സ്വന്തം ലേഖകന്‍: ‘സ്വകാര്യത നഷ്ടമായി, തലമാറ്റാന്‍ പറ്റാത്തതിനാല്‍ താടി വടിക്കുന്നു,’ സോഷ്യല്‍ മീഡിയ താരമാക്കിയ നരേന്ദ്ര മോദിയുടെ അപരന്‍ പയ്യനൂരുകാരനായ മലയാളി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുമായുള്ള രൂപസാദൃശ്യത്തെ തുടര്‍ന്ന് ദേശീയ മാധ്യമങ്ങളില്‍ വരെ താരമായ സ്വദേശി രാമചന്ദ്രനാണ് പെട്ടെന്നുണ്ടായ പ്രശസ്തി തലവേദനയായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറലായതോടെ ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും തന്റെ …
സ്വന്തം ലേഖകന്‍: സ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ബാദുഷ് ജയിലിലെന്ന് സുഷമ സ്വരാജ്, ബന്ദികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. 2014 ലാണ് ഐസിസ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇറാഖ് സന്ദര്‍ശിക്കുന്ന വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന് ഇക്കാര്യത്തെക്കുറിച്ച് സൂചന ലഭിച്ചതായും സുഷമ സ്വരാജ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെ ഒരു ആശുപത്രിയുടെ നിര്‍മ്മാണത്തിനാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തിയതായി റഷ്യന്‍ അധികാര ദല്ലാളിന്റെ വെളിപ്പെടുത്തല്‍. ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂണിയറുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് പ്രമുക റഷ്യന്‍ അധികാര ദല്ലാളായ റിനാറ്റ് അക്‌മെറ്റ്ഷിനാണ് വെളിപ്പെടുത്തിയത്. ട്രംപ് ജൂണിയറും റഷ്യന്‍ അഭിഭാഷക നതാലിയ വെസെല്‍നിറ്റ്‌സ്‌കായയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഹില്ലരി ക്ലിന്റനെക്കുറിച്ചുള്ള …
സ്വന്തം ലേഖകന്‍: ‘ഒരു സ്ത്രീക്കും 15 ദിവസത്തില്‍ കൂടുതല്‍ ബലാത്സംഗത്തെ അതിജീവിച്ച് ബംഗാളില്‍ ജീവിക്കാന്‍ കഴിയില്ല,’ വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംപി രൂപ ഗാംഗുലിക്കെതിരെ കേസ്. ബി.ജെ.പി രാജ്യസഭാംഗം രൂപ ഗാംഗുലി, പര്‍ട്ടിയുടെ പശ്ചിമബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സിനിമയില്‍നിന്ന് രാഷ്ട്രീയ രംഗത്തെത്തിയ രൂപ ഗാംഗുലി സംസ്ഥാനത്തെ സ്ത്രീകളുടെ …
സ്വന്തം ലേഖകന്‍: യുകെയില്‍ ആസിഡ് വില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു, പ്രചാരണവുമായി ആക്രമണത്തിന് ഇരയായ യുവതി. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ആക്രമണത്തിന് ഇരയായ റേഷം ഖാന്‍ എന്ന യുവതി രംഗത്തെത്തി. ആസിഡ് ആക്രമണത്തിനെതിരെ അടിയന്തരമായി സര്‍ക്കാന്‍ നിയമ പരിഷ്‌ക്കരണം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് കാമ്പയിനും ശക്തി പ്രാപിച്ചു. ഈസ്റ്റ് …
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ യുഎഇക്കെതിരേ നിയമ നടപടിക്ക് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൗദിയെ മാത്രമാണ് യുഎസും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും നേരത്തേ പ്രതിക്കൂട്ടിലായിരുന്നത്. എന്നാല്‍ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കം തുടങ്ങിയതെന്ന് അറബ് മേഖലയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇക്കെതിരെയുള്ള ഈ …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ബാഹ്യശക്തികള്‍, ചൈനക്കും പാകിസ്താനുമെതിരെ ഒളിയമ്പെയ്ത് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരിലെ അനന്ത്‌നാഗില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പുറമേ നിന്നുള്ള ശക്തികളാണ്. ഭീകരര്‍ നുഴഞ്ഞു കയറുന്നുണ്ട്. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ചൈനയും ഇടപെടാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മെഹബൂബ പറഞ്ഞു. …
സ്വന്തം ലേഖകന്‍: തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചു കുലുക്കി മയക്കു മരുന്നു വിവാദം, സൂപ്പര്‍ താരമടക്കം 12 പേര്‍ക്ക് നോട്ടീസ്. ലഹരി ഇടപാട് കേസില്‍ താരങ്ങളടക്കം സിനിമാ രംഗത്തെ 12 പേര്‍ക്കു തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടിസ് അയച്ചു. തെലുങ്കിലെ സൂപ്പര്‍താരം രവി തേജ, സംവിധായകന്‍ പുരി ജഗന്നാഥ്, നടിമാരായ ചാര്‍മി, മുമൈദ്ഖാന്‍ തുടങ്ങി 12 …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് റിപ്പീല്‍ ബില്‍ എന്ന കീറാമുട്ടിയുമായി തെരേസാ മേയ് സര്‍ക്കാര്‍, ബില്ലിനെതിരെ രൂക്ഷമായ എതിര്‍പ്പുമായി ലേബര്‍ പാര്‍ട്ടിയും സ്‌കോട്‌ലന്‍ഡും വെയില്‍സും. ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരത്തില്‍ നിന്ന് യുകെയെ ഒഴിവാക്കുന്ന ഗ്രേറ്റ് റിപ്പീല്‍ ബില്‍ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന തെരേസാ മേയ് സര്‍ക്കാരിന് പുതിയ കീറാമുട്ടിയാകുകയാണ്. 2019 മാര്‍ച്ച് …
സ്വന്തം ലേഖകന്‍: 73% ഇന്ത്യക്കാരും മോദി സര്‍ക്കാരിന്റെ കഴിവില്‍ വിശ്വസിക്കുന്നു, ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസത്തിന്റെ പട്ടികയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. സര്‍ക്കാരിന് മേല്‍ ജനങ്ങളുടെ ആത്മവിശ്വാസം കണക്കാക്കുന്ന ഒഇപിഡി പ്രസിദ്ധീകരിച്ച പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്റിനും ഇന്തോനേഷ്യയ്ക്കും പിന്നിലായാണ് ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. രാജ്യത്ത് ഉടനീളമുള്ള പൊതുഭരണ സംവിധാനങ്ങളുടെ ഏറ്റവും പുതിയ വിവര ശേഖരം അടിസ്ഥാനപ്പെടുത്തിയാണ് ഈ …