സ്വന്തം ലേഖകന്‍: യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള രണ്ടാം ഘട്ട ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ബ്രസല്‍സില്‍ തുടക്കമാകുന്നു, യുകെ സംഘത്തില്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനേയും ഉള്‍പ്പെടുത്തണമെന്ന് ഇയു. ബ്രെക്‌സിറ്റ് രണ്ടാം വട്ട ഔപചാരിക ചര്‍ച്ചകള്‍ക്കായി ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ബ്രസല്‍സില്‍ എത്തി. യുകെയില്‍ ജീവിയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ …
സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ കസേരയിളകുന്നു, പ്രതിഷേധവുമായി ലക്ഷങ്ങള്‍ തെരുവില്‍, പ്രസിഡന്റിനെതിരെ സമാന്തര ഹിതപരിശോധനയുമായി പ്രതിപക്ഷം. ഭരണഘടന പൊളിച്ചെഴുതുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് അധികാരമുള്ള പ്രത്യേക അസംബ്ലി രൂപവത്കരിക്കാന്‍ മഡൂറോ നീക്കം തുടരുന്നതിനിടെയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. ഞായറാഴ്ച ലക്ഷങ്ങളെ തെരുവിലിറക്കി തലസ്ഥാന നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു പുറമെ അനൗദ്യോഗിക ഹിതപരിശോധനയും നടത്തി. …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി, കേസ് പഠിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍. നേരത്തെ കേസ് പരിഗണിക്കുന്ന അങ്കമാലി കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ജാമ്യ ഹര്‍ജിയില്‍ …
സ്വന്തം ലേഖകന്‍: അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ല! ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ജീവനോടെ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കുര്‍ദ്ദിഷ് സൈനിക ഉദ്യോഗസ്ഥന്‍. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളെ തളളി കുര്‍ദ്ദിഷ് ഭീകരവിരുദ്ധ സ്‌ക്വാഡിലെ ഉദ്യോഗസ്ഥനാണ് രംഗത്തെത്തിയത്. സിറിയയിലെ റാഖയില്‍ ബാഗ്ദാദി ഒളിച്ചിരിപ്പുണ്ടെന്ന് 99 ശതമാനം ഉറപ്പാണെന്നും ഉദ്യോഗസ്ഥന്‍ റാഹുല്‍ തലബാനി …
സ്വന്തം ലേഖകന്‍: ഹോളിവുഡിലെ സോംബി സിനിമകളുടെ പിതാവ് ജോര്‍ജ് റോമേറോ അന്തരിച്ചു. പ്രശസ്ത ഹോളിവുഡ് സംവിധായകനായ ജോര്‍ജ് എ റൊമേറോയാണ് 77 മത്തെ വായസില്‍ വിടവാങ്ങിയത്. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ഹോളിവുഡിലെ അറിയപ്പെടുന്ന ഹൊറര്‍ സിനിമകളുടെ സംവിധായകനാണ് റൊമേറോ 1968ല്‍ ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രമായ ഹോളിവുഡ് സോംബി ചിത്രം ‘നൈറ്റ് ഓഫ് ദ …
സ്വന്തം ലേഖകന്‍: ടിബറ്റില്‍ ചൈനീസ് സേനയുടെ 11 മണിക്കൂര്‍ നീണ്ട സൈനിക അഭ്യാസം, ശക്തി പ്രകടനം ഇന്ത്യയ്ക്കുള്ള ശക്തമായ താക്കീതെന്ന് സൂചന. ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കേ ടിബറ്റില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ വന്‍ സൈനികാഭ്യാസം വീണ്ടും. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഒരു ബ്രിഗേഡാണ് ടിബറ്റില്‍ 11 മണിക്കൂര്‍ നീണ്ട വെടിവയ്പ് ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പിനു ശേഷം തൊഴില്‍, ഇഖാമ നിയമ ലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവരും ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. പൊതുമാപ്പ് ആനുകൂല്യം അവസാനിക്കുന്ന സാഹചര്യത്തിലാണ് ജവാസാത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് പത്ര ദൃശ്യ മാധ്യങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലമാണ് മുന്നറിയിപ്പ് …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നവാസ് ഷെരീഫിന്റെ നില കൂടുതല്‍ പരുങ്ങലിലാകുന്നു, അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട 15 കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ ശുപാര്‍ശ. അനധികൃത സ്വത്തു സന്പാദനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷരീഫിനെതിരേ 15 കേസുകള്‍ പുനരന്വേഷണം നടത്തണമെന്ന് സംയുക്ത അന്വേഷണ സംഘം(ജെഐടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആവശ്യപ്പെടുന്നത്. ഷെരീഫ് കുടുംബത്തിന്റെ അനധികൃത സ്വത്തു സന്പാദ്യങ്ങള്‍ …
സ്വന്തം ലേഖകന്‍: ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന പരാമര്‍ശം, മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്. നടിയേയും ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്താവനയാണ് സെന്‍കുമാര്‍ നടത്തിയതെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡബ്ല്യൂസിസി നിയമനടപടി സ്വീകരിക്കുമെന്നും സംഘടന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ …
സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് 1945 ലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ടില്ല! രഹസ്യ രേഖയുമായി ഫ്രഞ്ച് ചരിത്രകാരന്‍. 1945 ഓഗസ്റ്റ് 8 ന് നടന്ന വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടിട്ടില്ല എന്നാണ് ഫ്രാന്‍സിന്റെ രഹസ്യ രേഖ. ഫ്രഞ്ച് ചരിത്രകാരന്‍ ആയ ജെബിപി മൂര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു നേതാജിയുടെ മരണം …