1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയിൽ വിദേശികള്‍ തൊഴില്‍ മാറിയാല്‍ ലെവി ഉൾപ്പെടെ തിരികെ ലഭിക്കണമെന്ന് കമ്പനികൾ
സൌദിയിൽ വിദേശികള്‍ തൊഴില്‍ മാറിയാല്‍ ലെവി ഉൾപ്പെടെ  തിരികെ ലഭിക്കണമെന്ന് കമ്പനികൾ
സ്വന്തം ലേഖകൻ: വിദേശികള്‍ തൊഴില്‍ മാറിയാല്‍ ലെവി അടക്കമുള്ള ഫീസുകള്‍ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സൌദിയിലെ വ്യവസായികളും സ്വകാര്യ കമ്പനി ഉടമകളും. സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സ്വാതന്ത്ര്യം അനുവദിക്കുന്ന കരാറുമായി ബന്ധപ്പെട്ടാണ് വ്യവസായികളുടെ ഇത്തരമൊരു നീക്കം. സൌദിയിലെ വിദേശ തൊഴിലാളികളുടെ തൊഴില്‍മാറ്റത്തിന് സ്വാതന്ത്രൃം നല്‍കുന്ന നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ തൊഴില്‍ ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക …
ഒമാനിൽ തൊഴിൽ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ​ മടങ്ങാൻ അവസരം; പള്ളികൾ തുറക്കാം
ഒമാനിൽ തൊഴിൽ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ​ മടങ്ങാൻ അവസരം; പള്ളികൾ തുറക്കാം
സ്വന്തം ലേഖകൻ: ഒമാനിൽ തൊഴിൽ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക്​ നാട്ടിലേക്ക്​ മടങ്ങാൻ അവസരമൊരുക്കുമെന്ന്​ തൊഴിൽ മന്ത്രാലയം അറിയിച്ചു. കൊവിഡ്​ പശ്​ചാത്തലത്തിലുള്ള സുപ്രീം കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നതി​െൻറ ഭാഗമായാണ്​ പ്രഖ്യാപനം. നവംബർ 15 മുതൽ ഇത്​ പ്രാബല്ല്യത്തിൽ വരും. ഡിസംബർ 31 വരെ തീരുമാനം പ്രാബല്യത്തിലുണ്ടാകും. ഈ കാലയളവിനുള്ളിൽ നാട്ടിലേക്ക്​ മടങ്ങുന്ന വിദേശ തൊഴിലാളികൾക്ക്​ തൊഴിൽ …
“ഇനി കുറച്ച് കളിക്കാം,” ട്രംപ് പ്രതിമയുടെ സ്യൂട്ട് മാറ്റി ഗോൾഫ് വേഷമണിയിച്ച് മാഡം തുസാദ്സ് മ്യൂസിയം
“ഇനി കുറച്ച് കളിക്കാം,” ട്രംപ് പ്രതിമയുടെ സ്യൂട്ട് മാറ്റി ഗോൾഫ് വേഷമണിയിച്ച് മാഡം തുസാദ്സ് മ്യൂസിയം
സ്വന്തം ലേഖകൻ: പ്രമുഖരുടെ മെഴുക് പ്രതിമകളിലൂടെ പ്രശസ്തമായ ലണ്ടനിലെ മാഡം തുസാദ്സ് മ്യൂസിയത്തിലെ മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻ്റെ പ്രതിമക്ക് വേഷ മാറ്റം. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോറ്റതിന് തൊട്ടുപിന്നാലെ ട്രംപിൻ്റെ പ്രതിമയിൽ അണിയിച്ചിരുന്ന കടുംനീല സ്യൂട്ട് മ്യൂസിയം അധികൃതർ മാറ്റുകയായിരുന്നു. പകരം ഗോൾഫ് കളിക്കാരൻ്റെ വേഷമാണ് ധരിപ്പിച്ചത്. പോളോ ടീ ഷർട്ട്, ഗോൾഫ് ട്രൗസർ, …
ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും കടിഞ്ഞാണിടാൻ കേന്ദ്ര സര്‍ക്കാര്‍
ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും കടിഞ്ഞാണിടാൻ കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം, വാര്‍ത്താ പോര്‍ട്ടലുകള്‍ …
അഞ്ചാം ഐപി‌എൽ കിരീടത്തിൽ മുത്തമിട്ട് മുംബൈ; കളി കാണാൻ ലാലേട്ടനും!
അഞ്ചാം ഐപി‌എൽ കിരീടത്തിൽ മുത്തമിട്ട് മുംബൈ; കളി കാണാൻ ലാലേട്ടനും!
സ്വന്തം ലേഖകൻ: ആദ്യ കളിയില്‍ തോറ്റ് തുടങ്ങിയ മുംബൈയ്ക്ക് ഐ.പി.എല്‍ കിരീടം. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ഇത് അഞ്ചാം തവണയാണ് മുംബൈ ഐ.പി.എല്‍ ചാമ്പ്യന്‍മാരാകുന്നത്. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു. 157 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് …
സംസ്ഥാനത്ത് ഇന്ന് 6010 പേർക്ക് കൊവിഡ്; 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സംസ്ഥാനത്ത് ഇന്ന് 6010 പേർക്ക് കൊവിഡ്;  6698 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ മൂന്ന് മാസത്തിനിടെ ഇല്ലാതായത് 3,14,000 തൊഴിലുകൾ; ഡിസംബറോടെ കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാവാൻ എൻ‌എച്ച്‌എസിന് നിർദേശം
യുകെയിൽ മൂന്ന് മാസത്തിനിടെ ഇല്ലാതായത് 3,14,000 തൊഴിലുകൾ; ഡിസംബറോടെ കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാവാൻ എൻ‌എച്ച്‌എസിന് നിർദേശം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം യുകെയിൽ തൊഴിൽ രംഗത്തുണ്ടാക്കിയ ആഘാതം ദീർഘകാലം നീണ്ടുനിന്നേക്കും. സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 314,000 തൊഴിലുകളാണ് രാജ്യത്ത് ഇല്ലാതായത്. മുൻ‌ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് റെക്കോർഡാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻ‌എസ്) കണക്കുകൾ പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 4.8 ശതമാനമായി ഉയർന്നു, 2016 നവംബറിന് …
തോൽ‌വി സമ്മതിക്കാതെ ട്രം‌പ്; അ​ധി​കാ​ര കൈ​മാ​റ്റ ന​ട​പ​ടി​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം; ബൈഡനെ അഭിനന്ദിക്കാതെ ചൈനയും റഷ്യയും
തോൽ‌വി സമ്മതിക്കാതെ ട്രം‌പ്; അ​ധി​കാ​ര കൈ​മാ​റ്റ ന​ട​പ​ടി​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം; ബൈഡനെ അഭിനന്ദിക്കാതെ ചൈനയും റഷ്യയും
സ്വന്തം ലേഖകൻ: കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ വീസമ്മതിക്കുകയാണ്. നിയമപോരാട്ടത്തിന് ഒരുങ്ങുന്നതായി സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഇപ്പോഴും ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെ അഭിനന്ദിക്കാനോ തോല്‍വി അംഗീകരിക്കാനോ തയാറാകാത്തത് ട്രംപിന്റെ അഹംഭാവമായി പരക്കെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള മറ്റു തലവന്മാര്‍ വരെ ഇക്കാര്യത്തില്‍ …
കൊവിഡ് പോരാട്ടം, സാമ്പത്തിക പ്രതിസന്ധി, വംശീയത: കമല നയം വ്യക്തമാക്കുന്നു
കൊവിഡ് പോരാട്ടം, സാമ്പത്തിക പ്രതിസന്ധി, വംശീയത: കമല നയം വ്യക്തമാക്കുന്നു
സ്വന്തം ലേഖകൻ: യുഎസ് വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന്​ പിന്നാലെ കമല ഹാരിസ്​ പുതിയ ചുവടുവെപ്പിന്​ ഒരുങ്ങുന്നു. തങ്ങളുടെ ആദ്യ ലക്ഷ്യങ്ങൾ ഇവയായിരിക്കുമെന്ന്​ ഫേസ്​ബുക്കിലൂടെ കമല പ്രഖ്യാപിച്ചു. “കൊവിഡ്​ നിയന്ത്രണത്തിലാക്കാൻ ബൈഡനും ഞാനും തയാറാവുന്നു. നമ്മുടെ സാമ്പത്തിക രംഗം പുതുക്കിപ്പണിയാൻ ഞങ്ങൾ ഒരുങ്ങി. കാലാവസ്​ഥ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ഞങ്ങൾ തയാറാണ്​. വംശീയതതോട്​ സംവദിക്കാൻ ഞങ്ങൾ ഒരുങ്ങി. നിങ്ങൾക്ക്​ …
യുഎഇ സ്വകാര്യ മേഖലയിൽ പ്രൊബേഷൻ സമയത്ത് വേതനത്തോടെ മെഡിക്കൽ അവധിയില്ല
യുഎഇ സ്വകാര്യ മേഖലയിൽ പ്രൊബേഷൻ സമയത്ത് വേതനത്തോടെ മെഡിക്കൽ അവധിയില്ല
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിലെ പുതിയ തൊഴിലാളികൾക്ക് മെഡിക്കൽ അവധിക്കു വേതനമുണ്ടാകില്ലെന്ന് അധികൃതർ. പ്രബേഷൻ പൂർത്തിയാക്കിയ ശേഷമേ വേതനത്തോടു കൂടിയ അവധിയും ചികിത്സയ്ക്കുള്ള അവധിയും ലഭിക്കൂ. ആദ്യ 6 മാസ തൊഴിൽ പരിശീലനം കഴിഞ്ഞാൽ പ്രതിമാസം 2 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്നു മാനവ വിഭവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സേവനം ഒരു വർഷം …