സ്വന്തം ലേഖകന്‍: മയക്കു മരുന്നു കടത്ത്, സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് തൂക്കുമരം. മയക്കു മരുന്നു കേസില്‍ പിടിയിലായ ഇന്ത്യന്‍ വംശജന്‍ പ്രഭാകരന്‍ ശ്രീവിജയന്‍ എന്ന 29 കാരനെയാണ് തൂക്കിക്കൊന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ സിംഗപ്പൂരിലെ ചാംഗി പ്രസണ്‍ കോംപ്‌ളസില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സെന്‍ട്രല്‍ നര്‍ക്കോട്ടിക് ബ്യൂറോ അറിയിച്ചു. 2014 ലാണ് ശ്രീവിജയനെ വധശിക്ഷക്ക് വിധിച്ചത്. സിംഗപ്പൂരിലേക്ക് …
സ്വന്തം ലേഖകന്‍: പ്രവാസി വോട്ട് വിഷയം അനന്തമായി നീളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. പ്രവാസി വോട്ട് വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലെ അതൃപ്തി വ്യക്തമാക്കിയ സുപ്രീം കോടതി എത്രയും വേഗം വിഷയത്തില്‍ തീരുമാനം അറിയിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിയമഭേദഗതിയാണോ, ചട്ടഭേദഗതിയാണോ വേണ്ടതെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പ്രവാസി വോട്ടിനുള്ള നിയമഭേദഗതി കൊണ്ടുവരികയാണെങ്കില്‍ …
സ്വന്തം ലേഖകന്‍: ഇനി ലാപ്‌ടോപ്പുമായി പറക്കാം, ഈജിപ്ത്, മൊറോക്കോ എയര്‍ലൈനുകളും യുഎസിലേക്കുള്ള യാത്രക്കാരുടെ ലാപ്‌ടോപ്പ് വിലക്ക് നീക്കി. ഈജിപ്ത്, മൊറോക്കോ എയര്‍ലൈനുകളാണ് അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ ലാപ്‌ടോപ്പ് കൊണ്ടുപോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തു കളഞ്ഞത്. സൗദി അറേബ്യയിലെ രണ്ട് എയര്‍പോര്‍ട്ടുകളില്‍ ഒഴികെ മറ്റ് എല്ലായിടത്തും വിലക്ക് നീക്കിയിട്ടുണ്ട്. എന്നാല്‍ സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍ ഇപ്പോഴും …
സ്വന്തം ലേഖകന്‍: യുഎസും ഫ്രാന്‍സുമായുള്ള ബന്ധം തകര്‍ക്കാന്‍ കഴിയാത്തതെന്ന് പാരീസ് സന്ദര്‍ശന വേളയില്‍ ട്രംപ്, ഒപ്പം ഫ്രഞ്ച് പ്രഥമ വനിതയുടെ ശരീര വടിവിനെക്കുറിച്ച് വിവാദ പ്രസ്താവനയും. അമേരിക്കയും ഫ്രാന്‍സുമായുള്ള സൗഹൃദം തകര്‍ക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാം ലോക …
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന് കൈമാറിയതായി പോലീസ്, ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്, ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന് കൈമാറിയതായി പൊലീസ് കോടതിയില്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ പറയുന്നു. കേസില്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് …
സ്വന്തം ലേഖകന്‍: പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം നിരോധിച്ച ബെല്‍ജിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച് യൂറോപ്യന്‍ കോടതി. മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയാണ് വിഷയം പരിഗണിച്ചത്. 2011 ലാണ് ബെല്‍ജിയം പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പൂര്‍ണമായോ …
സ്വന്തം ലേഖകന്‍: ട്രംപിന് പാരീസില്‍ വന്‍ വരവേല്‍പ്പ്, ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള യുഎസ് തീരുമാനം പുനഃപരിശോധിച്ചേക്കുമെന്നും സൂചന. ഫ്രാന്‍സിന്റെ ദേശീയ ദിനമായ ബാസ്റ്റീല്‍ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പാരീസിലെത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന് ചുവപ്പുപരവതാനി വിരിച്ചാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഉജ്വല സ്വീകരണം ഒരുക്കിയത്. വെള്ളിയാഴ്ച നടക്കുന്ന ബാസ്റ്റീല്‍ ദിനാഘോഷത്തില്‍ ട്രംപാണു …
സ്വന്തം ലേഖകന്‍: യുഎസില്‍ നടക്കുന്ന റോബോട്ടിക്‌സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ക്ക് വിസയില്ലെന്ന് യുഎസ് അധികൃതര്‍, ഒടുവില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് വിസ. അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ക്ക് വിസ നിഷേധിച്ചത് പുനഃപരിശോധിച്ച അമേരിക്ക പിന്നീട് ഇവര്‍ക്ക് വിസ അനുവദിക്കുകയായിരുന്നു. നേരത്തെ അഫ്ഗാനിലെയും ഗാംബിയയിലെയും മത്‌സരാര്‍ഥികളുടെ വിസ അപേക്ഷ അമേരിക്ക തള്ളിയിരുന്നു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് …
സ്വന്തം ലേഖകന്‍: ചൈനീസ് സര്‍ക്കാര്‍ വിസ നിഷേധിച്ച് രാഷ്ട്രീയ തടവുകാരനാക്കിയ നോബേല്‍ ജേതാവ് ലിയു സിയാബോ അന്തരിച്ചു. 61 വയസ്സായിരുന്നു. കരളിന് അര്‍ബുദം ബാധിച്ച സിയാബോവിന്റെ അന്ത്യം ഷെന്യാങ്ങിലെ ചൈനീസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് സിയാബോവിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. 2010 ലാണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 5000 വര്‍ഷത്തോളം പഴക്കമുള്ള മരിച്ചവരുടെ വീട് കണ്ടെത്തി, നിര്‍ണായകമായ ചരിത്ര തെളിവുകള്‍ ലഭിച്ചേക്കുമെന്ന് ചരിത്രകാരന്മാര്‍. ഇംഗ്ലണ്ടിലെ ചരിത്രസ്മാരകമായ സ്‌റ്റോണ്‍ഹെഞ്ചിന് സമീപം കാറ്റ്‌സ് ബ്രെയിന്‍ എന്ന സ്ഥലത്താണ് നവീനശിലായുഗ കാലഘട്ടത്തിലെ ശ്മശാനമാണെന്ന് കരുതപ്പെടുന്ന സ്ഥലം കണ്ടെത്തിയത്. അക്കാലത്ത് ഇവിടെ താമസിച്ചിരുന്നവരുടെ ശേഷിപ്പുകള്‍ ഈ സ്ഥലത്ത് ഉണ്ടായേക്കാമെന്നാണ് കരുതുന്നതെന്ന് ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് റീഡിങ്ങിലെ …