സ്വന്തം ലേഖകന്‍: ‘ഒന്നുകില്‍ കാര്യങ്ങള്‍ നേരാംവണ്ണം നോക്കി ഭരിക്കുക, ഇല്ലെങ്കില്‍ ഭരിക്കാന്‍ അറിയുന്നവര്‍ക്ക് ഭരണചക്രം കൈമാറുക,’ തെരേസാ മേയ്ക്ക് അന്ത്യശാസനം നല്‍കി സ്വന്തം പാര്‍ട്ടി എംപിമാര്‍. തിരഞ്ഞടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം കൈകാര്യ ചെയ്യുന്നതിലും വീഴ്ച വരുത്തിയതായി ആരോപിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ പാളയത്തില്‍ പടയൊരുങ്ങുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നാല്പ്പതിലേറേ ജൂനിയര്‍ …
സ്വന്തം ലേഖകന്‍: പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സമരത്തെ പോലീസ് നേരിട്ട രീതി പ്രാകൃതവും മനുഷ്യത്വ രഹിതവുമെന്ന ആരോപണം ശക്തം, സമരം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ മുറവിളി, പ്രതിരോധത്തിലായി സര്‍ക്കാര്‍. പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകന്‍: പോര്‍ച്ചുഗലില്‍ കാട്ടുതീ പടരുന്നു, മരണം 60 കവിഞ്ഞു, തീനാളങ്ങളെ നിയന്ത്രിക്കാനാകാതെ വലഞ്ഞ് അഗ്‌നിശമന സേനക്കാര്‍. മധ്യ പോര്‍ച്ചുഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയിലുണ്ടായ കാട്ടുതീയില്‍ 62 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് തീ പടരാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ അറുപതോളം പേരുടെ ജീവനെടുത്തതായും 59 പേര്‍ക്ക് …
സ്വന്തം ലേഖകന്‍: പ്രതിസന്ധിക്കിടയിലും കുട്ടികള്‍ക്ക് ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍. ആഗോളതലത്തില്‍ 34 മത്തെ സ്ഥാനവും ഖത്തര്‍ കരസ്ഥമാക്കി. സേവ് ദ ചില്‍ഡ്രന്‍യുഎസ് എന്ന റിപ്പോര്‍ട്ടിലാണ് ഖത്തര്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം നേടിയത്. 172 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ …
സ്വന്തം ലേഖകന്‍: ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസിലും ലണ്ടനിലും ഇസ്താബൂളിലും പ്രകടനം, ഇപ്പോള്‍ ഗല്‍ഫ് രാജ്യങ്ങള്‍ ഒന്നും മിണ്ടാത്തത് എന്താണെന്ന് ഖത്തര്‍. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ ഖത്തര്‍ എംബസിക്ക് മുമ്പില്‍ പ്രകടനക്കാര്‍ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി. ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ജപ്പാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍സ് ചരക്കുകപ്പലിലിടിച്ച് ഏഴ് യു.എസ്. നാവികരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. യു.എസ്.എസ്. ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ കമാന്‍ഡര്‍ ബ്രെയ്‌സ് ബെന്‍സണ്‍ അടക്കം നാലുപേരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ …
സ്വന്തം ലേഖകന്‍: കമ്പനി ലീവ് നല്‍കിയില്ല, സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രവാസി യുവാവ്, ഒടുവില്‍ സഹായ ഹസ്തവുമായി സുഷമാ സ്വരാജ്. തഴക്കര ഇറവങ്കര ഗീതാഭവനില്‍ ശ്രീജിത്ത് യശോധരനാണ് ജോലി ചെയ്യുന്ന വിദേശ കമ്പനിയില്‍ നിന്നും അവധി ലഭിക്കാത്തതിനാല്‍ നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ കുഴങ്ങിയത്. കുവൈത്തില്‍ ഗള്‍ഫ് റെന്റ് കാര്‍പ്പോ കമ്പനിയില്‍ ജോലി …
സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, മരണ സംഖ്യ 58 എന്ന് സ്ഥിരീകരണം, അവശിഷ്ടങ്ങളില്‍ ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പോലീസ്. ലണ്ടനിലെ ഗ്രെന്‍ഫല്‍ ടവറിലെ തീപിടിത്തത്തില്‍ കാണാതായവരും മരിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇനി ആ രെങ്കിലും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്ന് മെട്രൊപ്പൊലിറ്റന്‍ പോലീസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എഴുപതോളം പേര്‍ മരിച്ചതായാണ് ബിബിസി …
സ്വന്തം ലേഖകന്‍: നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനങ്ങളില്ലാതെ ചാടി രക്ഷപ്പെട്ട് റെക്കോര്‍ഡിട്ടയാള്‍ രണ്ടാം ശ്രമത്തില്‍ മുങ്ങി മരിച്ചു. 2003 ഒക്ടോബറില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ നയാഗ്രയിലേക്ക് എടുത്തു ചാടിയിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന കിര്‍ക്ക് ആര്‍ ജോണ്‍സ് ആണ് രണ്ടാം ശ്രമത്തില്‍ മരണത്തിന് കീഴടങ്ങിയത്. ആദ്യമായിട്ടായിരുന്നു നയാഗ്ര വെള്ളച്ചാട്ടത്തില്‍ സുരക്ഷാസംവിധാനമില്ലാതെ ചാടിയ ഒരാള്‍ രക്ഷപെടുന്നത്. സാധാരണ …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്, ചരിത്രമെഴുതാന്‍ പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍. ഫ്രഞ്ച് പാര്‍ലമെന്റ് (നാഷണല്‍ അസംബ്ലി) തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 577 അംഗ അസംബ്ലിയില്‍ 470 സീറ്റ് വരെ മാക്രോണിനു ലഭിക്കാമെന്നാണു സര്‍വേ ഫലങ്ങള്‍. രാഷ്ട്രീയത്തില്‍ നവാഗതരാണു മാക്രോണിന്റെ റിപ്പബ്ലിക് മുന്നോട്ട് (ആര്‍ഇഎം) പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികള്‍. കാളപ്പോരുകാരിയേയും ഗണിത ശാസ്ത്രജ്ഞനേയും …