സ്വന്തം ലേഖകന്‍: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി, കേസ് പോലീസ് കെട്ടിച്ചമച്ചതെന്നും വെളിപ്പെടുത്തല്‍. പേട്ടയില്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ തന്റെ മൊഴിയില്‍ മലക്കം മറിഞ്ഞ പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രതിഭാഗം വക്കീലിന് നല്‍കിയ കത്തിലാണ് പെണ്‍കുട്ടിയുടെ മലക്കം …
സ്വന്തം ലേഖകന്‍: കാബൂളിലെ ഷിയാ പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ആറു മരണം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ദഷദ് ഇ ബാര്‍ച്ചിലുള്ള അല്‍ സഹ്‌റ പള്ളിയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതിനായിരുന്നു ആക്രമണം ഉണ്ടായത്. റംസാന്‍ നോമ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രാര്‍ഥനകള്‍ക്ക് എത്തിയ വിശ്വാസികളെയാണ് ചാവേറുകള്‍ ലക്ഷ്യമിട്ടത്. പ്രാര്‍ഥന നടക്കുമ്പോള്‍ …
സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, ദുരന്ത ബാധിതര്‍ക്കായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് ക്രിസ്ത്യന്‍, മുസ്ലീം പള്ളികളും ഗുരുദ്വാരകളും, മാനവ സാഹോദര്യത്തിന്റെ പുതിയ പാഠവുമായി ലണ്ടന്‍ നഗരം. ലണ്ടനിലെ 24 നില പാര്‍പ്പിട സമുച്ചയം ഗ്രെന്‍ഫീല്‍ഡ് കത്തിയമര്‍ന്നപ്പോള്‍ കെട്ടിടത്തിലും സമീപ പ്രദേശത്തും താമസിച്ചിരുന്നവര്‍ക്ക് താങ്ങും തണലുമായി എത്തുകയാണ് അല്‍ മനാര്‍ മോസ്‌ക്കും ഏതാനും ഇസ്‌ളാമിക കള്‍ച്ചറല്‍ സെന്ററുകളും …
സ്വന്തം ലേഖകന്‍: റസ്റ്റോറന്റുകാര്‍ ഉള്ളി ചേര്‍ത്ത ഭക്ഷണം നല്‍കി, അമേരിക്കയില്‍ നഗ്‌നനായി ഇന്ത്യന്‍ യുവാവിന്റെ പ്രതിഷേധം. ഓക്ക്‌ലാന്‍ഡിലെ ഓള്‍ ഇന്ത്യ റസ്റ്റോറന്റിലാണ് സംഭവം. 43 കാരനായ യുവരാജ് ശര്‍മ്മയാണ് ഒക്‌ലാന്‍ഡിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടാക്കിയത്. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിനു തലേദിവസം ഇവിടെ ഭക്ഷണത്തിനെത്തിയ ശര്‍മ്മ ഉള്ളി ചേര്‍ത്ത …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി കത്തുന്നതിനിടെ വാഴവെട്ടാന്‍ അമേരിക്ക, ഖത്തറുമായി ഒപ്പുവെച്ചത് 1200 കോടി ഡോളറിന്റെ യുദ്ധ വിമാനക്കരാര്‍, ഒപ്പം 11,000 യുഎസ് പട്ടാളക്കാരുമായി അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഖത്തറിലേക്ക്, സംയുക്ത സൈനിക അഭ്യാസവും ഉണ്ടാകുമെന്ന് സൂചന. സൗദി, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തര്‍ പ്രതിരോധ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് …
സ്വന്തം ലേഖകന്‍: സൗദിയെ വിറപ്പിച്ച് കൊറോണ വൈറസ് വീണ്ടും വ്യാപകമാകുന്നു, രോഗം പകരുന്നത് ഒട്ടകങ്ങളിലൂടെ. തലസ്ഥാനമായ റിയാദിലാണ് വീണ്ടും കൊറോണ വൈറസ് വ്യാപകമാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല്‍പത്തി രണ്ട് പേരിലാണ് പുതുതായി രോഗ ലക്ഷണം കണ്ടെത്തിയത്. ഇതില്‍ അഞ്ചുപേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. റിയാദിന്റെ വിവിധ ഭാഗങ്ങളിലായി 39 പേര്‍ക്കാണ് ഒരു മാസത്തിനിടെ ലക്ഷണം കണ്ടെത്തിയത്. …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ജൂണ്‍ 19 മുതല്‍ യാത്രക്കാര്‍ക്കായി ഓടിത്തുടങ്ങും. മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 17 ന് ഉദ്ഘാടനം കഴിഞ്ഞാല്‍ 19 മുതല്‍ പൊതുജനങ്ങള്‍ക്കായി …
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരേദ്കര്‍ അധികാരമേറ്റു. 38 കാരനുമായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും സ്വവര്‍ഗാനുരാഗിയെന്ന് സ്വയം വെളിപ്പെടുത്തിയ ഡോക്ടറുമാണ്. മുംബൈക്കാരനായ ഡോ. അശോക് വരദ്കറിന്റേയും ഐറിഷ് നഴ്‌സായ മിറിയമിന്റേയും മകനാണ് ലിയോ. 2015ല്‍ 36 ആം ജന്‍മദിനത്തില്‍ ആര്‍ടിഇ റേഡിയോയ്ക്ക് അനുവദിച്ച …
സ്വന്തം ലേഖകന്‍: ചികിത്സയിലായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാന്‍ അനുമതി, പെര്‍മനന്റ് റെസിഡന്‍സി വിസ നല്‍കി ഓസ്‌ട്രേലിയ. ശക്തമായ സാമൂഹിക ഇടപെടലുകളെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കുടുംബത്തിന് പിആര്‍ വീസ (പെര്‍മനന്റ് റെസി ഡന്‍സി വീസ) നല്‍കി. അഡ്‌ലെയ്ഡില്‍ താമസിക്കുന്ന കോതമംഗലം സ്വദേശികളായ മനു, സീന ദമ്പതികളും രണ്ടു …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ വിര്‍ജീനിയയില്‍ ബേസ് ബാള്‍ പരിശീലനത്തിനിടെ വെടിവെപ്പ്, യുഎസ് കോണ്‍ഗ്രസ് അംഗമടക്കം അഞ്ചു പേര്‍ക്ക് പരുക്ക്, അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. ജനപ്രതിനിധി സഭാ വിപ്പ് സ്റ്റീവ് സ്‌കാലൈസ് അടക്കം അഞ്ചു പേര്‍ക്കാണ് വെടിവെപില്‍ പരിക്കേറ്റത്. യൂജിന്‍ സിംസണ്‍ സ്റ്റേഡിയം പാര്‍ക്കില്‍ പിരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെ പ്രകോപനം കൂടാതെയാണ് അക്രമി നിറയൊഴിച്ചത്. വെടിവെപ്പ് …