1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2021

സ്വന്തം ലേഖകൻ: ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍ഒസി നിയമത്തില്‍ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം. മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. തൊഴില്‍ മാറുന്നതിനുള്ള എന്‍ഒസിയുടെ കാര്യത്തില്‍ കൃത്യത വരുത്തിയതാണ് പുതുക്കിയ സര്‍ക്കുലര്‍. 2021 ജൂലൈ 29നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

അഞ്ച് കാരണങ്ങള്‍ കൊണ്ട് വിദേശികള്‍ക്ക് തൊഴിലുടമയുടെ അനുമുതി ഇല്ലാതെ പുതിയ വിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുകയോ അല്ലെങ്കില്‍ കരാര്‍ അവസാനിക്കുകയോ ചെയ്യുക, തൊഴിലുടമ പിരിച്ചുവിടുക. ആവശ്യമായ എല്ലാ രേഖകളും കെെവശമുണ്ടാകാതിരിക്കൽ, തൊഴിലാളികളെ പിരിച്ചുവിടുന്നതിനായി കോടതി ഉത്തരവ് പുറപ്പെടുവിക്കുക, കമ്പനി പാപ്പരായാല്‍ പിരിച്ചു വിടുന്നതിന് കോടതി ഉത്തരവ് നല്‍കുക എന്നിവയാണവ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.