1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി. അടുത്തമാസം ഒന്നു മുതൽ മടങ്ങിവരുന്നവർക്കാണ് നിയമം ബാധകമാവുക. യുഎഇ സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനഫലം വിമാനത്താവളങ്ങളിൽ ഹാജരാക്കണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് യുഎഇ വിമാനത്താവളങ്ങളിൽ കൊവിഡ് …
കൊവിഡ് ഇളവ്: ദുബായിൽ പിഴയടയ്ക്കാത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരം
കൊവിഡ് ഇളവ്: ദുബായിൽ പിഴയടയ്ക്കാത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരം
സ്വന്തം ലേഖകൻ: ദുബായിൽ പിഴയടയ്ക്കാത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരം. നാളെ കാലാവധി തീരുന്ന ലൈസൻസുകൾ നടപടിക്രമം കൂടാതെ പുതുക്കി നൽകും. ഒരു വർഷത്തേക്കാണ് പുതുക്കുക. കൊവിഡ് പശ്ചാത്തലത്തിൽ സേവന കേന്ദ്രങ്ങൾ അടച്ചതിനാലാണ് ഓൺലൈൻ സൗകര്യമൊരുക്കുന്നതെന്ന് ആർടിഎ അറിയിച്ചു. ലൈസൻസ് പുതുക്കാൻ നേത്ര, ശാരീരിക പരിശോധനകൾ ആവശ്യമാണെങ്കിലും ഈ വ്യവസ്ഥകൾ പാലിക്കേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു. ട്രാഫിക് …
തൂത്തുക്കുടി കസ്റ്റഡി കൊല: അത്യപൂർവ നീക്കവുമായി ഹൈക്കോടതി; പോലീസ് സ്റ്റേഷൻ ഏറ്റെടുക്കും
തൂത്തുക്കുടി കസ്റ്റഡി കൊല: അത്യപൂർവ നീക്കവുമായി ഹൈക്കോടതി; പോലീസ് സ്റ്റേഷൻ ഏറ്റെടുക്കും
സ്വന്തം ലേഖകൻ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ അത്യപൂർവ നടപടിയുമായി മദ്രാസ് ഹൈക്കോടതി. തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റഡി മരണം നടന്ന സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് കോടതി ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതാണ് കാരണം. അതേസമയം, കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ അറിയിച്ചിരുന്നു. …
യുഎഇയിൽ നിന്നുള്ള വന്ദേഭാരത് ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന്; ടിക്കറ്റിനായി വൻ തിരക്ക്
യുഎഇയിൽ നിന്നുള്ള വന്ദേഭാരത് ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന്; ടിക്കറ്റിനായി വൻ തിരക്ക്
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിൽ നാട്ടിലേയ്ക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയോ, അറേബ്യൻ ട്രാവൽ ഏജൻസിയുടെ ഓഫിസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യുഎഇയിലെ അംഗീകൃത എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഏജൻറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ പേര് …
ഷെങ്കൺ രാജ്യങ്ങൾ ഇന്ത്യ, യുഎസ്, പൗരൻമാർക്കുള്ള യാത്രാ വിലക്ക് തുടർന്നേക്കും
ഷെങ്കൺ രാജ്യങ്ങൾ ഇന്ത്യ, യുഎസ്, പൗരൻമാർക്കുള്ള യാത്രാ വിലക്ക് തുടർന്നേക്കും
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മൂ​ലം ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്ര​വി​ല​ക്കു​ക​ളി​ൽ ഇ​ള​വ്​ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​ടു​ത്ത​യാ​ഴ്​​ച തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. ഏ​തൊ​ക്കെ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ അ​നു​വ​ദി​ക്കാ​മെ​ന്നും ആ​രെ​യൊ​ക്കെ ത​ട​യ​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ചും യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ തീ​രു​മാ​നി​ക്കും. അ​നു​ദി​നം കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യുഎസ്,, ഇന്ത്യ, ബ്രസീൽ പൗ​ര​ൻ​മാ​ർ​ക്ക് വി​ല​ക്ക്​ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. അ​തേ​സ​മ​യം, ഇൗ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള യൂ​റോ​പ്യ​ൻ …
സൌദി അതിർത്തിയിൽ ഇറാന്റെ പ്രകോപനം; താക്കീത് വകവെക്കാതെ ഇറാനിയൻ ബോട്ടുകൾ പരിധി കടന്നു
സൌദി അതിർത്തിയിൽ ഇറാന്റെ പ്രകോപനം; താക്കീത് വകവെക്കാതെ ഇറാനിയൻ ബോട്ടുകൾ പരിധി കടന്നു
സ്വന്തം ലേഖകൻ: സൗദി അറേബ്യയെ പ്രകോപിപ്പിക്കാന്‍ ഇറാന്റെ നീക്കം. ഇറാന്റെ മൂന്ന് കപ്പലുകള്‍ അതിര്‍ത്തി ലംഘിച്ച് സൗദി അറേബ്യയുടെ മേഖലയിലേക്ക് കടന്നു. താക്കീതുകള്‍ അവഗണിച്ച് കടന്നുവന്ന കപ്പലുകള്‍ക്ക് നേരെ സൗദി അതിര്‍ത്തി സേന വെടിവച്ചു. സൗദിയിലെയും ഇറാനിലെയും വാര്‍ത്താ ഏജന്‍സികള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഏറെ കാലമായി മേഖല ശാന്തമായിരുന്നു. യമനിലെ ഹൂത്തികളെ ഉപയോഗിച്ച് ഇറാന്‍ …
ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ചൈനീസ്​ നുഴഞ്ഞുകയറ്റം; മിസൈൽ പ്രതിരോധം തീർത്ത് ഇന്ത്യ
ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ചൈനീസ്​ നുഴഞ്ഞുകയറ്റം;  മിസൈൽ പ്രതിരോധം   തീർത്ത് ഇന്ത്യ
സ്വന്തം ലേഖകൻ: ഗൽവാൻ നദിക്കു സമീപമുള്ള നിയന്ത്രണരേഖയിൽ ചൈനീസ്​ ക്യാമ്പുകളുടെയും ബങ്കറുകളുടെയും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. നിയന്ത്രണരേഖയിൽ ഒമ്പതു കിലോമീറ്ററിലാണ്​ ചൈനീസ്​ സൈന്യത്തി​​െൻറ 16 ക്യാമ്പുകൾ. മേഖലയിൽനിന്ന്​ ​ൈചന പിന്മാറിയിട്ടില്ലെന്നുമാത്രമല്ല, ഇന്ത്യക്ക്​ ഭീഷണിയായി സൈനികനീക്കം ശക്തിപ്പെടുത്തുകയുമാണെന്ന്​ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയെ സംബന്ധിച്ച്​ തന്ത്രപ്രധാന മേഖലകളിലാണ്​ ചൈനീസ്​ നുഴഞ്ഞുകയറ്റം. ഗൽവാൻ താഴ്​വരയിലെ ഇന്ത്യൻ പോസ്​റ്റുകൾ ആക്രമിക്കാൻ …
ലോകത്ത് കൊവിഡ് ബാധിധർ ഒരു കോടി കടന്നു; അഞ്ച് ലക്ഷം പേർ മരിച്ചു; നാലിലൊന്ന് കേസുകളും യുഎസിൽ
ലോകത്ത് കൊവിഡ് ബാധിധർ ഒരു കോടി കടന്നു; അഞ്ച് ലക്ഷം പേർ മരിച്ചു; നാലിലൊന്ന് കേസുകളും യുഎസിൽ
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയും മരണം അഞ്ച് ലക്ഷവും കവിഞ്ഞു. രോഗം സ്ഥിരീകരിച്ച നാലിലൊന്ന് കേസുകളും അമേരിക്കയിലാണ്. ലോകത്താദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് 2019 ഡിസംബര്‍ 31 ന്. 2020 ഏപ്രിൽ രണ്ടിന് രോഗികള്‍ പത്ത് ലക്ഷം. മെയ് ഇരുപതോടെ രോഗികളുടെ എണ്ണം അരക്കോടിയിലെത്തി. പിന്നീടുള്ള 40 ദിവസങ്ങള്‍ക്കുള്ളിലാണ് അമ്പത് ലക്ഷം …
രാജ്യത്ത് 24 മണിക്കൂറില്‍ 20,000 ത്തോളം പേർക്ക് കൊവിഡ്; 410 മരണം; എട്ട് സംസ്ഥാനങ്ങളിൽ ആശങ്ക
രാജ്യത്ത് 24 മണിക്കൂറില്‍ 20,000 ത്തോളം പേർക്ക് കൊവിഡ്; 410 മരണം; എട്ട് സംസ്ഥാനങ്ങളിൽ  ആശങ്ക
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 19,906 പേര്‍ക്ക്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ നിരക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 544,615 ആയി. 16,424 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 319,393 പേർക്ക് രോഗം ഭേദമായി. ഏട്ടു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര …
സംസ്ഥാനത്ത് 118 പേർക്ക് കൂടി കൊവിഡ്; 42 പേർക്ക് രോഗമുക്തി; 2000 ത്തിലേറെ പേർ ചികിത്സയിൽ
സംസ്ഥാനത്ത് 118 പേർക്ക് കൂടി കൊവിഡ്; 42 പേർക്ക് രോഗമുക്തി; 2000 ത്തിലേറെ പേർ ചികിത്സയിൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ …