സ്വന്തം ലേഖകൻ: കേരളത്തില്‍ ബുധനാഴ്ച 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പ്രതിദിന കണക്കിൽ ബുധനാഴ്ചയും എറണാകുളമാണ് മുന്നിൽ. 5287 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്, തൃശൂര്‍ ജില്ലകളിൽ നാലായിരത്തിനു മുകളിലാണ് പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വിദേശ യാത്രകൾക്കുള്ള കോവിഡ് പാസ്പോർട്ടായി എൻ.എച്ച്.എസ് ആപ്പ് ഉപയോഗിക്കാൻ സർക്കാർ തലത്തിൽ നീക്കം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ക്വാ റൻ്റീൻ രഹിത വേനൽക്കാല വിനോദ യാത്രകൾ നടത്താൻ കഴിയുന്ന രാജ്യങ്ങൾ ബ്രിട്ടീഷുകാർക്ക് തിരഞ്ഞെടുക്കാൻ കഴിയുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാൻ്റ് ഷാപ്സ് സ്ഥിരീകരിച്ചു. എൻഎച്ച്എസ് ആപ്ലിക്കേഷൻ വിദേശ യാത്രയ്ക്ക് ഒരു കോവിഡ് പാസ്‌പോർട്ടായി ഉപയോഗിക്കാനാണ് …
സ്വന്തം ലേഖകൻ: വാക്‌സിനേഷൻ പൂർത്തിയാക്കിയ ആളുകൾ വൈറസ് പരത്താനിടയില്ല എന്ന പഠനത്തെ അടിസ്ഥാനമാക്കി രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയായ അമേരിക്കൻ നിവാസികൾക്ക് ഇളവുകൾ അനുവദിച്ച് യുഎസ്. ‘വാക്സിനേഷൻ ചെയ്‌തയാളുകൾ ഒറ്റയ്‌ക്കോ, വാക്‌സീൻ എടുത്തവരുമായോ ചേർന്നു പുറത്ത് പോവുമ്പോഴോ മാസ്‌ക് നിർബന്ധമല്ല. എന്നാൽ തിരക്കേറിയ സ്ഥലങ്ങളിലും, വീട്ടിനകത്തും മാസ്‌ക് ധരിക്കണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. പുതിയ മാർഗനിർദേശങ്ങളെ …
സ്വന്തം ലേഖകൻ: അംബാനിക്ക് പിന്നാലെ ബ്രിട്ടനിൽ ആഡംബര സൗധം സ്വന്തമാക്കി മലയാളി ദമ്പതികൾ. അംബാനി സ്റ്റോക്ക് പാർക്ക് സമുച്ഛയം സ്വന്തമാക്കിയപ്പോൾ ബ്രിട്ടീഷ് രാജകുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ട ലൊറേൽ നഴ്സിംങ് ഹോം സ്വന്തമാക്കിയാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോ. ബേബി ചെറിയാനും ഭാര്യ ഡോ. റീമിയും ചരിത്രത്തിന്റെ ഭാഗമായത്. കെട്ടിടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും മനോഹാരിതയിൽ മനംമയങ്ങിയുമാണ് ഇവർ ഇതിനു …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയിൽനിന്ന് ആറു വയസ്സിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കിയതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. ആറു വയസ്സിൽ താഴെയുള്ളവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഇൗ വിമാനങ്ങളിൽ ബഹ്റൈനിലേക്ക് യാത്രചെയ്യാം. അതേസമയം, ഗൾഫ് എയർ വിമാനങ്ങളിൽ ഇതുവരെ ഇളവ് നൽകിയിട്ടില്ല. …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് തിരിച്ചടിയായി നേപ്പാള്‍ വഴിയുള്ള ഗള്‍ഫ് യാത്രയും പ്രതിസന്ധിയില്‍. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുകയെന്ന ഉദ്ദേശ്യത്തോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കൂട്ടത്തോടെ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് നേപ്പാളും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 14,000 ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാനായി …
സ്വന്തം ലേഖകൻ: കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് വിമാനങ്ങളടക്കം റദ്ദാക്കി മലേഷ്യ. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെയാണ് മലേഷ്യ വ്യോമാതിർത്തികൾ അടച്ചിട്ടത്. ഒരു വർഷം പിന്നിട്ടിട്ടും തൽസ്ഥിതി തുടരുന്ന രാജ്യത്ത് നിന്നും സ്വദേശത്തേക്ക് യാത്ര ചെയ്യാൻ ഇവാക്വേഷൻ വിമാനങ്ങൾ മാത്രമായിരുന്നു ഇതര രാജ്യങ്ങളിലെ യാത്രക്കാരുടെ ആശ്രയം. മലേഷ്യൻ സർക്കാരിന്റെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളായ 12,000ല്‍ ഏറെ എഞ്ചിനീയര്‍മാര്‍ അംഗീകാരമില്ലാതെ തുടരുന്നു. ഇവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് മേധാവി ഫൈസല്‍ അല്‍ അതാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിദേശ എഞ്ചിനീര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷന്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ബിരുദമെടുത്ത …
സ്വന്തം ലേഖകൻ: സാമ്പത്തിക കുറ്റകൃത്യ നിരോധന സംവിധാനത്തിൽ റജിസ്റ്റർ ചെയ്യാൻ യുഎഇയിലെ സ്ഥാപനങ്ങൾക്കു നൽകിയ സമയപരിധി ഈ മാസം 30ന് അവസാനിക്കും. നിയമലംഘകരെ കണ്ടെത്താൻ മേയ് ഒന്നു മുതൽ പരിശോധന ആരംഭിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പു നൽകി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ സംവിധാനത്തിൽ ഡെസിഗ്നേറ്റഡ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി.1.617 നെ നശിപ്പിക്കാന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കോവാക്സീന് കഴിയുമെന്ന് സാംക്രമികരോഗ വിദഗ്ധനും യുഎസിന്റെ കോവിഡ് പ്രതിരോധ ദൗത്യസംഘം തലവനുമായ ഡോ. ആന്റണി ഫൗചി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും അതിനുള്ള മറുമരുന്ന് വാക്സിനേഷന്‍ തന്നെയാണെന്നും ഫൗചി പറയുന്നു. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് കോൺഫറൻസ് കോൾ വഴി സംവദിക്കുകയായിരുന്നു ഫൗചി. …