1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അറസ്റ്റു ചെയ്യാൻ വന്ന 8 പോലീസുകാരെ കൊന്ന് യുപിയെ വിറപ്പിച്ച് കൊടും കുറ്റവാളി വികാസ് ദുബെ
അറസ്റ്റു ചെയ്യാൻ വന്ന 8 പോലീസുകാരെ കൊന്ന്  യുപിയെ വിറപ്പിച്ച് കൊടും കുറ്റവാളി വികാസ് ദുബെ
സ്വന്തം ലേഖകൻ: അറസ്റ്റുചെയ്യാൻ വന്ന പൊലീസ് സംഘത്തിലെ ഡി.‌എസ്‌.പി അടക്കമുള്ള എട്ടുപേരെ വെടിവെച്ചു കൊന്ന ശേഷം ഒളിവിൽ പോയ കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് പൊളിച്ചുനീക്കി. ശനിയാഴ്ച രാവിലെയോടെയാണ് കാൺപുർ ജില്ല ഭരണകൂടം ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ എട്ടു പേരെ ആക്രമിസംഘം വെടിവെച്ച് കൊന്നത്. …
യുഎഇയില്‍നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകൾക്ക് അനുമതി നൽകാതെ കേന്ദ്രം
യുഎഇയില്‍നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകൾക്ക് അനുമതി നൽകാതെ കേന്ദ്രം
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് യു.എ.ഇയിലെ വിമാനക്കമ്പനികള്‍ക്കുള്ള അനുമതി റദ്ദാക്കുന്നു. ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്കുള്ള അപേക്ഷ കേന്ദ്ര വ്യോമയാന മന്ത്രാലയം നിരസിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി യുഎഇയുടെ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇനി അത് അനുവദിക്കേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഇത്തിഹാദ് …
പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും; 769 ശാഖകൾ വഴി വായ്പ ലഭ്യമാക്കും
പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും; 769 ശാഖകൾ വഴി വായ്പ ലഭ്യമാക്കും
സ്വന്തം ലേഖകൻ: പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും പങ്കാളികളാകും. വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കേരള ബാങ്ക് ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഇതനുസരിച്ച് കേരള ബാങ്കിന്റെ 769 ശാഖകളിൽ കൂടി പ്രവാസികൾക്ക് വായ്പ ലഭ്യമാകും. നോർക്ക പുനരധിവാസ പദ്ധതിയിൽ ദേശീയ ബാങ്കുകളുൾപ്പെടെ പങ്കാളികളായിരുന്നു. പദ്ധതിയിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുന്നതിനുള്ള ആലോചനയും നടന്നിരുന്നു. ഇതിനു ശേഷമാണ് …
പാർക്കിലും ബീച്ചിലും പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി
പാർക്കിലും ബീച്ചിലും പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി
സ്വന്തം ലേഖകൻ: പാർക്കിലും ബീച്ചിലും പ്രവേശിക്കാൻ അബുദാബിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 4 പാർക്കുകളും 3 ബീച്ചുകളുമാണ് തുറന്നത്. നഗരസഭയുടെ സ്മാർട് ഹബ്ബിലൂടെ ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. ഉമ്മുൽ ഇമാറാത്ത് പാർക്ക്, ഖലീഫ പാർക്ക്, ഹുദയ്റത് ബീച്ച്, കോർണിഷ് ബീച്ച്, അൽ സുലൈമി പാർക്ക്, മദീനാ സായിദ് പാർക്ക്, അൽമിർഫ ബീച്ച് അൽദഫ്റ എന്നീ …
ലോകത്ത് 24 മണിക്കൂറിനിടെ രണ്ടു ലക്ഷം പുതിയ രോഗികള്‍; വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് ദോഹ
ലോകത്ത് 24 മണിക്കൂറിനിടെ രണ്ടു ലക്ഷം പുതിയ രോഗികള്‍;   വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് ദോഹ
സ്വന്തം ലേഖകൻ: ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ആകെ രണ്ടുലക്ഷത്തോളം ആളുകളിൽ കൊവിഡ്-19 സ്ഥിരീകരിച്ചു. 2,08,864 പേർക്കാണ് ഒറ്റദിവസം രോഗം സ്ഥിരീരിച്ചത്. ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്‌. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ …
കുട്ടികളുടെ മാനസിക നില തകർക്കുന്നു; പാകിസ്താനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു
കുട്ടികളുടെ മാനസിക നില തകർക്കുന്നു; പാകിസ്താനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു
സ്വന്തം ലേഖകൻ: ഏറെ ജനപ്രീതി നേടിയ ഓണ്‍ലൈന്‍ ഗെയിമായ പ്ലേയേഴ്‌സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട് (പബ്ജി) പാകിസ്താനില്‍ താത്കാലികമായി നിരോധിച്ചു. പബ്ജി അഡിക്ഷന്‍ ഉണ്ടാക്കുന്ന മാനസിക, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് പബ്ജി നിരോധിച്ച വിവരം അറിയിച്ചിരിക്കുന്നത്. കുട്ടികളില്‍ പബ്ജി ഗുരുതരമായ മാനസിക പ്രശനങ്ങള്‍ ഉണ്ടാക്കുന്നതായുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് …
യുഎഇയിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും ഉടന്‍ തുറക്കും; ജീവനക്കാർക്ക് സൗജന്യ കൊവിഡ് പരിശോധന
യുഎഇയിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും ഉടന്‍ തുറക്കും; ജീവനക്കാർക്ക് സൗജന്യ കൊവിഡ് പരിശോധന
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി. ഓരോ മതത്തിന്റെയും സംസ്‌കാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ആരാധനാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുകയും ചെയ്യുമെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇയില്‍ …
കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് മുതൽ; പുതിയ മാർഗനിർദേശങ്ങൾ പുറത്ത്
കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് മുതൽ; പുതിയ മാർഗനിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: കുവൈത്തിൽ ഓഗസ്റ്റിൽ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ വ്യോമയാന വകുപ്പ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. വരുന്നവർക്കും പോകുന്നവർക്കും വിമാന കമ്പനികൾക്കും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. കുവൈത്തിലേക്ക് വരുന്നവർക്കുള്ള നിർദേശങ്ങളിൽ പ്രധാനം അറ്റസ്റ്റ് ചെയ്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ ഹാജരാക്കുകയും ക്വാറന്റീനിൽ കഴിയാമെന്ന സത്യവാങ്മൂലം നൽകുകയും ചെയ്യുക എന്നതാണ്. വിമാനത്താവളത്തിൽ …
യുഎഇയിൽനിന്ന് പുറത്തേക്ക് പോകുന്നവർക്ക് രജിസ്ട്രേഷനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും
യുഎഇയിൽനിന്ന് പുറത്തേക്ക് പോകുന്നവർക്ക് രജിസ്ട്രേഷനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് വിദേശത്തേക്കു പോകുന്നവർക്ക് റജിസ്ട്രേഷനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം. വന്ദേഭാരത് മിഷൻ പോലുള്ള ഒഴിപ്പിക്കൽ വിമാനങ്ങളിൽ പോകുന്നവർക്ക് വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് മതിയാകും. ഏഴിന് രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണു നിർദേശം. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ. സെയ്ഫ് അൽ ‍ദാഹിരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക കാരണങ്ങൾ …
സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ്; തലസ്ഥാനത്തും, കൊച്ചിയിലും പൊന്നാനിയിലും അതീവ ജാഗ്രത
സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ്; തലസ്ഥാനത്തും, കൊച്ചിയിലും പൊന്നാനിയിലും അതീവ ജാഗ്രത
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. രോഗബാധിതരില്‍ 138 പേര്‍ വിദേശത്ത് നിന്നും 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സെക്രട്ടേറിയറ്റിന് പുറത്തെ സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്. ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം …