സ്വന്തം ലേഖകൻ: ചൈനയിൽ രണ്ടുവയസുകാരനായ മകനെ വിറ്റ് രണ്ടാം ഭാര്യക്കൊപ്പം രാജ്യം ചുറ്റിയയാൾ അറസ്റ്റിൽ. ചൈനയിലെ ഷീജിയാങ്ങിലാണ് സംഭവം. കുട്ടിയുടെ അമ്മയുമായി ബന്ധം പിരിഞ്ഞതോടെ മകനെ പിതാവ് ഷി ഏറ്റെടുക്കുകയും മകളെ മാതാവ് ഏറ്റെടുക്കുകയുമായിരുന്നു. കുഞ്ഞിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ടാം ഭാര്യയുമായി കുഞ്ഞിന്‍റെ പിതാവ് ഷി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനുപുറമെ മറ്റൊരു നഗരത്തിൽ ജോലി ആവശ്യവുമായി …
സ്വന്തം ലേഖകൻ: ബയോ സെക്യുർ ബബ്ള്‍ സംവിധാനത്തിനുള്ളിൽ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്ര എന്നിവർക്കു കൂടി …
സ്വന്തം ലേഖകൻ: 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹമോചിതരായി. ബിൽ ഗേറ്റ്സും മെലിൻഡയും തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദമ്പതിമാരെന്ന രീതിയിൽ ഇനിയും മുന്നോട്ട് പോകാൻ കഴിയുമെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്നും അതിനാൽ പിരിയുന്നുവെന്നുമാണ് ഇരുവരും പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. വളരെയധികം ചിന്തിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഇരുവരും പറയുന്നു. 1980കളിലാണ് ബിൽ ഗേറ്റ്സും …
സ്വന്തം ലേഖകൻ: ഇന്ന് 26,011 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ …
സ്വന്തം ലേഖകൻ: കോവിഡ് കാലത്തെ ജോലി സമ്മർദ്ദം താങ്ങാനാവാതെ എൻ. എച്ച്. എസ് മുൻനിര പോരാളികൾ. മഹാമാരിയുടെ കെടുതികൾ മൂലം തളർന്നുപോയ ആയിരക്കണക്കിന് ഡോക്ടർമാർ വരും വർഷത്തിൽ എൻഎച്ച്എസ് വിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ഒരു സർവേയിൽ പകുതി ഡോക്ടർമാരും കുറച്ച് മണിക്കൂർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും നാലിൽ ഒരാൾ കരിയറിൽ ഒരു …
സ്വന്തം ലേഖകൻ: പൗരന്മാർ ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളിലേക്കു പോകുന്നത് താൽക്കാലികമായി വിലക്കി ഇസ്രയേൽ. യുക്രെയ്ൻ, ബ്രസീൽ, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുർക്കി എന്നിവടങ്ങളിലേക്കുള്ള യാത്ര വിലക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. മേയ് 3 മുതൽ 16 വരെയാണ് വിലക്ക്. ഇസ്രയേൽ പൗരന്മാർ അല്ലാത്തവർക്ക് യാത്ര ചെയ്യാം. ഈ …
സ്വന്തം ലേഖകൻ: ഷോപ്പിങ് മാളുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും നിശ്ചിത ജോലികൾ ഒമാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രാലയം ഉത്തരവിട്ടു. ഇൗ വർഷം ജൂലൈ 20 മുതലാണ് ഉത്തരവ് നിലവിൽ വരുക. ഉപഭോക്ത സേവനങ്ങൾ, കാഷ്യർ, കറൻസി എക്സ്ചേഞ്ച്, അഡ്മിനിസ്ട്രേഷൻ, ഷെൽഫ് സ്റ്റേക്കർ എന്നീ േജാലികളാണ് സ്വദേശികൾക്ക് മാത്രമാകുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഇടാക്കുമെന്നും ഇത്തരം തൊഴിലുകൾക്ക് …
സ്വന്തം ലേഖകൻ: ഫൈസർ-ബയോടെക് വാക്സീന്റെ ഇന്ത്യയിലെ ഉപയോഗത്തിനായി അടിയന്തര അംഗീകാരം ആവശ്യപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല വെളിപ്പെടുത്തി. നേരത്തെ ഇന്ത്യയ്ക്ക് 70 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന മരുന്നുകൾ സംഭാവന ചെയ്യുന്നതായി ഫൈസർ പ്രഖ്യാപിച്ചിരുന്നു. “നിർഭാഗ്യവശാൽ, ഞങ്ങളുടെ വാക്സീൻ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടില്ല. എന്നിരുന്നാലും മാസങ്ങൾക്ക് മുൻപാണ് അപേക്ഷ സമർപ്പിച്ചത്. ഫൈസർ-ബയോടെക് …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം 2,15,000 വിദേശികൾ തൊഴിൽ വിപണി വിട്ടു. ഇതിൽ ഭൂരിഭാഗവും സ്ഥിരമായി കുവൈത്ത് വിടുകയും ചെറിയൊരു ശതമാനം തൊഴിൽ ഉപേക്ഷിച്ച് കുടുംബ വിസയിൽ ബന്ധുക്കളുടെ കൂടെ ചേരുകയും ചെയ്തു. 12,000 കുവൈത്തികൾ കഴിഞ്ഞ വർഷം സ്വകാര്യ തൊഴിൽ വിപണിയിൽ പ്രവേശിച്ചു. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിരവധി പേർക്ക് തൊഴിൽ നഷ്ടമായതും നാട്ടിൽ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മേയ് എട്ടു മുതൽ 15 വരെ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും കർഫ്യൂ സമയം വൈകുന്നേരം ഏഴു മുതൽ രാവിലെ നാലു വരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. അവശ്യവസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിരോധിക്കാനാണ് തീരുമാനിച്ചത്. ഭക്ഷ്യകടകൾ, എണ്ണ പമ്പുകൾ, ആരോഗ്യ ക്ലിനിക്കുകളും ആശുപത്രികളും, ഫാർമസികൾ, ഹോം ഡെലിവറി സേവനങ്ങൾ …