1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2021

സ്വന്തം ലേഖകൻ: കോവിഡ് കാലത്തെ ജോലി സമ്മർദ്ദം താങ്ങാനാവാതെ എൻ. എച്ച്. എസ് മുൻനിര പോരാളികൾ. മഹാമാരിയുടെ കെടുതികൾ മൂലം തളർന്നുപോയ ആയിരക്കണക്കിന് ഡോക്ടർമാർ വരും വർഷത്തിൽ എൻഎച്ച്എസ് വിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ഒരു സർവേയിൽ പകുതി ഡോക്ടർമാരും കുറച്ച് മണിക്കൂർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും നാലിൽ ഒരാൾ കരിയറിൽ ഒരു ഇടവേള എടുക്കാൻ സാധ്യതയുണ്ടെന്നും കണ്ടെത്തി. 21% പേർ എൻ‌എച്ച്എസ് വിട്ട് മറ്റൊരു കരിയറിനായി ആലോചിക്കുന്നുണ്ടെന്നും സർവേ വ്യക്തമാക്കുന്നു.

ട്രാക്കർ സർവേയിൽ 2,099 പേരാണ് പങ്കെടുത്തത്. പലരും അവരുടെ ജോലിഭാരത്തെ കുറ്റപ്പെടുത്തി, ഇടവേളകൾ എടുക്കാൻ കഴിയാത്തത് ഉൾപ്പെടെ, ഏകദേശം 40% പേർ ജോലിക്കിടെ സഹപ്രവർത്തകരുമായി വിശ്രമ സമയം ചെലവിടുന്ന ആലോചിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും വെളിപ്പെടുത്തി.

“എന്റെ സ്വന്തം മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ചില ഘട്ടത്തിൽ മുൻ‌ഗണന നൽകേണ്ടതുണ്ട്,“ ജോലിഭാരത്തെക്കുറിച്ച് ഒരു അക്യൂട്ട് സ്പെഷ്യാലിറ്റി ഡോക്ടർ ബി‌എം‌എയോട് പ്രതികരിച്ചത് ഇങ്ങനെ.

“ഷിഫ്റ്റിൽ ഒരു“ ബ്രേക്ക് ”എന്നാൽ എന്റെ ഓഫീസിൽ വീണു കിട്ടുന്ന 10 മിനിറ്റാണ്. അതാകട്ടെ ഒരു കപ്പ് ചായ കുടിച്ചെന്ന് വരുത്താനും നിർബന്ധമായും വായിക്കേണ്ട നൂറുകണക്കിന് ഇമെയിലുകൾ തിരയാനും തികയാറില്ല. കാരണം അതിനു മുമ്പെ തിരികെ വരാനുള്ള വിളി വരുമെന്ന് ഉറപ്പാണ്,“ പേരു വെളിപ്പെടുത്താതെ ഡോക്ടർ ബിഎംഎയോടെ വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.