സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിലാളികളുടെ വർക് പെർമിറ്റ് മാറ്റത്തിനുള്ള കാലപരിധി ഒരു വർഷമാക്കി കുറച്ചു. നേരത്തേ ഒരു സ്പോൺസർക്കു കീഴിൽ മൂന്നുവർഷം പൂർത്തിയാക്കിയവർക്ക് മാത്രമായിരുന്നു തൊഴിലിടമാറ്റം അനുവദിച്ചിരുന്നത്. മാൻപവർ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസ ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ജോലിയിൽ പ്രവേശിച്ച് ഒരുവർഷം പൂർത്തിയാക്കിയ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് വിസമാറ്റം അനുവദിക്കുന്നതാണ് ഉത്തരവ്. …
സ്വന്തം ലേഖകൻ: ട്രാഫിക്, പാസ്പോർട്ട്, റെസിഡൻസി, സിവിൽ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് സേവനങ്ങളും മേയ് ഒമ്പതുമുതൽ 11 വരെ താൽക്കാലികമായി നിർത്തിെവച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ നിർദേശത്തിന് അനുസരിച്ചാണ് റോയൽ ഒമാൻ പൊലീസ് സേവനങ്ങൾ മൂന്നുദിവസം നിർത്തിവെക്കുന്നത്. എന്നാൽ ആ.ഒ.പിയുടെ വെബ്സൈറ്റ് വഴിയുള്ള സേവനങ്ങൾ തുടരുമെന്നും പൊലീസ് സ്റ്റേഷനുകൾ …
സ്വന്തം ലേഖകൻ: ഖത്തറിൽ റദ്ദാക്കിയ ഹോട്ടൽ ക്വാറൻറീൻ പാക്കേജിെൻറ മുഴുവൻ തുകയും 14 ദിവസത്തിനകം തിരികെ നൽകുമെന്ന് ഖത്തർ എയർവേസ്. റദ്ദാക്കിയ വെൽക്കം ഹോം ബുക്കിങ്ങുകളുടെ തുടർനടപടികൾ സ്വീകരിക്കുന്നത് ആരംഭിച്ചതായും ഖത്തർ എയർവേസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. നിലവിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുവരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തേ ഇത് ഏഴു ദിവസമായിരുന്നു. …
സ്വന്തം ലേഖകൻ: കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിൻ എടുക്കാൻ അനുമതി. ഫൈസർ-ബയോടെക് വാക്സിൻ കുത്തി വയ്ക്കുന്നതിനാണ് അനുമതി നൽകിയത്. ഈ പ്രായക്കാര്‍ക്ക് വാക്സിന് അനുമതി നല്കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് കാനഡ അനുമതി നൽകിയത്. കുട്ടികളിൽ കോവിഡ് രോഗബാധ തടയുന്നതിനായി കാനഡ അ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിന്റെ പേറ്റന്റ് അവകാശം വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറായി അമേരിക്ക. ഇതോടെ വാക്സിന് നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്താനും കൂടുതല്‍ പേരിലേക്ക് വാക്സിന് എത്തിക്കാനും സാധിക്കും. വാക്സിന്റെ വിലയിലും കുറവ് വരുമെന്നാണ് കണക്കുകൂട്ടലുകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വാക്സിന് പേറ്റന്റ് അവകാശം ഉപേക്ഷിക്കാന്‍ തയ്യാറായി ബൈഡന് സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്. …
സ്വന്തം ലേഖകൻ: നീണ്ട 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്്, ലോകത്തെ അതിസമ്പന്നരായ ജോഡികൾ പിരിയാൻ തീരുമാനിച്ച വാർത്ത ലോകം അദ്ഭുതത്തോടെ കേട്ടതാണ്. പിരിയുേമ്പാൾ പത്നി മെലിൻഡക്ക് ബിൽ ഗേറ്റ്സ് നൽകിയത് 180 കോടി ഡോളർ മൂല്യമുള്ള ഓഹരികളാണെന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള പ്രധാന കമ്പനിയായ കാസ്കേഡിന് രണ്ടു മുൻനിര കമ്പനികളായ കൊക്കോ …
സ്വന്തം ലേഖകൻ: കോറോണയുടെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാനിൽ ആയിരങ്ങൾ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റ്. മാസ്ക് പോലും ധരിക്കാതെയാണ് ഭൂരിപക്ഷം ആളുകളും പരിപാടി കാണാൻ എത്തിയത്. വുഹാനിൽ രണ്ട് ദിവസങ്ങളിലായി നടന്ന സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവലിലാണ് ആയിരങ്ങൾ പങ്കെടുത്തത്. മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയും ആളുകൾ രണ്ട് ദിവസവും ആഘോഷമാക്കി. എന്നാൽ വുഹാൻ നഗരം …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, …
സ്വന്തം ലേഖകൻ: ഇന്ത്യ – യുകെ കുടിയേറ്റ ഉടമ്പടിയുടെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് മോദി – ജോൺസൺ വിർച്ച്വൽ ഉച്ചകോടി. ബ്രിട്ടനിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചെടുക്കാമെന്ന് ഇന്ത്യയും പകരം യുവ പ്രഫഷനലുകൾക്കായി വർഷത്തിൽ 3000 വിസ അനുവദിക്കാൻ ബ്രിട്ടനും തയാറായി. ഇതു സംബന്ധിച്ച ധാരണപത്രത്തിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പുവെച്ചു. ഇന്ത്യ-ബ്രിട്ടൻ കുടിയേറ്റ …
സ്വന്തം ലേഖകൻ: ശാസ്ത്ര – കലാ മേഖലകളില്‍ പുരസ്കാരങ്ങള്‍ ലഭിച്ചവര്‍ക്ക് ബ്രിട്ടണില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള വിസാ നടപടികള്‍ എളുപ്പമാക്കിക്കൊണ്ട് പുതിയ നയം. ബ്രെക്സിറ്റിന് ശേഷം ‘ബെസ്റ്റ് ആന്റ് ബ്രെറ്റസ്റ്റ്’ ആയവരെ മാത്രമേ സ്വാഗതം ചെയ്യൂ എന്ന രീതിയില്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ നയങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം …