1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2021

സ്വന്തം ലേഖകൻ: കാ​ന​ഡ​യി​ല്‍ 12 മു​ത​ല്‍ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ അ​നു​മ​തി. ഫൈ​സ​ർ-​ബ​യോ‌​ടെ​ക് വാ​ക്സി​ൻ കു​ത്തി വ​യ്ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​പ്രാ​യ​ക്കാ​ര്‍​ക്ക് വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മാ​ണ് കാ​ന​ഡ. ഫൈ​സ​റി​ന്‍റെ കു​ട്ടി​ക​ളി​ലെ പ​രീ​ക്ഷ​ണ​ഫ​ലം വി​ല​യി​രു​ത്തി​യാ​ണ് കാ​ന​ഡ അ​നു​മ​തി ന​ൽ​കി​യ​ത്. കു​ട്ടി​ക​ളി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നാ​യി കാ​ന​ഡ അ ​നു​മ​തി ന​ൽ​കു​ന്ന ആ​ദ്യ വാ​ക്സി​നാ​ണി​ത്. മ​ഹാ​മാ​രി​ക്കെ​തി​രാ​യ കാ​ന​ഡ​യു​ടെ പോ​രാ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഇ​തെ​ന്നും ഹെ​ൽ​ത്ത് കാ​ന​ഡ ചീ​ഫ് മെ​ഡി​ക്ക​ൽ ഉ​പ​ദേ​ഷ്ടാ​വ് സു​പ്രി​യ ശ​ർ​മ്മ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ, 16 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ കാ​ന​ഡ നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. യു​എ​സി​ലും 12 മു​ത​ല്‍ 15 വ​രെ​യു​ള്ള​വ​രി​ല്‍ വാ​ക്സീ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ഫൈ​സ​ർ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. കോവിഡിൻ്റെ രണ്ടാം തരംഗം ശക്തമായ ഇന്ത്യയിലും ഈ വിഭാഗക്കാർക്ക് വാക്സിൻ നൽകുന്നതിനെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.

കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് 19 ന്റെ മൂന്നാം തരംഗം കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ കുട്ടികളിൽ കോവിഡ് വാക്സിൻറെ ഫലപ്രാപ്തി എത്രയെന്നോ അത് സുരക്ഷിതമാണെന്നോ അറിയില്ല. അത് സംബന്ധിച്ച ഒരു വിവരലവും ലഭ്യമല്ല. കുട്ടികളിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലങ്ങൾ പൂർണ രൂപത്തിൽ ലഭ്യമായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.