സ്വന്തം ലേഖകൻ: ജിസിസി പൗരന്മാര്‍ക്കും കുടുംബത്തിനും അവരുടെ വീട്ടുജോലിക്കാര്‍ക്കും ക്വാറന്റീന്‍ ഇളവുകൾ അനുവദിച്ച് ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ഏതെങ്കിലും ജി.സി.സി രാജ്യങ്ങളില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ്. ഈ വാക്സിനുകള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ചതായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. വാക്സിന്റെ അവസാന ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയായിരിക്കണം. ഇത് തെളിയിക്കുന്ന …
സ്വന്തം ലേഖകൻ: ആശങ്കക്ക് വിരാമമിട്ട് ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ചൈനീസ് ബഹിരാകാശ ഏജൻസി വിവരം പുറത്തു വിട്ടതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം പ്രവചിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി …
സ്വന്തം ലേഖകൻ: ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമർശനവുമായി രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’. ഒന്നാം തരംഗത്തെ നേരിട്ടശേഷം അലംഭാവം കാട്ടിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നു ജേണലിൽ പറയുന്നു. രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ അടിച്ചമർത്താനാണ് മോദി ശ്രമിച്ചതെന്നും …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലേയും ഉത്തർപ്രദേശിലേയും ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. അതേസമയം, ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. ഈ മാസം 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നാളെമുതൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: കേരളത്തില്‍ 41,971 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. ഇതുവരെ ആകെ 1,69,09,361 സാംപിളുകൾ പരിശോധിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്നആര്‍ക്കും പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങൾ കോവിഡ് …
സ്വന്തം ലേഖകൻ: ലണ്ടൻ ഉൾപ്പെടെയുള്ള 13 നഗരങ്ങളിലെ മേയർ സ്ഥാനങ്ങളിലേക്കും ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്ടി കൗൺസിലുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ലേബർ കോട്ടകൾ വെട്ടിപ്പിടിച്ച് ടോറികൾ. ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ലേബർ സ്ഥാനാർഥിയും നിലവിലെ മേയറുമായ സാദിഖ് ഖാനും കൺസർവേറ്റീവ് സ്ഥാനാർഥി ഷോൺ ബെയ്‍ലിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇന്ന് ഉച്ചയോടയേ അന്തിമ ഫലം പുറത്തു വരൂ. ലണ്ടൻ …
സ്വന്തം ലേഖകൻ: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള എല്ലാ സ്വകാര്യ സ്‌കൂളുകളിലെയും അന്താരാഷ്ട്ര സ്‌കൂളുകളിലെയും വിദ്യാഭ്യാസ ജോലികള്‍ ആദ്യഘട്ട സ്വദേശിവത്കരണത്തിന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജിഹ് ഉത്തരവിട്ടു. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിവിധ ഘട്ടങ്ങളിലായി നിരവധി വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്വദേശി അധ്യാപകര്‍ക്കടക്കം 28,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒരു നിശ്ചിത ശതമാനം …
സ്വന്തം ലേഖകൻ: ഇൗദ് ഒന്നു മുതൽ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ നാഷനൽ മെഡിക്കൽ ടീം പ്രഖ്യാപിച്ചു. കുത്തിവെപ്പെടുക്കുകയോ കോവിഡ് മുക്തരാവുകയോ ചെയ്ത, ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ബഹ്റൈനിൽ എത്തുേമ്പാൾ കോവിഡ് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല. ഇവർ അതത് രാജ്യങ്ങളുടെ കോവിഡ് -19 മൊബൈൽ ആപ്പിൽ കുത്തിവെപ്പിെൻറയോ രോഗമുക്തിയുടെയോ സർട്ടിഫിക്കറ്റ് കാണിക്കണം. ആറിനും …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റ് മൂന്ന് തരത്തിൽ. രണ്ട് ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കിയവർക്ക് പച്ച നിറത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുക. കോവിഡ് ബാധിച്ച് രോഗമുക്തി നേടുകയും ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തവരാണ് രണ്ടാമത്തെ വിഭാഗം. ഇവരുടെ സർട്ടിഫിക്കറ്റിനും പച്ച നിറം തന്നെ. യാത്ര നടത്താനും തിയറ്ററുകൾ, …
സ്വന്തം ലേഖകൻ: ചൈനയുടെ കോവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ ലോകാരോഗ്യസംഘന (ഡബ്ല്യു.എച്ച്.ഒ.) അനുമതി നല്‍കി. ലോകാരോഗ്യസംഘനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്‌സിനാണ് സിനോഫാം. വാക്‌സിന്‍ നയതന്ത്രം അടക്കമുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് ഗുണപ്രദമാകുന്നതാണ് ഡബ്ല്യു.എച്ച്.ഒ.യുടെ അനുമതി. 79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിന് 45 ഓളം രാജ്യങ്ങള്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. …