സ്വന്തം ലേഖകന്‍: ട്രംപിന്റെ വിസാ നയത്തിലെ മുസ്ലീം വിരുദ്ധത, ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതായി പ്രശസ്ത ഇറാനിയന്‍ നടി. ട്രംപിന്റെ വിസാ നയത്തോടുള്ള പ്രതിഷേധ സൂചകമായി ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി പ്രഖ്യാപിച്ചു. ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ദ സെയില്‍സ്മാന്‍ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ് തരാനെ. ഇറാനികള്‍ക്ക് …
സ്വന്തം ലേഖകന്‍: ബോംബു നിര്‍മ്മാണം നിര്‍ത്തി അക്ഷരം പഠിപ്പിക്കാന്‍ ഇറാക്കിലെ സ്‌കൂളുകള്‍, മൊസുള്‍ നഗരത്തിലെ സ്‌കൂളുകള്‍ തുറക്കുന്നതും കാത്ത് കുരുന്നുകള്‍. ഇസ്ലാമിക നിയമത്തിന് കീഴില്‍ അടിച്ചേല്‍പ്പിച്ചിരുന്ന ബോംബു നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിധ്വംസക പാഠങ്ങളില്‍നിന്നും രക്ഷപ്പെട്ട സന്തോഷത്തിലാണ് ഇറാക്കിലെ മൊസൂള്‍. ഇസ്ലാമിക് സ്റ്റേറ്റ് രസതന്ത്രം എന്ന പേരില്‍ ബോംബു നിര്‍മ്മാണം പഠിപ്പിച്ചിരുന്ന മൊസൂളിലെ സ്‌കൂളുകള്‍ നഗരം മോചിപ്പിക്കപ്പെട്ടതോടെ …
സ്വന്തം ലേഖകന്‍: സിറിയയിലെ സമാധാന ശ്രമങ്ങള്‍ വീണ്ടും പാളം തെറ്റുന്നു, ജനീവ സമാധാന ചര്‍ച്ച നീട്ടിവച്ചു. ജനീവയില്‍ യു.എന്‍ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചതായി സിറിയന്‍ വിഷയത്തില്‍ മധ്യസ്ഥശ്രമവുമായി രംഗത്തുള്ള റഷ്യ അറിയിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സിറിയന്‍ വിമതരുമായി വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് നടത്തിയ ചര്‍ച്ചക്കുശേഷമാണ് ജനീവ യോഗം മാറ്റിവെച്ചതായി അറിയിച്ചത്. …
സ്വന്തം ലേഖകന്‍: ‘ആവശ്യമില്ലാതെ വാ തുറക്കരുത്’, മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഉപദേശകന്‍. മാധ്യമങ്ങള്‍ വായ് തുറക്കരുതെന്ന് ബാനണ്‍ മുന്നറിയിപ്പ് നല്‍കിയ ട്രംപിന്റെ ഉപദേശകന്‍ സ്റ്റീഫന്‍ കെ.ബാനണ്‍ മാധ്യമങ്ങളാണ് ഇവിടെ പ്രതിപക്ഷ പാര്‍ട്ടിയെന്നും പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെ ഏറ്റവുമധികം ശല്യപ്പെടുത്തിയതും അപമാനിച്ചതും മാധ്യമങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ ബാനണ്‍ മാധ്യമങ്ങള്‍ വായടച്ച് പറയുന്നത് കേള്‍ക്കുകയാണ് വേണ്ടതെന്നും …
സ്വന്തം ലേഖകന്‍: തെരേസാ മേയ്, ട്രംപ് കൂടിക്കാഴ്ച ഇന്ന്, ബ്രിട്ടന്റെ വിദേശ നയത്തില്‍ കാര്യമായി വ്യതിയാനം ഉണ്ടാകുമെന്ന് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ രാഷ്ട്ര നേതാവാകുകയാണ് തെരേസ മെയ്. രണ്ട് ദിവസത്തെ ഹ്രസ്വ …
സ്വന്തം ലേഖകന്‍: അത്യാധുനിക യുദ്ധവിമാനം പുറത്തിറക്കി സൗദി അറേബ്യ, യെമന്‍ ആക്രമണം ശക്തിപ്പെടുത്താനെന്ന് സൂചന. ആധുനിക യുദ്ധവിമാനമായ എഫ്15 എസ്എയാണ് രാജ്യ തലസ്ഥാനമായ റിയാദിലെ കിംഗ് ഫൈസല്‍ എയര്‍ അക്കാഡമിയുടെ അമ്പതാം വാര്‍ഷിക ചടങ്ങുകളോട് അനുബന്ധിച്ച് പുറത്തിറക്കിഅയ്ത്. സല്‍മാന്‍ രാജാവും അദ്ദേഹത്തിന്റെ മകനും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീറും …
സ്വന്തം ലേഖകന്‍: ബിജെപിയുമായുള്ള 25 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചതായി ശിവസേന. വരുന്ന മുംബൈ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും രണ്ടായി തന്നെ മല്‍സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധമാണ് ശിവസേന അവസാനിപ്പിക്കുന്നത്. ഭാവിയിലും ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ കരുത്തും പ്രൗഡിയും വിളിച്ചോതി റിപ്പബ്ലിക് പരേഡ്, താരങ്ങളായത് എന്‍.എസ്.ജിയും തേജസും. രാജ്യം 68 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍ കര, നാവിക, വ്യോമസേനകളുടെ കരുത്ത് വിളിച്ചോതുന്നതായി റിപ്പബ്ലിക് ദിന പരേഡ്. വിജയ് ചൗക്ക് മുതല്‍ ചെങ്കോട്ട വരെയുള്ള വഴിലൂടെയാണ് സൈനിക പരേഡ് കടന്നുപോയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സൈനികരുടെ അഭിവാദ്യം സ്വീകരിച്ചു. …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാന്‍ വിടാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഇതാണ് പറ്റിയ സമയം, അമേരിക്കക്ക് താലിബാന്റെ തുറന്ന കത്ത്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ നേരിട്ട് അഭിസംബോധന ചെയ്യുന്നതാണ്. നാലു പേജ് നീളമുള്ള തുറന്ന കത്ത് താലിബാന്റെ വെബ്‌സൈറ്റിലാണ് പ്രസീദ്ധീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സഖ്യസേന തുടരുന്നിടത്തോളം കാലം സമാധാനം …
സ്വന്തം ലേഖകന്‍: സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് നയങ്ങള്‍ വ്യക്തമാക്കാന്‍ ധവള പത്രം പുറത്തിറക്കുമെന്ന് തെരേസാ മേയ്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതു സംബന്ധിച്ചുള്ള നടപടികള്‍ വിശദീകരിച്ച് ധവള പത്രം പുറപ്പെടുവിക്കുമെന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. പാര്‍ലമെന്റിന്റെ സമ്മതം നേടിയശേഷമേ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോകാവൂ എന്നു കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. …