1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2021

സ്വന്തം ലേഖകൻ: സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം കൊറോണ വ്യാപനത്തിനും അഞ്ചുവർഷം മുമ്പ്​ ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ചൈനീസ് സൈനിക ശാസ്ത്രജ്ഞരും പൊതു ആരോഗ്യ വകുപ്പ്​ ഉന്നതരും ചേർന്ന്​ തയാറാക്കിയതെന്ന്​ കരുതപ്പെടുന്ന യു.എസ്​ സ്​റ്റേറ്റ്​ ഡിപാർട്ട്​മെന്‍റിന്​ലഭിച്ചിരുന്നതായും കരുതപ്പെടുന്നു.

‘The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons’ എന്ന പേരിലുള്ള ചൈനീസ് പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നതെന്ന്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. 2015ൽ തന്നെ ചൈനയിലെ മുന്‍നിര സൈനിക ശാസ്ത്രജ്ഞര്‍ സാര്‍സ് കൊറോണ വൈറസുകളെ കുറിച്ച് ചർച്ച ചെയ്​തിരുന്നെന്നും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിച്ചിരുന്നെന്നുമാണ്​ രേഖകളില്‍ പറയുന്നത്.

സാര്‍സ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗം എന്നാണ്​ രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്​. അത് പുതിയൊരു മനുഷ്യരോഗ വൈറസായി രൂപപ്പെടുത്താനും പിന്നീടത് ആയുധമായി ഉപയോഗിക്കാനും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ അഴിച്ചുവിടാനും കഴിയുമെന്നും രേഖകളിലുണ്ട്​.

ചൈനീസ് സര്‍ക്കാര്‍ ലബോറട്ടറിയില്‍ രൂപപ്പെടുത്തിയതാണ് സാർസ്​ കോവ്​-2 എന്ന വൈറസെന്ന് ആരോപിച്ച് ചൈനീസ് നേത്രരോഗ വിദഗ്ധനും വൈറോളജിസ്റ്റുമായ ലി-മെങ് യാന്‍ ഈ പ്രബന്ധം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അവരത്​ ട്വിറ്ററിൽ പ്രസിദ്ധീകരിക്കുകയും ചെയ്​തു.

പ്രാദേശികമായും അന്താരാഷ്​ട്രീയമായും രാഷ്​ട്രീയപരവും തന്ത്രപരവുമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന്​ മേജർ ജനറൽ ഡെസ്​ഹോങ്​ ഷൂവിന്‍റെ നേതൃത്വത്തിൽ ചൈനീസ്​ സേനയിലെ വൈറോളജിസ്റ്റുകളും ശാസ്​ത്രജ്​ഞരും വികസിപ്പിച്ചെടുത്തതാണ്​ ഇതെന്ന്​ ലി-മെങ് യാന്‍ തന്‍റെ പോസ്റ്റിൽ ആരോപിക്കുന്നുമുണ്ട്​.

അതിനിടെ, കോവിഡ്​ വ്യാപനം ഒരു ​ജൈവയുദ്ധമാണെന്നും ലാബിൽ സൃഷ്​ടിച്ചെടുത്ത വൈറസാണ്​ ലോകത്തെ ദുരിതത്തിലേക്ക്​ നയിച്ചതെന്നും ആരോപിച്ച്​ ബ്രസീൽ പ്രസിഡന്‍റ്​ ജെയർ ബോൾസോനാരോ രംഗത്തെത്തി. കോവിഡ്​–19 ദുരന്തത്തിന് കാരണം ചൈനയാണെന്ന് നേരിട്ട് പറയാതെയായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

കൊറോണ വൈറസ്​ ജൈവ യുദ്ധത്തിന്‍റെ ഭാഗമായാണ് സൃഷ്ടിച്ചതെന്ന് ബ്രസീൽ പ്രസിഡന്‍റ്​ കൂടി പറഞ്ഞത്​ ചൈനയ്ക്കെതിരായ മറ്റൊരു രാജ്യാന്തര നീക്കമായാണ്​ കണക്കാക്കപ്പെടുന്നത്​. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപും ചൈനക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

ബോൾസോനാരോയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിക്കാനും ഇടയുണ്ട്​. ‘ഇതൊരു പുതിയ വൈറസാണ്, ഇത് ലബോറട്ടറിയിൽ സൃഷ്ടിച്ചതാണോ അതോ ചില മൃഗങ്ങളുടെ മാംസം ഭക്ഷിച്ചതുകൊണ്ടാണോ വന്നതെന്ന് ആർക്കും അറിയില്ല’- ബ്രസീലിയയിലെ പ്ലാനാൾട്ടോ പാലസിൽ നടത്തിയ പ്രസംഗത്തിൽ ബോൾസോനാരോ പറഞ്ഞതായി എ.എഫ്‌.പി റിപ്പോർട്ട്​ ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.