1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 35,801 പേര്‍ക്കുകൂടി കോവിഡ്. 24 മണിക്കൂറിനിടെ 1,23,980 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88. ഇതുവരെ ആകെ 1,70,33,341 സാംപിളുകൾ പരിശോധിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നു വന്ന ഒരാള്‍ക്കു രോഗമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5814 ആയി. ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

എറണാകുളം 4767
തിരുവനന്തപുരം 4240
മലപ്പുറം 3850
കോഴിക്കോട് 3805
തൃശൂര്‍ 3753
പാലക്കാട് 2881
കൊല്ലം 2390
കോട്ടയം 2324
കണ്ണൂര്‍ 2297
ആലപ്പുഴ 2088
ഇടുക്കി 1046
പത്തനംതിട്ട 939
കാസർകോട് 766
വയനാട് 655

നെഗറ്റീവായവർ

തിരുവനന്തപുരം 2632
കൊല്ലം 2687
പത്തനംതിട്ട 933
ആലപ്പുഴ 2147
കോട്ടയം 1447
ഇടുക്കി 109
എറണാകുളം 3393
തൃശൂര്‍ 1929
പാലക്കാട് 3334
മലപ്പുറം 3621
കോഴിക്കോട് 4341
വയനാട് 187
കണ്ണൂര്‍ 1562
കാസർകോട് 996

രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 2743 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4668, തിരുവനന്തപുരം 3781, മലപ്പുറം 3534, കോഴിക്കോട് 3728, തൃശൂര്‍ 3730, പാലക്കാട് 1180, കൊല്ലം 2377, കോട്ടയം 2080, കണ്ണൂര്‍ 2103, ആലപ്പുഴ 2085, ഇടുക്കി 981, പത്തനംതിട്ട 903, കാസർകോട് 740, വയനാട് 637 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 36, കോഴിക്കോട് 13, തൃശൂര്‍ 12, പത്തനംതിട്ട, എറണാകുളം 10 വീതം, വയനാട്, കാസർകോട് 7 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം 4, കോട്ടയം, ഇടുക്കി 3 വീതം. ഇതോടെ 4,23,514 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 14,72,951 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 10,94,055 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,62,625 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 31,430 പേര്‍ ആശുപത്രികളിലുമാണ്. 53,242 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്. 10 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ ആകെ 796 ഹോട്സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഗ്രമപ്രദേശങ്ങളിൽ അടക്കം കോവിഡ് ചികിത്സ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. താലുക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ ഒരുക്കും. ഈ മാസം 31 വരെ മറ്റ് ചികിത്സകള്‍ പ്രാധാന്യം നോക്കി മാത്രമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.