സ്വന്തം ലേഖകൻ: ഈദുൽ ഫിത്ർ അവധിയ്ക്ക് വിസാ സേവനങ്ങൾക്കു ജിഡിആർഎഫ്എ ദുബായുടെ(ദുബായ് എമിഗ്രേഷൻ) സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി ഉപയോക്താക്കളോട് പറഞ്ഞു. വെബ്‌സൈറ്റ്, വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ അവധി ദിനങ്ങൾക്കിടയിലും സേവനങ്ങൾക്കായി അപേക്ഷിക്കാം. നിലവിൽ വകുപ്പിന്റെ ഒട്ടുമിക്ക എല്ലാം വിസാ സേവനങ്ങളും സ്മാർട് ചാനലിൽ ലഭ്യമാണെന്നും …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് വർക്ക് ഫ്രം ഹോം അനുവദിച്ച യു.എ.ഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും പെരുന്നാൾ അവധിക്കു ശേഷം മേയ് 16 മുതൽ ജോലിക്ക് ഹാജരാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. എന്നാൽ, വിവിധ എമിറേറ്റുകളിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെയും …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിലവിലുള്ള ഭാഗിക കർഫ്യൂ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പെരുന്നാൾ ദിനത്തിൽ തീരുമാനം പ്രാബല്യത്തിൽ വരും. വാണിജ്യസ്ഥാപനങ്ങൾ രാത്രി 8മുതൽ രാവിലെ 5 വരെ അടച്ചിടണം. റസ്റ്ററൻറുകളിലും കഫേകളിലും ടേക് എവേ മാത്രം. ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഔട്ട്‌ലറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, മരുന്ന് ഷോപ്പുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം. സിനിമാശാലകളും പെരുന്നാൾ …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് രോഗികൾ കുറഞ്ഞു വരുന്നതിനാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. നാലു ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ് ചെയ്യുക. ഇതിെൻറ ആദ്യഘട്ടം മേയ് 28 മുതലാണ് നിലവിൽ വരുക. മൂന്ന് ആഴ്ചകൾ നീളുന്ന നാല് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങൾ നീക്കുക. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞ് ഞായറാഴ്ചത്തെ കണക്കായ …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി നൽകും. ഇന്ത്യൻ എംബസിയാണ് ഇത് ആവശ്യക്കാരിൽ എത്തിക്കുക. ഇതിനായി അഞ്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങി. ഇന്ത്യക്കാരല്ലാത്തവർക്കും ആവശ്യമുണ്ടെങ്കിൽ നൽകുന്നത് പരിഗണിക്കുമെന്ന് എംബസി അധികൃതർ പറഞ്ഞു. രോഗികൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ അതിനാവശ്യമായ കാര്യങ്ങൾ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു. ഒമാനിൽ ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ …
സ്വന്തം ലേഖകൻ: ഒരു ഡോസ് കോവിഡ് വാക്സിന് വേണ്ടി ജനങ്ങൾ പരക്കംപായുമ്പോൾ ഒരാൾക്ക് ആറു ഡോസ് വാക്സിൻ നൽകിയ വാർത്തയാണ് മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ഇറ്റലിയിലെ തുസാനിലാണ് ആശുപത്രി അധികൃതരുടെ പിഴവിനെ തുടർന്ന് യുവതിക്ക് ഒാവർ ഡോസ് വാക്സിൻ കുത്തിവെച്ചത്. ഫിഷർ ബയോൺടെക് വാക്സിനാണ് നോയ ആശുപത്രി അധികൃതർ അളവിലും അഞ്ചിരട്ടി നൽകിയത്. ഞായറാഴ്ചയാണ് യുവതി കോവിഡ് …
സ്വന്തം ലേഖകൻ: പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സാപ്പിെൻറ ചില സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് കമ്പനി. ചാറ്റ്ബോക്സ് ആക്സസ് ചെയ്യാൻ തടസം നേരിടുമെന്നാണ് സൂചന. മെയ് 15നകം വാട്സാപ്പിെൻറ പുതിയ നയം അംഗീകരിക്കണം. അംഗീകരിക്കാത്തവർക്ക് ചില സേവനങ്ങൾ ലഭ്യമാവില്ല.എന്നാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും വാട്സാപ്പ് അറിയിച്ചു. വാട്സാപ്പ് വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെക്കുന്നതാണ് കമ്പനിയുടെ പുതിയ സ്വകാര്യതനയം. ഇതിനെതിരെ …
സ്വന്തം ലേഖകൻ: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ്. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം …
സ്വന്തം ലേഖകൻ: കെ.ആർ. ഗൗരിയമ്മ വിടവാങ്ങി. 102 വയസ്സായിരുന്നു. കേരളത്തിെൻറ വിപ്ലവപഥങ്ങൾക്ക് അതിരില്ലാത്ത സമരവീര്യങ്ങളാൽ കരുത്തുപകർന്ന ഒരു യുഗമാണ് അസ്തമിച്ചത്. സംസ്ഥാനം ഇന്നേവരെ കണ്ട പ്രമുഖരായ രാഷ്ട്രീയ നേതാക്കളിൽ മുൻനിരയിൽ നിലയുറപ്പിച്ച ഗൗരിയമ്മയുടെ അന്ത്യം രാവിലെ ഏഴുമണിക്കായിരുന്നു. കേരളത്തിന്‍റെ കമ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ സമാനതകളില്ലാത്ത ഏട് എഴുതിച്ചേർത്താണ് ഗൗരിയമ്മയുടെ മടക്കം. രക്തത്തിലെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 27,487 പേര്‍ക്കുകൂടി കോവിഡ്. 24 മണിക്കൂറിനിടെ 99,748 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56. ഇതുവരെ ആകെ 1,71,33,089 സാംപിളുകളാണ് പരിശോധിച്ചത്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5879 ആയി. …