1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2021

സ്വന്തം ലേഖകൻ: ഈദുൽ ഫിത്ർ അവധിയ്ക്ക് വിസാ സേവനങ്ങൾക്കു ജിഡിആർഎഫ്എ ദുബായുടെ(ദുബായ് എമിഗ്രേഷൻ) സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി ഉപയോക്താക്കളോട് പറഞ്ഞു. വെബ്‌സൈറ്റ്, വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ അവധി ദിനങ്ങൾക്കിടയിലും സേവനങ്ങൾക്കായി അപേക്ഷിക്കാം. നിലവിൽ വകുപ്പിന്റെ ഒട്ടുമിക്ക എല്ലാം വിസാ സേവനങ്ങളും സ്മാർട് ചാനലിൽ ലഭ്യമാണെന്നും അറിയിച്ചു. ആമർ സെന്ററുകൾ പ്രവർത്തിക്കില്ല

അവധിക്കാലത്തു വിസാ അപേക്ഷ കേന്ദ്രങ്ങളായ ആമർ സെന്ററുകൾ പ്രവർത്തിക്കില്ലെന്ന് വകുപ്പിലെ ആമർ ഹാപ്പിനെസ് വകുപ്പ് ഡയറക്ടർ മേജർ സാലിം ബിൻ അലി അറിയിച്ചു. ജിഡിആർഎഫ്എ പ്രധാന ഓഫിസ്, കസ്റ്റമർ സർവീസ് സെന്ററുകൾ ആമർ കേന്ദ്രങ്ങൾ എന്നിവയടക്കം ഇന്ന്(ചൊവ്വ) മുതൽ അടുത്ത ശനിയാഴ്ച വരെ അവധിയായിരിക്കും. എന്നാൽ വെബ്സൈറ്റ് പോലുള്ള ഇലക്ട്രോണിക് ചാനലുകൾ വഴി ഇടപാടുകൾ സ്വീകരിക്കുന്നത് ഈ കാലയളവിൽ തുടരുമെന്നു മേജർ സാലിം ബിൻ അലി വ്യക്തമാക്കി.

അടുത്ത ഞായറാഴ്ച മുതലാണ് ഓഫിസുകൾ പൂർണതോതിൽ വീണ്ടും പ്രവർത്തിക്കുക. അവധിദിനങ്ങളിൽ ഇടപാടുകൾ പൂർത്തിയാക്കാൻ വിദൂരജോലി സംവിധാനത്തിൽ വകുപ്പിൽ ഒരു പ്രത്യേക ടീം തന്നെ പ്രവർത്തിക്കും. അടിയന്തര സേവനങ്ങൾക്ക് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3 ലെ ജിഡിആർഎഫ്എ ഓഫീസ് അവധി ദിവസങ്ങളിൽ 24/7 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്. വിവരങ്ങൾക്ക്: ടോൾ ഫ്രീ നമ്പറായ 8005111 വിളിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.