1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 27,487 പേര്‍ക്കുകൂടി കോവിഡ്. 24 മണിക്കൂറിനിടെ 99,748 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56. ഇതുവരെ ആകെ 1,71,33,089 സാംപിളുകളാണ് പരിശോധിച്ചത്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5879 ആയി. ചികിത്സയിലായിരുന്ന 31,209 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവർ

തിരുവനന്തപുരം 3494
മലപ്പുറം 3443
തൃശൂര്‍ 3280
എറണാകുളം 2834
കോഴിക്കോട് 2522
പാലക്കാട് 2297
കൊല്ലം 2039
ആലപ്പുഴ 1908
കണ്ണൂര്‍ 1838
കോട്ടയം 1713
കാസർകോട് 919
പത്തനംതിട്ട 450
ഇടുക്കി 422
വയനാട് 328

നെഗറ്റീവായവർ

തിരുവനന്തപുരം 2696
കൊല്ലം 2280
പത്തനംതിട്ട 431
ആലപ്പുഴ 2071
കോട്ടയം 2054
ഇടുക്കി 376
എറണാകുളം 3999
തൃശൂര്‍ 2076
പാലക്കാട് 3526
മലപ്പുറം 3694
കോഴിക്കോട് 4995
വയനാട് 383
കണ്ണൂര്‍ 1803
കാസർകോട് 825

രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 24,815 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. 2303 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 3231, മലപ്പുറം 3253, തൃശൂര്‍ 3249, എറണാകുളം 2699, കോഴിക്കോട് 2419, പാലക്കാട് 811, കൊല്ലം 2028, ആലപ്പുഴ 1906, കണ്ണൂര്‍ 1617, കോട്ടയം 1589, കാസർകോട് 886, പത്തനംതിട്ട 415, ഇടുക്കി 407, വയനാട് 305 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 45, എറണാകുളം 14, തിരുവനന്തപുരം 12, കാസർകോട് 11, തൃശൂര്‍ 9, വയനാട് 7, കൊല്ലം, പാലക്കാട് 5 വീതം, പത്തനംതിട്ട 4, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 4,19,726 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 15,04,160 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 9,89,991 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,56,932 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 33,059 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3580 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 798 ഹോട്സ്‌പോട്ടുകളാണുള്ളത്.

തമിഴ്നാട്ടിലും കര്‍ണാടകയിലും പുതുച്ചേരിയിലും ലോക്ഡൗൺ തുടങ്ങിയതോടെ കേരളത്തിലേക്കുള്ള റോഡ് ഗതാഗതം തടസപ്പെട്ടുതുടങ്ങി. സംസ്ഥാന അതിര്‍ത്തികളില്‍ അടിയന്തര ആവശ്യക്കാരെയും ചരക്കുവാഹനങ്ങളെയും മാത്രമേ കടത്തിവിടുന്നുള്ളൂ. ലോക്ഡൗൺ നിലവില്‍ വന്നതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങാന്‍ തുടങ്ങി.

രാവിലെ പത്തുമണിക്കു ശേഷം അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ കൂടി അടച്ചതോടെ കര്‍ണാടക നിശ്ചലമാണ്. അവശ്യസര്‍വീസുകളുടെ ഭാഗമായവരെയും രോഗികളുമായി ആശുപത്രികളിലേക്കു പോകുന്നവരെയും മാത്രമാണ് പലയിടങ്ങളിലും പൊലീസ് കടത്തിവിടുന്നത്. രണ്ടാഴ്ചക്കിടെ 4,60,000 പേര്‍ രോഗികളായ സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്.

തമിഴ്നാട്ടില്‍ സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍ ഇന്നലെ അര്‍ധരാത്രിയോടെ അടച്ചു. ചെന്നൈയിലെ പ്രധാന റോഡുകളില്‍ ബാരിക്കേഡ് നിരത്തി ഗതാഗതം തടയുന്നുണ്ട്. അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനായി അനുവദിച്ച സമയം പന്ത്രണ്ടുമണിയോടെ അവസാനിച്ചു. പുതുച്ചേരിയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാണ്.

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,66,161 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,26,62,575 ആ​യി ഉ​യ​ർ​ന്നു. പു​തി​യ​താ​യി 3,53,818 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,754 പേ​ർ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,46,116 ആ​യി ഉ​യ​ർ​ന്നാ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.