1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2021

സ്വന്തം ലേഖകൻ: പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ഉപയോക്​താക്കൾക്ക്​ വാട്​സാപ്പി​െൻറ ചില സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന്​ കമ്പനി. ചാറ്റ്​ബോക്​സ്​ ആക്​സസ്​ ചെയ്യാൻ തടസം നേരിടുമെന്നാണ്​ സൂചന. മെയ്​ 15നകം വാട്​സാപ്പി​െൻറ പുതിയ നയം അംഗീകരിക്കണം.

അംഗീകരിക്കാത്തവർക്ക് ചില സേവനങ്ങൾ ലഭ്യമാവില്ല.എന്നാൽ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യില്ലെന്നും വാട്​സാപ്പ്​ അറിയിച്ചു. വാട്​സാപ്പ്​ വിവരങ്ങൾ ഫേസ്​ബുക്കുമായി പങ്കുവെക്കുന്നതാണ്​ കമ്പനിയുടെ പുതിയ സ്വകാര്യതനയം. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. മെയ്​ 15ന്​ ശേഷവും കുറച്ച്​ ദിവസത്തേക്ക്​ കൂടി സ്വകാര്യതനയം അംഗീകരിക്കാനുള്ള ലിങ്ക്​ വാട്​സാപ്പിൽ ലഭ്യമാവും.

എന്നാൽ ഇത്​ എത്ര ദിവസത്തേക്കാണെന്ന്​ കമ്പനി അറിയിച്ചിട്ടില്ല. സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിൽ ​മെയ്​ 15ന്​ ശേഷം വാട്​സാപ്പിൽ ചാറ്റ്​ ബോക്​സ്​ തുറക്കാൻ ഉപയോക്​താകൾക്ക്​ കഴിയില്ല. നോട്ടിഫിക്കേഷൻ ഓണാണെങ്കിൽ വോയ്​സ്​ വിഡിയോ കോളുകൾ സ്വീകരിക്കാൻ കഴിയുമെന്നാണ്​ സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.