1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2021

സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ കോവിഡ് മൂലം ബുദ്ധിമുട്ടുന്ന ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾക്ക് ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​​ട്രേ​റ്റ​ർ സൗ​ജ​ന്യ​മാ​യി നൽകും. ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ്​ ഇത് ആവശ്യക്കാരിൽ എത്തിക്കുക. ഇതിനായി​ അ​ഞ്ച്​ ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​​ൻ​ട്രേ​റ്റ​റു​ക​ൾ വാ​ങ്ങി. ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്കും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാഹചര്യമുണ്ടായാൽ ​അതിനാവശ്യമായ കാര്യങ്ങൾ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു. ഒ​മാ​നി​ൽ ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ധാ​രാ​ളം കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന സാഹചര്യത്തിലാണ് തീരുമാനം. ലോ​ക്​​ഡൗ​ൺ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണം നി​ല​വി​ൽ​വ​ന്ന​തോ​ടെ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​െ​ഞ്ഞ​ങ്കി​ലും മ​ര​ണ​നി​ര​ക്കി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ലോ​ക്​​ഡൗ​ൺ ആ​രം​ഭി​ച്ച​തോ​ടെ ഒ​മാ​നി​ലെ ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ മി​ക്ക​തും അ​ട​ഞ്ഞു ​കി​ട​ക്കു​കയാണ്. ഇ​തോ​ടെ ഇ​ഫ്​​താ​റി​നും റ​മ​ദാ​ൻ വി​ഭ​വ​ങ്ങ​ൾ​ക്കും ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ പ്ര​യാ​സ​ത്തി​ലാ​യി. റൂ​വി പോ​ലു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി ഹോ​ട്ട​ലു​ക​ളാ​ണ് ശ​നി​യാ​ഴ്​​ച മു​ത​ൽ ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.