1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയുടെ ചൊവ്വാ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; വിക്ഷേപണം ജൂലൈ 15ന്
യുഎഇയുടെ ചൊവ്വാ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; വിക്ഷേപണം ജൂലൈ 15ന്
സ്വന്തം ലേഖകൻ: ചൊവ്വയിലേക്കുള്ള യുഎഇയുടെ “അൽ അമൽ“ ദൌത്യത്തിന് ഇനി ദിവസങ്ങൾ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് ഈ മാസം 15നു പുലർച്ചെ 12.51നാണ് പേടകം കുതിച്ചുയരുക. വിക്ഷേപണത്തറയും അനുബന്ധ സംവിധാനങ്ങളും ഒരുങ്ങി. റോക്കറ്റിന്റെ പ്രവർത്തനക്ഷമതയും മറ്റും ഉറപ്പുവരുത്താനുള്ള അവസാന ഘട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. അടുത്തവർഷം ആദ്യപാദത്തിൽ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തുമെന്നു …
കശ്മീർ താഴ്വരയിൽ മയക്കുമരുന്ന്-തീവ്രവാദ അച്ചുതണ്ടിനെ തുടച്ചു നീക്കാൻ സുരക്ഷാ സേന
കശ്മീർ താഴ്വരയിൽ മയക്കുമരുന്ന്-തീവ്രവാദ അച്ചുതണ്ടിനെ തുടച്ചു നീക്കാൻ സുരക്ഷാ സേന
സ്വന്തം ലേഖകൻ: കശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 118 തീവ്രവാദികളെയാണ്. താഴ്വരയില്‍ അതീവ ജാഗ്രതയോടെയാണ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും. കൊല്ലപ്പെട്ട തീവ്രവാദികളില്‍ 107 പേര്‍ പ്രാദേശിക തീവ്രവാദികളാണ്. 11 പേര്‍ കശ്മീരിന് പുറത്തുള്ളവരാണ്,പാകിസ്ഥാനില്‍ നിന്നുള്ളവരും പാക് അധീന കാശ്മീരില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ താഴ്വരയില്‍ സജീവമായ തീവ്രവാദികള്‍ 160 …
മടങ്ങിയെത്തിയ പ്രവാസികളുടെ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും ലഭ്യമാക്കണം: ഹർജി
മടങ്ങിയെത്തിയ പ്രവാസികളുടെ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും ലഭ്യമാക്കണം: ഹർജി
സ്വന്തം ലേഖകൻ: ;പ്രവാസി ഇന്ത്യക്കാരുടെ കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികൾക്കും സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി കൊവിഡ് 19 രോഗത്തെ തുടർന്ന് ലക്ഷക്കണക്കിന് പ്രവാസികൾക്കാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഇവരിൽ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്പളമുൾപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പൂർണ്ണമായോ ഭാഗികമായോ തൊഴിൽ …
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ദൃശ്യം 2; മോഹൻലാൽ ചിത്രം അടുത്ത മാസം തുടങ്ങും
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ദൃശ്യം 2; മോഹൻലാൽ ചിത്രം അടുത്ത മാസം തുടങ്ങും
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർദ്ദേശം തള്ളി മോഹൻലാൽ ചിത്രവും. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിൻ്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരുന്ന തൊടുപുഴയിലാവും ആദ്യ ഷെഡ്യൂൾ ചിത്രീകരണം എന്നാണ് റിപ്പോർട്ട്. സിനിമാ താരങ്ങൾ പ്രതിഫലം …
ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്; ടിൽബറി പോർട്ടിലെ 110 മലയാളികൾ നാട്ടിലേക്ക്
ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്; ടിൽബറി പോർട്ടിലെ 110 മലയാളികൾ നാട്ടിലേക്ക്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്. രാജ്യത്ത് 24 മണിക്കൂറിനിടെ 155 കൊവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ആഴ്ചയിൽ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം 10 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് 171 മരണങ്ങളായിരുന്നെങ്കിൽ ഇന്നലെ 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം വാരാന്ത്യങ്ങളിൽ …
ഇന്ത്യയ്ക്കെതിരായ ആരോപണം തിരിച്ചടിച്ചു! നേപ്പാൾ പ്രധാ‍നമന്ത്രിയുടെ രാജിയ്ക്കായി സമ്മർദ്ദം
ഇന്ത്യയ്ക്കെതിരായ ആരോപണം തിരിച്ചടിച്ചു! നേപ്പാൾ പ്രധാ‍നമന്ത്രിയുടെ രാജിയ്ക്കായി സമ്മർദ്ദം
സ്വന്തം ലേഖകൻ: രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജിക്കായി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമേറുന്നു. ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ഒലിക്കെതിരെ …
ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും ഭീകര സംഘടനകളും; പാക് സൈനിക വിന്യാസം
ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും ഭീകര സംഘടനകളും; പാക് സൈനിക വിന്യാസം
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന സംഘർഷത്തിൽ ചൈനയെ സഹായിക്കാൻ പാകിസ്താനും അവിടുത്തെ ഭീകര സംഘടനകളും കൈകോർക്കുന്നതായി റിപ്പോർട്ട്. പാക് അധീന മേഖലയായ ഗിൽജിത് ബാൾട്ടിസ്താനിലേക്ക് പാകിസ്താൻ കൂടുതൽ സൈനികരെ വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന് പുറമെ പാകിസ്താനിലെ അൽ ബാദർ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചർച്ചകൾ നടത്തിയെന്നും കശ്മീരിൽ ഭീകരാക്രമണം നടത്താൻ അവർ …
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് 4.0 വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് 4.0 വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി
സ്വന്തം ലേഖകൻ: ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് തുടക്കമായി. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. നാലാം ഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചത് ഖത്തറിലെ …
ഇന്ത്യയില്‍ കൊവിഡ് മരണം 24 മണിക്കൂറില്‍ ആദ്യമായി 500 കടന്നു; രോഗികള്‍ 5.85 ലക്ഷം കവിഞ്ഞു
ഇന്ത്യയില്‍ കൊവിഡ് മരണം 24 മണിക്കൂറില്‍ ആദ്യമായി 500 കടന്നു; രോഗികള്‍ 5.85 ലക്ഷം കവിഞ്ഞു
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. ആദ്യമായാണ് പ്രതിദിനം മരിക്കുന്നവരുടെ എണ്ണം 500 കടക്കുന്നത്. 18653 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു. ഇന്ത്യയില്‍ …
സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്; 131 പേർക്ക് രോഗമുക്തി; പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൌൺ
സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്; 131 പേർക്ക് രോഗമുക്തി; പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്. 131 പേർക്ക് രോഗമുക്തിയുമുണ്ടായി. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതും. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 …