സ്വന്തം ലേഖകന്‍: വിമാനത്തില്‍ പീഡനശ്രമം, പ്രതിയുടെ ചിത്രം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട് പ്രശസ്ത ടിവി താരം. കളേഴ്‌സ് ചാനലിലെ ഉത്തരന്‍ എന്ന പരമ്പരയിലെ താരമായ ടിന ദത്തക്ക് മുംബൈയില്‍നിന്നും രാജ്‌കോട്ടിലേക്ക് മടങ്ങുന്നതിനിടെ ജെറ്റ് എയര്‍വെയ്‌സില്‍ വച്ചാണ് ദുരനുഭവം ഉണ്ടായത്. താരത്തിന്റെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്ത രാജേഷ് എന്നയാളാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ ടിനയുടെ ശരീരഭാഗങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ ക്രിന്‍സ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനം, 25 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കൈറോയിലെ സെന്റ് മാര്‍ക്‌സ് കത്തീഡ്രലിലാണ് സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച പതിവ് കുര്‍ബാന നടന്നുകൊണ്ടിരിക്കെ പ്രാദേശിക സമയം പത്തിനായിരുന്നു സംഭവം. പള്ളിയില്‍ നിരവധി വിശ്വാസികളുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ചാനലാണ് വിവരം പുറത്തുവിട്ടത്. ഈജിപ്തിലെ ഓര്‍ത്തഡോക്‌സ് …
സ്വന്തം ലേഖകന്‍: പുരാതന സിറിയന്‍ നഗരമായ പാല്‍മീറ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍. സിറിയന്‍ സൈന്യം പിന്മാറിയതോടെ പൗരാണിക നഗരമായ പല്‍മീറ വീണ്ടും ഐ.എസ് പിടിച്ചെടുത്തതായി റിപോര്‍ട്ട്. റഷ്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ചാണ് ഭീകരര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പല്‍മീറയുടെ പടിഞ്ഞാറുള്ള കോട്ടകളും വടക്കന്‍ മേഖലയും പിടിച്ചടക്കിയ ഭീകരര്‍ അതിവേഗമാണ് മുന്നേറുന്നതെന്നും സംഘം വ്യക്തമാക്കി. പല്‍മീറ കീഴടക്കിയതായി ഐ.എസ് …
സ്വന്തം ലേഖകന്‍: ട്രംപിനെ ജയിപ്പിച്ചത് റഷ്യന്‍ ഇടപെടലുകളെന്ന് സിഐഎ, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുതിയ വിവാദം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ റഷ്യ സഹായിച്ചെന്ന് അമേരിക്കന്‍ സെന്‍ട്രന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ രഹസ്യ റിപ്പോര്‍ട്ട് ആരോപിക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നതിലുപരി ട്രംപിനെ വിജയിപ്പിക്കുകയായിരുന്നു റഷ്യയുടെ ലക്ഷ്യമെന്നും …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് 60 പേര്‍ കൊല്ലപ്പെട്ടു. തെക്ക് കിഴക്കന്‍ നൈജീരിയയിലെ ഒയോയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മേല്‍കൂരയാണ് തകര്‍ന്നു വീണത്. ബിഷപ്പിന് പട്ടം നല്‍കുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെ റീഗ്‌നേഴ്‌സ് ബൈബിള്‍ ചര്‍ച്ചിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍ അക്വഇബോം സ്റ്റേറ്റ് ഗവര്‍ണര്‍ ഉദം ഇമ്മാനുവല്‍ പള്ളിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ക്രിസ്തുമതത്തിലേക്ക് മാറുന്ന മുസ്ലിം അഭയാര്‍ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വിവരം സഭാനേതാക്കള്‍ സ്ഥിരീകരിച്ചെങ്കിലും എത്രപേരെ മതപരിവര്‍ത്തനം നടത്തിയെന്നതിന്റെ കണക്ക് പുറത്തുവിട്ടില്ല. മതപരിവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി ഇവരെ മമോദിസ മുക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി പേര്‍ ഇതിനായി തയാറെടുക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഒരു വര്‍ഷമെടുത്താണ് മതംമാറ്റ് ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നത്. മതംമാറിയവരില്‍ കൂടുതലും ഇറാന്‍, അഫ്ഗാന്‍, …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പാക് ടിവി അവതാരക, വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍. പാകിസ്താനിലെ പ്രാദേശിക ചാനലിലെ വാര്‍ത്ത അവതാരകയാണ് മോഡിയെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വൈറലായ വീഡിയോ ഇതിനകം മൂന്നു ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. തീവ്ര ദേശീയവാദിയായ യുവതിയാണ് ചാനല്‍ അവതാരക. വാര്‍ത്ത വായിക്കുന്നതിനിടെയാണ് യുവതി മോഡിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഇരട്ട സ്‌ഫോടനങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടു, 166 പേര്‍ക്ക് പരുക്ക്. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ ബെസിക്താസ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആദ്യ സ്‌ഫോടനം സ്‌റ്റേഡിയത്തിന്റെ പുറത്തെ കാറിലാണ് ഉണ്ടായത്. മൈതാനത്തിന്റെ സുരക്ഷ ഒരുക്കിയിരുന്ന പോലീസുകാരാണ് അതില്‍ ഇരയായത്. ബെസിക്ടാസ് ബുരാസപോറും തമ്മിലുള്ള മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം …
സ്വന്തം ലേഖകന്‍: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്, മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി അറസ്റ്റില്‍. മുന്‍ നാവികസേനാ തലവന്‍ എസ്.പി ത്യാഗി, എസ്.പി ത്യാഗിയുടെ സഹോദരന്‍ ജൂലി ത്യാഗി എന്ന സഞ്ജയ് ത്യാഗി, ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകന്‍ ഗൗതം ഖെയ്താന്‍ എന്നിവരെയാണ് സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ …
സ്വന്തം ലേഖകന്‍: ചൈനയിലെ യൂണിവേഴ്‌സിറ്റികളും കോളജുകളും കമ്യൂണിസ്റ്റ് പാര്‍ട്ടി നയങ്ങള്‍ നടപ്പിലാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങള്‍ കമ്യൂണിസ്റ്റ് നേതൃത്വവുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ചിന്‍പിംഗ് നിര്‍ദേശിച്ചതായി സിന്‍ഹുവാ റിപ്പോര്‍ട്ടു ചെയ്തു. പാര്‍ട്ടിയുടെ നയങ്ങള്‍ പൂര്‍ണമായി നടപ്പാക്കണം. പാശ്ചാത്യ മൂല്യങ്ങള്‍ പ്രചരിക്കുന്നതു തടയണം. ഇതിനായി പ്രത്യേക ഇന്‍സ്‌പെക്ടര്‍മാരെ അടുത്തയിടെ പാര്‍ട്ടിയുടെ അച്ചടക്ക, …