1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീലങ്കയിലെ മഴക്കെടുതി, വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണം 92
ശ്രീലങ്കയിലെ മഴക്കെടുതി, വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണം 92
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ മഴക്കെടുതി, വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണം 92. ഒരാഴ്ചയായി തുടരുന്ന മഴക്കെടുതിയില്‍ ഇതുവരെ 109 പേരെ കാണാതായി. ഞായറാഴ്ച 23 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കൊളംബോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള കിഗല്‌ളൊ ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം 15 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. …
ജപ്പാനില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് രണ്ടര മണിക്കൂറില്‍ അടിച്ചു മാറ്റിയത് 90 കോടി രൂപ
ജപ്പാനില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് രണ്ടര മണിക്കൂറില്‍ അടിച്ചു മാറ്റിയത് 90 കോടി രൂപ
സ്വന്തം ലേഖകന്‍: ജപ്പാനില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് രണ്ടര മണിക്കൂറില്‍ അടിച്ചു മാറ്റിയത് 90 കോടി രൂപ. ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ 1400 എ.ടി.എമ്മുകളില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്. സൗത്ത് ആഫ്രിക്കന്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് പണം അപഹരിച്ചത്. അന്താരാഷ്ട്ര കുറ്റവാളികള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന സംഭവത്തെ …
ഇന്ത്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍ ഇടനാഴിയായി 1,400 കിമീ പാത വരുന്നു
ഇന്ത്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍ ഇടനാഴിയായി 1,400 കിമീ പാത വരുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍ ഇടനാഴിയായി 1,400 കിമീ പാത വരുന്നു. ഇന്ത്യയെ കര മാര്‍ഗം തെക്കുകിഴക്കന്‍ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാകും ഇത്. പാത കടന്നു പോകുന്ന മൂന്നു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരവും സാംസ്‌കാരിക വിനിമയവും വര്‍ധിപ്പിക്കുന്നതിനും പാത സഹായിക്കും. ഏഴു പതിറ്റാണ്ടു മുമ്പ് രണ്ടാം ലോക മഹായുദ്ധകാലത്ത് മ്യാന്മറില്‍ പണികഴിപ്പിച്ച 73 പാലങ്ങള്‍ …
നരേന്ദ്ര മോദി ഇറാനില്‍, പ്രധാനമായ 12 കരാറുകളില്‍ ഒപ്പുവച്ചു
നരേന്ദ്ര മോദി ഇറാനില്‍, പ്രധാനമായ 12 കരാറുകളില്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഇറാനില്‍, പ്രധാനമായ 12 കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറുകളില്‍ ഒപ്പു വച്ചത്. ഇന്ത്യഇറാന്‍അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ത്രികക്ഷി കരാറാണിത്. റാനിലെ തെക്കു കിഴക്കന്‍ തുറമുഖ നഗരമായ ചബാഹറിന്റെ വികസനത്തിന് ഇന്ത്യ 50 കോടി …
യുകെയിലെ ലൗട്ടണ്‍ നഗരത്തിന്റെ ഭരണചക്രം തിരിക്കാന്‍ ഇനി മലയാളി കൈകള്‍
യുകെയിലെ ലൗട്ടണ്‍ നഗരത്തിന്റെ ഭരണചക്രം തിരിക്കാന്‍ ഇനി മലയാളി കൈകള്‍
സ്വന്തം ലേഖകന്‍: യുകെയിലെ ലൗട്ടണ്‍ നഗരത്തിന്റെ ഭരണചക്രം തിരിക്കാന്‍ ഇനി മലയാളി കൈകള്‍. പത്തനംതിട്ട വയലത്തല പള്ളിക്കല്‍ കുടുംബാംഗമായ ഫിലിപ് എബ്രഹാം ലൗട്ടന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്. 1972 ല്‍ എന്‍ജിനീയറിങ് പഠനത്തിനായി യുകെയില്‍ എത്തിയ ഫിലിപ് പിന്നീട് പത്രപ്രവര്‍ത്തകനും പത്രമുടമയുമായി മാറുകയായിരുന്നു. 20 വര്‍ഷമായി ലൗട്ടണില്‍ കേരള ലിങ്ക് എന്ന പത്രം നടത്തുന്ന …
പിണറായിയുടെ ടീമില്‍ 19 അംഗങ്ങളെന്ന് സൂചന, സത്യപ്രതിജ്ഞ 25 ന്
പിണറായിയുടെ ടീമില്‍ 19 അംഗങ്ങളെന്ന് സൂചന, സത്യപ്രതിജ്ഞ 25 ന്
സ്വന്തം ലേഖകന്‍: പിണറായിയുടെ ടീമില്‍ 19 അംഗങ്ങളെന്ന് സൂചന, സത്യപ്രതിജ്ഞ 25 ന്. പിണറായി വിജയന്‍ നയിക്കുന്ന കേരള മന്ത്രിസഭയില്‍ സി.പി.എമ്മില്‍നിന്നു 12 പേരും സി.പി.ഐയില്‍ നിന്നു നാലു പേരും മന്ത്രിമാരാകും. ജനതാദള്‍ (എസ്), എന്‍.സി.പി, കോണ്‍ഗ്രസ് (എസ്) എന്നീ ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് ഒടുവിലത്തെ വിവരം. സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ …
താലിബാന്‍ മേധാവി മുല്ല മന്‍സൂര്‍ അക്തര്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
താലിബാന്‍ മേധാവി മുല്ല മന്‍സൂര്‍ അക്തര്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: താലിബാന്‍ മേധാവി മുല്ല മന്‍സൂര്‍ അക്തര്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ബലുചിസ്ഥാനില്‍ പാക്കിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ അഹമ്മദ് വാള്‍ ടൗണില്‍ ഒളിത്താവളത്തില്‍ വച്ചാണ് മന്‍സൂര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍. ഒളിത്താവളം കണ്ടെത്തിയ അമേരിക്കന്‍ സൈന്യം പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. മന്‍സൂറിനൊപ്പം മറ്റൊരു ഭീകരനും കൊല്ലപ്പെട്ടതായി അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. പുതിയ തലവനെ …
ഓസ്ട്രിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പോളിംഗ് അവസാനിച്ചപ്പോള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് സൂചന
ഓസ്ട്രിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പോളിംഗ് അവസാനിച്ചപ്പോള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് സൂചന
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പോളിംഗ് അവസാനിച്ചപ്പോള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് സൂചന. യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ കരുത്തു നേടുന്ന സമകാലിക സാഹചര്യങ്ങള്‍ പിന്തുടര്‍ന്ന് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി അധികാരം പിടിക്കുമെന്നാണ് സൂചന. ഞായറാഴ്ചയാണ് ഓസ്ട്രിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട പോളിംഗ് അവസാനിച്ചത്. ഒന്നാം ഘട്ടത്തില്‍ 35 …
വീണ്ടും മീശ പിരിച്ച് ലാലേട്ടന്‍, താരത്തിന് പിറന്നാള്‍ സമ്മാനമായി ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്‍ ടീസര്‍ എത്തി
വീണ്ടും മീശ പിരിച്ച് ലാലേട്ടന്‍, താരത്തിന് പിറന്നാള്‍ സമ്മാനമായി ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്‍ ടീസര്‍ എത്തി
സ്വന്തം ലേഖകന്‍: വീണ്ടും മീശ പിരിച്ച് ലാലേട്ടന്‍, താരത്തിന് പിറന്നാള്‍ സമ്മാനമായി ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്‍ ടീസര്‍ എത്തി. ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് പുലിമുരുകന്റെ ടീസര്‍ യുട്യൂബില്‍ എത്തിയത്. 1 മിനിറ്റും 21 സെക്കന്റുമുള്ള ടീസറില്‍ ശക്തമായ കഥാപാത്രമായാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ആസ്വാദകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ …
സിക വൈറസ് അമേരിക്കയിലേക്കും കരീബിയന്‍ മേഖലയിലേക്കും, 279 ഗര്‍ഭിണികളില്‍ വൈറസ് ബാധ
സിക വൈറസ് അമേരിക്കയിലേക്കും കരീബിയന്‍ മേഖലയിലേക്കും, 279 ഗര്‍ഭിണികളില്‍ വൈറസ് ബാധ
സ്വന്തം ലേഖകന്‍: സിക വൈറസ് അമേരിക്കയിലേക്കും കരീബിയന്‍ മേഖലയിലേക്കും, 279 ഗര്‍ഭിണികളില്‍ വൈറസ് ബാധ. ബ്രസീലിലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂം കനത്ത ആശങ്ക സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന സികാ വൈറസ് ഇതാദ്യമായാണ് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും സാന്നിധ്യം അറിയിക്കുന്നത്. അമേരിക്കയിലും പ്യൂര്‍ട്ടോറിക്കയിലുമായി 279 ഗര്‍ഭിണികളില്‍ സികാ വൈറസ് ബാധ സ്ഥിരീകരിച്ചതായി അമേരിക്കന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. …