സ്വന്തം ലേഖകൻ: കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങും. ഇതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായും ഭാരത് ബയോടെക് അറിയിച്ചു. രണ്ടു മുതല്‍ 18 വയസു വരെ പ്രായമുള്ളവരിലാണു പരീക്ഷണം നടത്തുന്നത്. നാഗ്പുരിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആശുപത്രികളിലാവും ട്രയല്‍ നടത്തുക. മേയില്‍ …
സ്വന്തം ലേഖകൻ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വീസ നടപടികൾക്ക് ഇനി ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു . ഫെബ്രുവരി 14 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുക. ഇത് പ്രകാരം ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ഓൺലൈൻ ലിങ്ക് …
സ്വന്തം ലേഖകൻ: ഏഴു മാസത്തെ യാത്രയ്ക്കു ശേഷം യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പേടകം ചുവന്ന ഗ്രഹത്തില്‍ മുത്തമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നേരത്തേ കണക്കുകൂട്ടിയത് പ്രകാരം ഫെബ്രുവരി ഒന്‍പതിന് വൈകിട്ട് 7.42ഓടെ ചൊവ്വയിലെത്തുമെന്ന പ്രതീക്ഷയിലാണ് യുഎഇയും അറബ് ലോകവും. ഒരു അറബ് രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ ചൊവ്വ ദൗത്യമാണിത്. പ്രതീക്ഷയെന്ന അര്‍ഥം …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 100-150 പേരെ കാണാതായിട്ടുള്ളതായി കരുതുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല …
സ്വന്തം ലേഖകൻ: കേരളത്തില്‍ 5942 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നുവന്ന ഒരാള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 82,804 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണു കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 3848. ചികിത്സയിലായിരുന്ന 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ എറണാകുളം 898 കോഴിക്കോട് 696 …
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകളെ അതിജീവിക്കാൻ സഹായിക്കുന്നതിനായി ബൗൺസ് ബാക്ക് ലോൺ സ്കീമിൽ വായ്പാ തിരിച്ചടവിന് ഇളവുകളുമായി റിഷി സുനക്. വായ്പകൾ തിരിച്ചടയ്ക്കാൻ ചെറുകിട സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി കൊവിഡാനനന്തര വീണ്ടെടുപ്പിന് ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. “പേ-അസ്-യു-ഗ്രോ” പദ്ധതി പ്രകാരം വായ്പയുടെ ദൈർഘ്യം ആറ് മുതൽ പത്ത് വർഷം വരെ നീട്ടുന്നത് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിനിടെ തൊഴില്‍ മേഖല ദുര്‍ബലമാകുന്നത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നു. ബൈഡൻ്റെ കീഴിൽ പുതിയ സാമ്പത്തിക വേഗത കൈവരിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും നിരാശാജനകമായ കണക്കുകളാണ് തൊഴിൽ വിപണി നൽകുന്നത്. തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി കുറഞ്ഞത് മാത്രമാണ് 2021 ലെ എടുത്തു പറയാവുന്ന നേട്ടം. ജനുവരിയിൽ 9,65000 പേരാണ് …
സ്വന്തം ലേഖകൻ: ഇറാനും സൗദിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ നയതന്ത്ര ഇടപെടലുകൾക്ക് കുവൈത്ത് സന്നദ്ധമാകുമെന്ന് റിപ്പോർട്ട്. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിൽ കുവൈത്ത് നടത്തിയ നിർണായക ഇടപെടലുകൾ ഫലം കണ്ടിരുന്നു. ഇത് ഇറാൻ, സൗദി പ്രശ്നത്തിലും ഇടപെടാൻ കുവൈത്തിന് ആത്മവിശ്വാസം നൽകുന്നു. അഭിപ്രായ …
സ്വന്തം ലേഖകൻ: യു.എ.ഇ.യില്‍ കൊവിഡ് 19 നിയന്ത്രണങ്ങള്‍ ശക്തമാക്കി. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം മൂവായിരത്തിന് മുകളിലായതോടെയാണ് അബുദാബി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അബുദാബിയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സിനിമാ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. മാളുകളില്‍ ഒരുസമയം 40 ശതമാനം പേര്‍ക്കും റസ്റ്റോറന്‍റുകളിലും കഫേകളിലും 60 ശതമാനം പേര്‍ക്കും മാത്രമാണ് പ്രവേശനാനുമതി. നിലവില്‍ അജ്മാനിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി …
സ്വന്തം ലേഖകൻ: കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായതായി താമസകാര്യ വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാല പറഞ്ഞു. 2020 മാർച്ച് 12 മുതൽ 2021 ജനുവരി 10 വരെയുള്ള കണക്കാണിത്. ഇതുവരെയുള്ള തീരുമാനം അനുസരിച്ച് ഇവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയില്ല. കൊവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പ്രത്യേക മാനുഷിക …