1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2021

സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകളെ അതിജീവിക്കാൻ സഹായിക്കുന്നതിനായി ബൗൺസ് ബാക്ക് ലോൺ സ്കീമിൽ വായ്പാ തിരിച്ചടവിന് ഇളവുകളുമായി റിഷി സുനക്. വായ്പകൾ തിരിച്ചടയ്ക്കാൻ ചെറുകിട സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി കൊവിഡാനനന്തര വീണ്ടെടുപ്പിന് ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ.

“പേ-അസ്-യു-ഗ്രോ” പദ്ധതി പ്രകാരം വായ്പയുടെ ദൈർഘ്യം ആറ് മുതൽ പത്ത് വർഷം വരെ നീട്ടുന്നത് ഉൾപ്പെടെ കൊവിഡ് ആഘാതത്തിന് ശേഷം കമ്പനികൾക്ക് സ്വന്തം കാലിൽ നില്ക്കാൻ കഴിയുന്നത് വരെ പിന്തുണ നൽകാനാണ് സർക്കാർ ശ്രമമെന്ന് റിഷി സുനക് പറഞ്ഞു. തുടർച്ചയായ ലോക്ക്ഡൗൺ കാരണം പല കമ്പനികളും അടച്ചുപൂട്ടലിന് കരണമാകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സർക്കാർ നടപടി.

ലോക്ക്ഡൗണിൻ്റെ തുടക്കത്തിൽ തന്നെ 50,000 പൗണ്ട് വരെയുള്ള വായ്പകൾ ബൗൺസ് ബാക്ക് ലോൺ സ്കീമിന് കീഴിൽ സർക്കാർ ലഭ്യമാക്കിയിരുന്നു. എകദേശം 45 ബില്യൺ പൗണ്ട് 1.4 ദശലക്ഷത്തിലധികം ചെറുകിട സ്ഥാപനങ്ങൾ ഇതിനകം ഈ പദ്ധതി പ്രകാരം കടമെടുത്തിട്ടുണ്ട്. നിലവിലുള്ള സ്കീമിന് കീഴിൽ, സ്ഥാപനങ്ങൾക്ക് ആദ്യ വർഷത്തേക്ക് പലിശരഹിത വായ്പകളാണ് ലഭിക്കുന്നത്.

എന്നാൽ സാമ്പത്തിക വീണ്ടെടുക്കൽ ഇപ്പോഴും വിദൂരമായി തുടരുന്ന പലർക്കും മെയ് മാസം മുതൽ പണം തിരിച്ചടക്കാൻ കഴിയില്ല എന്നുറപ്പ്. ഇത് കൂടുതൽ കമ്പനികളെ അടച്ചു പൂട്ടലിലേക്കാവും നയിക്കുക. ഈ സാഹചര്യം മുൻകൂട്ടി കണ്ടാണ് സർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

പുതിയ പ്രഖ്യാപനം അനുസരിച്ച വായ്പയുടെ ദൈർഘ്യം ആറ് വർഷം മുതൽ പത്ത് വരെ നീട്ടാം. ആറു മാസത്തേക്ക് പലിശ മാത്രമുള്ള പേയ്‌മെന്റുകൾ നടത്താനാകും, ഇത് വായ്പയിലുടനീളം മൂന്ന് തവണ വരെ ഉപയോഗിക്കാം. തിരിച്ചടവ് പൂർണ്ണമായും ആറുമാസം വരെ താൽക്കാലികമായി നിർത്തലാക്കാം.
അതിനിടെ സൗത്ത് ലണ്ടനിലെ ക്രോയിഡോണിൽ കുത്തേറ്റ സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച വൈകുന്നേരം ക്രോയ്‌ഡണിൽ അഞ്ചിടങ്ങളിലായാണ് കത്തിക്കുത്താക്രമണങ്ങൾ നടന്നത്. സംഭവസ്ഥലത്ത് തന്നെ ഒരാൾ കൊല്ലപ്പെട്ടതായാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

അഞ്ചിടങ്ങളിൽ നടന്ന ആക്രമണങ്ങളെല്ലാം തന്നെ തമ്മിൽ ബന്ധമുണ്ടെന്ന് കരുതാൻ ഈ ഘട്ടത്തിൽ തെളിവുകളില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. അധിക സ്റ്റോപ്പും സെർച്ച് പവറും അനുവദിക്കുന്ന സെക്ഷൻ 60 ഉത്തരവ് ക്രോയിഡോണിലുടനീളം ശനിയാഴ്ച രാവിലെ എട്ടു മണി വരെ നിലവിലുണ്ടെന്ന് സേന പ്രസ്താവനയിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.