സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച മുതൽ രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല. എന്നാൽ, വന്ദേഭാരത് വിമാന സർവീസുകളെ നിരോധനം ബാധിക്കില്ല. വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ/വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈത്തിലെത്താം. കുവൈത്തിൽ നിന്നുള്ള ആർക്കും ഈ വിമാനങ്ങളിൽ തിരിച്ചുവരികയുമാവാം. കച്ചവടസ്ഥാപനങ്ങൾ രാത്രി …
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ യോഗം ഒാൺലൈനിൽ നടന്നു. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ ഏകീകൃത യാത്ര നടപടിക്രമങ്ങൾ ഏർപ്പെടുത്തുന്നത് യോഗം ചർച്ച ചെയ്തു. ഏകീകൃത രോഗ പ്രതിരോധ മാനദണ്ഡങ്ങളും അതിർത്തി പോയൻറുകളിലെ പ്രവേശന നടപടികളും അവലോകനം ചെയ്തു. ക്വാറൻറീൻ, പി.സി.ആർ പരിശോധന നടപടികളിൽ ജി.സി.സി രാഷ്ട്രങ്ങൾ നടപ്പിലാക്കിയിരിക്കുന്ന മാനദണ്ഡങ്ങളും യോഗം വിശകലനം …
സ്വന്തം ലേഖകൻ: രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായ കാറപകടത്തില്‍ ജോ ഡിമിയോ എന്ന യുവാവിന് നഷ്ടമായത് ജീവിതത്തിന്റെ പുഞ്ചിരിയാണ്. അത്യപൂര്‍വ ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഈ ഇരുപത്തിരണ്ടുകാരന് ഇപ്പോള്‍ ചിരിയ്ക്കാം, കണ്ണുകള്‍ ചിമ്മാം കൂടാതെ കൈകളും വിരലുകളും ആയാസമില്ലാതെ ഉപയോഗിക്കാം. കാറപകടത്തില്‍ നഷ്ടമായ മുഖവും കൈകളും അവയവമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ജോയ്ക്ക് തിരികെ കിട്ടിയത്. ഇത്തരത്തില്‍ നടത്തിയിട്ടുള്ളതില്‍ വിജയകരമായി തീര്‍ന്ന ലോകത്തിലെ …
സ്വന്തം ലേഖകൻ: കര്‍ഷകരെ ഇളക്കിവിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സമരമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്നു നിയമങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ കര്‍ഷക വിരുദ്ധമായി ഒരുകാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ ഭേദഗതിക്ക് തയാറാണെന്നും ഭൂമി നഷ്ടപ്പെടുമെന്ന കള്ള പ്രചാരണത്തെ തുടര്‍ന്നാണ് പഞ്ചാബിലെ കര്‍ഷകര്‍ സമരം ചെയ്യാന്‍ ആരംഭിച്ചതെന്നും …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ 160 കോടി ഡോളർ തിരിച്ചുനൽകിയതായി ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ. ഒരു ലക്ഷത്തോളം യാത്രക്കാർക്കാണ് റീഫണ്ട് അനുവദിച്ചത്. ജീവനക്കാരുടെ വേതനം 15 ശതമാനം വേതനം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വെട്ടിക്കുറച്ചു. ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയും ഉണ്ടായി. ചില എയർലൈനുകൾ റീഫണ്ട് മരവിപ്പിച്ചപ്പോളും …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: മാർച്ചിൽ സ്കൂളുകൾ തുറക്കുന്നതോടെ ബ്രിട്ടനിൽ “അൺലോക്കിന്“ തുടക്കമാകുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി വ്യക്തമാക്കി. ഫെബ്രുവരി 22 ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കാനിരിക്കുന്ന അൺലോക്ക് റോഡ് മാപ്പിനെക്കു റിച്ച് സൂചന നൽകുകയായിരുന്നു അദ്ദേഹം. മാർച്ച് 8 ന് ഇംഗ്ലണ്ടിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും നാദിം സഹാവി സ്ഥിരീകരിച്ചു. അതേസമയം …
സ്വന്തം ലേഖകൻ: കുടിയേറ്റ നിയമം നീതിപൂർവം നടപ്പാക്കുന്നതിനുള്ള മൂന്ന് ഉത്തരവുകളിൽ യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഒപ്പുവെച്ചു. കുടിയേറ്റ നിയമത്തിൽ നിയന്ത്രണമേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിെൻറ നടപടികൾ പുനഃപരിശോധിക്കുന്നതിെൻറ ഭാഗമായാണ് ബൈഡെൻറ ഉത്തരവ്. പൗരത്വ രേഖയുടെ പേരിൽ ട്രംപ് ഭരണകൂടം വേർപെടുത്തിയ കുട്ടികളെയും മാതാപിതാക്കളെയും കണ്ടെത്തി ഒന്നിപ്പിക്കാനുള്ള ദൗത്യസേന രൂപവത്കരിക്കുന്നതാണ് ആദ്യ ഉത്തരവ്. ഹോംലാൻഡ് സെക്യൂരിറ്റി സേന …
സ്വന്തം ലേഖകൻ: കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാർ മാത്രം എന്നത് അനിശ്ചിതകാലത്തേക്ക് തുടരും. ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ നിശ്ചയിച്ച നിയന്ത്രണം ഇനിയൊരു അറിയിപ്പ് വരെ തുടരാൻ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിലാണ് ഒരു വിമാനത്തിൽ പരമാവധി 35 പേർ എന്ന നിയന്ത്രണം ഏർപ്പെടുത്തിയത്. അതുവഴി …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ കുത്തിവയ്പിന് ആവശ്യക്കാർ ഏറി. ഇതോടെ കുത്തിവയ്പിന് ബുക്കു ചെയ്താൽ ഒരു മാസത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയുമായി. വാക്സീൻ കേന്ദ്രങ്ങളിൽ നേരിട്ടു പോയി ചോദിക്കുന്നവരോട് മാർച്ചിനു ശേഷം തരാമെന്ന് പറഞ്ഞ് വിടുകയാണ്. അറുപത് കഴിയുന്നവർക്കു മുൻഗണന നൽകുന്നുണ്ട്. ആദ്യം മടിച്ചു നിന്നവരും ഇപ്പോൾ കുത്തിവയ്പിന് തയാറായി വരുന്നതോടെയാണ് ആവശ്യക്കാരുടെ എണ്ണം വർധിച്ചത്. വാക്സീൻ …