സ്വന്തം ലേഖകന്‍: തോക്കുമായി അതിക്രമിച്ചു കടന്ന ആക്രമിയെ വൈറ്റ് ഹൗസില്‍ സുരക്ഷാ സൈനികര്‍ വെടിവച്ചിട്ടു. സുരക്ഷാ പോയന്റ് മറികടന്ന് വൈറ്റ് ഹൗസിന് തൊട്ടടുത്തെത്തിയ തോക്കുധാരിയെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. തോക്ക് താഴെയിടാനുള്ള നിര്‍ദ്ദേശം അനുസരിക്കാതിരുന്നപ്പോള്‍ വെടിവെക്കുകയായിരുന്നു എന്ന് ഇന്റലിജെന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. വയറിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ …
സ്വന്തം ലേഖകന്‍: ചൈന ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന ഉണക്കിയ മാംസത്തില്‍ മനുഷ്യ മാംസമെന്ന് ആരോപണം. സാംബിയയിലെ ഒരു ടാബ്‌ളോയ്ഡാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം വാര്‍ത്ത വ്യാജവും നിരുത്തരവാദപരവുമാണെന്ന് ചൈന തിരിച്ചടിച്ചു. സ്ഥല പരിമിതിയും ജനസംഖ്യാ വര്‍ദ്ധനവും മൂലം മറവു ചെയ്യാന്‍ കഴിയാത്ത ശവങ്ങള്‍ ചൈനയിലെ മാംസം കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ പ്രത്യേക സംവിധാനം ഉപയോഗിച്ച് …
സ്വന്തം ലേഖകന്‍: പ്രധാന മന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്കയിലേക്ക്, അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. ജൂണ്‍ ഏഴിന് ഖത്തര്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രധാന മന്ത്രി അമേരിക്കയിലേക്ക് തിരിക്കുക. ജൂണ്‍ നാല്, അഞ്ച് തിയതികളിലാണ് ഖത്തര്‍ സന്ദര്‍ശനം. എട്ട് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഖത്തറിലത്തെുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മഴക്കെടുതിയും മണ്ണിടിച്ചിലും തുടരുന്നു, മരണം 58 ആയി, 300,000 പേര്‍ ദുരിതത്തില്‍. ചൊവ്വാഴ്ച തുടങ്ങിയ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 58 ആയി. കാണാതായ 130 പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. 220 കുടുംബങ്ങളുള്ള മൂന്നു ഗ്രാമങ്ങളാണ് പൂര്‍ണമായും മണ്ണിനടിയില്‍പ്പെട്ടു കിടക്കുന്നത്. മധ്യ ശ്രീലങ്കയിലെ അരനായകയിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. …
സ്വന്തം ലേഖകന്‍: കടല്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു, 2050 ഓടെ മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ അപകടത്തിലാകുമെന്ന് ഐക്യരാഷ്ട്ര സഭാ മുന്നറിയിപ്പ്. നഗരവത്കരണം മൂലം കടല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ഈ മഹാ നഗരങ്ങളില്‍ താമസിക്കുന്ന നാലു കോടി ഇന്ത്യക്കാര്‍ക്ക് ഭീഷണിയാകുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു. തീരദേശത്തോട് അടുത്തു കിടക്കുന്നതിനാല്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ‘അമ്മാ’ മാജിക്, ജയലളിത 23 ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന അണ്ണാ ഡി.എം.കെ നിയമസഭാ അംഗങ്ങളുടെ യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. റോയപ്പേട്ട അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ നിമിഷങ്ങള്‍ക്കകമാണ് ജയലളിതയെ നേതാവായി തെരഞ്ഞെടുക്കുന്ന ഒറ്റവരി …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നെതന്യാഹുവുമായി ഉരസല്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവച്ചു. പലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തീവ്രവാദപരമായ നിലപാടുകളാണ് കൈക്കൊള്ളുന്നത് എന്ന് ആരോപിച്ചാണ് പ്രതിരോധ മന്ത്രി മോഷെ യാലോന്റെ രാജി. കടുത്ത പലസ്തീന്‍ വിരുദ്ധനായ ഒരു മന്ത്രിക്ക് പ്രതിരോധ മന്ത്രി പദം വരെ വാഗ്ദാനം ചെയ്യാന്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹു സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ പരിഹസിക്കുന്ന ട്രോളുകളിട്ടാല്‍ കുടുങ്ങും, ശക്തമായ നടപടികളുമായി കേന്ദ്രം. വനിതകളെ പരിഹസിച്ചും അപമാനിച്ചും കൊണ്ടുമുള്ള ഓണ്‍ലൈന്‍ പ്രവൃത്തികള്‍ കുറ്റകരമായി കണക്കാക്കുമെന്ന് ദേശീയ വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. …
സ്വന്തം ലേഖകന്‍: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി. ആപ്പിളിന്റെ തലവനായ ടിം കുക്ക് അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മുംബൈയിലെത്തിയത്. റിലയന്‍സ് ഇന്ത്യ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയോടൊപ്പം സെന്‍ട്രല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാണ് കുക്ക് ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങിയത്. ഹിന്ദു തീര്‍ഥാടകര്‍ക്കു …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത.പ്രസിഡന്റ് തയിബ് എര്‍ദോഗന്റെ വിശ്വസ്തനാണ് നിലവില്‍ ഗതാഗത മന്ത്രിയായ ബിനാലി യില്‍ദിറിം. ഭരണം നടത്തുന്ന എകെ പാര്‍ട്ടിയുടെ അസാധാരണ കോണ്‍ഗ്രസ് ഞായറാഴ്ച ചേര്‍ന്ന് അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുക്കും. എകെ പാര്‍ട്ടി നേതാവ് പ്രധാനമന്ത്രിയാവുന്നതാണു മുന്നണിയിലെ കീഴ്‌വഴക്കം. തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണരീതി ഏര്‍പ്പെടുത്താനുള്ള …