സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ ചേരി ഒഴിപ്പിക്കാനെത്തിയ ബിജെപി വനിതാ എംപി ദാ കിടക്കുന്നു ഓടയില്‍, വീഴ്ചയില്‍ തലക്ക് പരിക്ക്. ജാംനഗര്‍ എംപിയായ പൂനം ബെന്നാണ് പത്തടി താഴ്ചയുള്ള മലിന ജലമൊഴുകുന്ന ഓടയിലേക്ക് തലകുത്തി വീണത്. തലക്ക് ഗുരുതര പരിക്കേറ്റ പൂനത്തെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് കൊണ്ടുപോയി. ചേരി നിവാസികളെ ഒഴിപ്പിക്കാനെത്തിയ അധികൃതരെ ജനങ്ങള്‍ …
സ്വന്തം ലേഖകന്‍: ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ സൗദിവല്‍ക്കരണം ശക്തമാക്കി സൗദി, നിയമം തെറ്റിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ. സൗദിവല്‍ക്കരണം ലംഘിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ട്രാവല്‍ ആന്‍ഡ് ടൂറിസം സ്ഥാപനങ്ങളുടെ പ്രധാന ഓഫീസിലെയും ശാഖകളിലേയും മാനേജര്‍മാര്‍ സൗദിക്കാരാകണം എന്നതാണ് പ്രധാന നിബന്ധന. പൂര്‍ണ സമയം പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് സ്ഥാപന …
സ്വന്തം ലേഖകന്‍: തങ്ങള്‍ക്കും ഇന്ത്യക്കുമിടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്, അമേരിക്കയെ പരിഹസിച്ച് ചൈന. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സമാധാന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും അമേരിക്കക്ക് ചൈന മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നുണ്ടെന്ന പെന്റഗണിന്റെ മുന്നറിയിപ്പിനോട് പ്രതികരക്കുകയായിരുന്നു ചൈന. എന്തെങ്കിലും അതിര്‍ത്തി പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് സമാധാനപരമായി പരിഹരിക്കാനുള്ള സാധ്യത ഇപ്പോള്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ …
സ്വന്തം ലേഖകന്‍: കാബൂളില്‍ വൈദ്യുതി പദ്ധതിക്കെതിരെ ന്യൂനപക്ഷമായ ഹസാറകളുടെ വമ്പന്‍ പ്രകടനം. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വൈദ്യുതി പദ്ധതി നിര്‍ത്തിവെച്ചു. വൈദ്യുതി ലൈനുകള്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് അഫ്ഗാനിലെ വംശീയ ന്യൂനപക്ഷ വിഭാഗമായ ഹസാറകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. പദ്ധതിയുടെ ഭാഗമായ 500 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഹസാറകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബാമിയാന്‍ പ്രവിശ്യ വഴിയാക്കണമെന്നാവശ്യപ്പെട്ട് ആയിരത്തോളം ഹസാറകള്‍ തിങ്കളാഴ്ച …
സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ പേരക്കുട്ടി കനുഭായ് ഡല്‍ഹിയിലെ വൃദ്ധ സദനത്തില്‍ അന്തേവാസി. കടല്‍ത്തീരത്തു നടക്കുന്ന ഗാന്ധിജിയുടെ വടിയുടെ അറ്റത്തു പിടിച്ചു അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്ന കൊച്ചു കുട്ടിയുടെ ചിത്രം പ്രശസ്തമാണ്. ഗാന്ധിജിയുടെ മകന്‍ രാംദാസിന്റേയും ഭാര്യ നിര്‍മലയുടെയും മകന്‍ കനുഭായ് ആയിരുന്നു രാഷ്ട്ര പിതാവിനു വഴികാട്ടിയ ആ കുട്ടി. വര്‍ഷങ്ങള്‍ക്കു ശേഷം 87 ആം വയസില്‍ …
സ്വന്തം ലേഖകന്‍: വെനിസ്വലയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ, സര്‍ക്കാര്‍ ആടിയുലയുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ രണ്ടു മാസത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള സര്‍ക്കാര്‍ താഴെയിറങ്ങണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. സര്‍ക്കാരിനെ മറിച്ചിടാന്‍ ആഭ്യന്തരശക്തികളും യു.എസും ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് മഡുറോ ആരോപിച്ചു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ലോക സമാധാനത്തിനായി രക്തസാക്ഷികളായ 124 പേര്‍ക്ക് യുഎന്നിന്റെ ആദരം, പട്ടികയില്‍ അഞ്ച് ഇന്ത്യക്കാരും. നാലു സമാധാന പാലകരും ഒരു സിവിലിയനുമുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരാണ് യുഎന്നിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എല്ലാവരും കഴിഞ്ഞ വര്‍ഷത്തെ യു.എന്‍ സമാധാന ദൗത്യത്തില്‍ പങ്കെടുത്തവരാണ്. ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി പുരസ്‌കാരം നല്‍കി ആദരിക്കും.ഹെഡ്‌കോണ്‍സ്റ്റബ്ള്‍ ശുഭ്കരണ്‍ യാദവ്, റൈഫ്ള്‍മാന്‍ മനീഷ് മാലിക്, …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി അഭയാര്‍ഥി കേന്ദ്രങ്ങളാണ് ജര്‍മ്മനിയില്‍ അടുത്തിടെ അഗ്‌നിക്കിരയായത്. രാജ്യത്ത് യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന കുടിയേറ്റ വിരുദ്ധ മനോഭാവത്തിന്റെ സൂചനയായാണ് ഇത്തരം സംഭവങ്ങളെ നിരീക്ഷകര്‍ കാണുന്നത്. ഈ വര്‍ഷം മാത്രം 45 തവണയാണ് വിവിധ അഭയാര്‍ഥി കേന്ദ്രങ്ങള്‍ തീവെപ്പിനിരയായതെന്ന് പൊലീസ് മേധാവി ഹോല്‍ഗെര്‍ മെഞ്ച് …
സ്വന്തം ലേഖകന്‍: കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ വോട്ടു ചെയ്യാം. ആറു മണിക്ക് വോട്ടിംഗ് അവസാനിക്കുമ്പോള്‍ വരിയില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാനത്താകെ പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ 3,176 എണ്ണമുണ്ടെന്നും കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലായി 119 പോളിങ് സ്‌റ്റേഷനുകള്‍ക്കു മാവോയിസ്റ്റ് …
സ്വന്തം ലേഖകന്‍: പത്തു വര്‍ഷം മുമ്പ് മകളെ കൊന്നവരെ സമൂഹ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് അകത്താക്കിയ കാലിഫോര്‍ണിയക്കാരി അമ്മയുടെ കഥ. യുഎസിലെ കാലിഫോര്‍ണിയ സ്വദേശിയായ ബലിന്ദാ ലേന്നിന്റെ ജീവിത കഥയാണ് ഹോളിവുഡ് സിനിമകളെപ്പോലും അതിശയിക്കുന്നത്. പത്തു വര്‍ഷം നീണ്ട തെരച്ചിലിനൊടുവില്‍ മകളെ വെടിവെച്ചു കൊന്ന അക്രമി സംഘത്തെ മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ഇവര്‍ ജയിലാക്കുകയായിരുന്നു. വെള്ളിയാഴ്ച അവശേഷിച്ച …