സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ജയിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്‍, ഡൊണാള്‍ഡ് ട്രംപിന് ചുട്ട മറുപടി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റനെയാണു താന്‍ പിന്താങ്ങുന്നതെന്നാണ് ലണ്ടനിലെ പ്രഥമ മുസ്‌ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ട ലേബര്‍പാര്‍ട്ടി അംഗം സാദിക്ക് ഖാന്‍ ബിബിസി അഭിമുഖത്തില്‍ തുറന്നടിച്ചത്. ട്രംപിനെ ഹില്ലരി പരാജയപ്പെടുത്തണമെന്നാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അഭിമുഖത്തില്‍ …
സ്വന്തം ലേഖകന്‍: 23 വര്‍ഷം മകളെ പീഡിപ്പിച്ച ന്യൂസിലന്റിലെ ഏറ്റവും ക്രൂരനായ അച്ഛന്‍ ജയില്‍ മോചിതനായി. 82 കാരനായ റൊണാള്‍ഡ് വാന്‍ ഡര്‍ പ്‌ളാറ്റ് എന്നയാളാണ് മകള്‍ ടാഞ്ചാസ് ഡര്‍ക്കിനെ 23 വര്‍ഷം തുടര്‍ച്ചയായി ലൈംഗിക അടിമയാക്കി എന്ന കുറ്റത്തിന് 15 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ചത്. ജയില്‍ മോചിതനായെങ്കിലും കര്‍ശനമായ നിരീക്ഷണത്തിലായിരിക്കും ഇയാള്‍. മകളെ …
സ്വന്തം ലേഖകന്‍: ആഗോള മാന്ദ്യത്തില്‍ യൂറോപ്പിന് തളര്‍ച്ചയും ഇന്ത്യക്ക് വളര്‍ച്ചയുമെന്ന് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്വാസം മുട്ടുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ സാമ്പത്തികമായി മുന്നേറിയെന്ന് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള മാന്ദ്യത്തിന്റെ ഫലമായി 2005 മുതല്‍ 2015 വരെയുള്ള കാലയളവില്‍ യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: ചൈനീസ് ഉദ്യോഗസ്ഥന്മാരെ പരുക്കന്മാരെന്ന് വിശേഷിപ്പിച്ച് എലിസബത്ത് രാജ്ഞി, വീഡിയോ പുറത്ത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കഴിഞ്ഞ വര്‍ഷം നടത്തിയ ബ്രിട്ടന്‍ സന്ദര്‍ശനത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു രാജ്ഞിയുടെ വിവാദ പരാമര്‍ശം. ബെക്കിങ്ഹാം കൊട്ടാരത്തില്‍ ചൈനീസ് പ്രസിഡന്റിനു നല്‍കിയ വിരുന്നിനിടെ ചൈനയിലെ ബ്രിട്ടീഷ് അംബാസഡര്‍ക്കൊപ്പം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുമായി സംസാരിക്കവെയാണ് രാജ്ഞിയുടെ പരാമര്‍ശം. സന്ദര്‍ശന …
സ്വന്തം ലേഖകന്‍: പൂര്‍ണമായും സ്വര്‍ണം പൂശിയ കാര്‍ ദുബായില്‍ പ്രദര്‍ശനത്തിന്, വില 10 ലക്ഷം ഡോളര്‍. ദുബായില്‍ നടക്കുന്ന ഓട്ടോമെക്കാനിക് 2016 വാഹന പ്രദര്‍ശനത്തിലാണ് ‘ഗോഡ്‌സില്ല’ എന്ന് പേരിട്ട കാര്‍ പ്രദര്‍ശനത്തിനായി വച്ചിരിക്കുന്നത്. നിസാന്റെ ആര്‍35 ജി.ടിആര്‍ കാറാണ് കുല്‍ റേസിങ് എന്ന കമ്പനി മാറ്റംവരുത്തി അവതരിപ്പിച്ചിരിക്കുന്നത്. കലകാരനായ തകാഹികോ ഇസാവയുടെയും കുല്‍ റേസിങ്ങിലെ മറ്റു …
സ്വന്തം ലേഖകന്‍: ചതുരാകൃതിയിലുള്ള ചക്രവുമായി ലാന്റ് ചെയ്ത ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം അധികൃതരേയും പൈലറ്റിനേയും ഞെട്ടിച്ചു. വെള്ളിയാഴ്ച ഹോങ്കോങ്ങില്‍ നിന്നത്തെിയ ബ്രിട്ടീഷ് എയര്‍വേസിന്റെ എ380 സൂപ്പര്‍ജംബോ വിമാനമാണ് ചതുരാകൃതിയിലുള്ള ടയറുകളുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനം പുറപ്പെടുന്ന സമയത്തുതന്നെ പൈലറ്റിനു ടയറിന്റെ മര്‍ദത്തില്‍ വ്യതിയാനങ്ങളുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ടയറിന്റെ ഈ …
സ്വന്തം ലേഖകന്‍: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഡല്‍ഹി സ്വദേശി ടിനാ ദാബിക്ക് ഒന്നാം റാങ്ക്, ആദ്യ പത്തില്‍ മലയാളികളില്ല. യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എ.സി) ഫലം പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി സ്വദേശി ടിന ദാബി, കശ്മീര്‍ സ്വദേശി അത്താര്‍ ആമിര്‍ ഉല്‍ ഷാഫിഖാന്‍, ഡല്‍ഹി സ്വദേശി ജസ്മീത് സിങ് സദ്ദു, ആര്‍ത്തിക ശുക്ല, …
സ്വന്തം ലേഖകന്‍: ചൈനയിലെ മണ്ണിടിച്ചില്‍ ദുരന്തം, മരണം 34 ആയി, കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. തെക്കുകിഴക്കന്‍ ചൈനയിലെ ഒരു ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മണ്ണിനടിയില്‍ നിന്ന് രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്താനും കഴിഞ്ഞു. മേഖലയില്‍ കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. …
സ്വന്തം ലേഖകന്‍: തലയിടിച്ചു വീണ എഴുപതുകാരിക്ക് ഇരുപതു വര്‍ഷത്തിനു ശേഷം കാഴ്ച തിരിച്ചുകിട്ടി. ഫ്‌ളോറിഡയിലെ മേരി ആന്‍ ഫ്രാന്‍കോയാണ് കാഴ്ച തിരിച്ചുപിടിച്ച് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചിരിക്കുന്നത്. 1993 ല്‍ കാറപകടത്തില്‍ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട തന്റെ കണ്ണില്‍ ഇരുട്ടല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് മേരി ആന്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ആഗസ്തിലാണ് മേരി ആന്‍ വീടിനകത്ത് കാല്‍തെറ്റി വീണത്. പിന്‍ഭാഗം …
സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റുസഫിന് പുതുശ്വാസം, ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കി സ്പീക്കറുടെ ഉത്തരവ്. റുസഫിനെതിരേയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കിക്കൊണ്ട് അധോസഭയുടെ ഇടക്കാല സ്പീക്കര്‍ വാല്‍ദിര്‍ മരാന്‍ഹോയാണ് ഉത്തരവു പുറപ്പെടുവിച്ചത്. എന്നാല്‍ ഇതോടെ ബ്രസീലിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അധോസഭ വന്‍ഭൂരിപക്ഷത്തോടെ പാസാക്കിയ ഇംപീച്ച്‌മെന്റ് ശുപാര്‍ശയിന്മേല്‍ സെനറ്റില്‍ ഇന്ന് വോട്ടിംഗ് …