സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മഴയും മണ്ണിടിച്ചിലും ശക്തം, മരിച്ചവരുടെ എണ്ണം 40 ആയി, 200 പേര്‍ മണ്ണിനടിയില്‍. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ 200 പേരെക്കുറിച്ച് ഇനിയും വിവരമില്ല. സിരിപുര, പാലേബാഗ്, എലങ്കാപിറ്റിയ ഗ്രാമങ്ങളിലാണ് പ്രധാനമായും മണ്ണിടിച്ചിലുണ്ടായതെന്നും 200 പേരെ കാണാതായെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേനാ വൃത്തങ്ങള്‍ പറഞ്ഞു. …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍. എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരി വെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറിയപ്പോള്‍ അടുത്ത അഞ്ചു വര്‍ഷം കേരളം ഇടതു പക്ഷം ഭരിക്കണമെന്ന് മലയാളികള്‍ വിധിയെഴുതി. ശക്തമായ ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിച്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഭരണ കക്ഷിയായ …
സ്വന്തം ലേഖകന്‍: എസ്ബിടിയെ എസ്ബിഐ വിഴുങ്ങുന്നു, ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധം ശക്തം. കേരളം ആസ്ഥാനമായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നടപടിക്കെതിരെ ബാങ്കിങ് മേഖലയില്‍ പ്രതിഷേധം ശക്തമായി. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.ടി എംപ്‌ളോയീസ് യൂനിയന്‍ വെള്ളിയാഴ്ച പണിമുടക്കും. പണിമുടക്കില്‍ എസ്.ബി.ടിക്ക് പുറമേ, സ്റ്റേറ്റ് …
സ്വന്തം ലേഖകന്‍: ജഡ്ജിയുടെ സാന്നിധ്യമില്ലാത്ത വിവാഹ മോചനം അനുവദിക്കാന്‍ ഫ്രാന്‍സ്, നടപടി വിവാഹ മോചനം ലളിതമാക്കാന്‍. ദമ്പതിമാര്‍ക്ക് ജഡ്ജിയുടെ സാന്നിധ്യത്തില്‍ അല്ലാതെ ഉഭയസമ്മത പ്രകാരം വിവാഹ മോചനം അനുവദിക്കാനാണ് ഫ്രഞ്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിവാഹ മോചന നടപടികള്‍ ലളിതവും വേഗത്തിലുമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇതേക്കുറിച്ച് ചര്‍ച്ചയും …
സ്വന്തം ലേഖകന്‍: ഇന്നറിയാം! കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍, ഫലം ഉച്ചക്കു മുമ്പ്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം തപാല്‍ വോട്ടുകളും പിന്നാലെ യന്ത്രങ്ങളിലെ വോട്ടും എണ്ണും. ആദ്യ സൂചനകള്‍ 8.30ഓടെ ലഭ്യമാവും. ഉച്ചക്ക് മുമ്പ് മുഴുവന്‍ ഫലങ്ങളും പുറത്തു വരും. 80 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുക. ഓരോ മണ്ഡലത്തിലെയും …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പേമാരിയില്‍ 37 മരണം, 150 പേരെ മണ്ണിടിച്ചിലില്‍ കാണാതായി. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ശ്രീലങ്കന്‍ ഗ്രാമങ്ങളില്‍ നിന്ന് 137,000 പേര്‍ പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. കൊളംബോ അടക്കം 19 സംസഥാനങ്ങളില്‍ മഴ ദുരിതം വിതച്ച് പെയ്തിറങ്ങുകയാണ്. ദുരിത കേന്ദ്രങ്ങളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ബോട്ടുകളും …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സ്വകാര്യതയില്ല, സ്വൈര്യം വേണമെങ്കില്‍ വിദേശത്തു പോകണമെന്ന് യുവ്‌രാജ് സിംഗ്. സ്വകാര്യത വേണമെന്ന് തോന്നിയാല്‍ രാജ്യം വിട്ടു പോകണമെന്നും ആവശ്യത്തിന് സമയം ചെലവഴിച്ച ശേഷം തിരിച്ചു വരികയാണ് നല്ലതെന്നും താരം തുറന്നടിച്ചു. തന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരക്കുന്നതാണ് താരത്തെ ദേഷ്യം പിടിപ്പിച്ചതെന്നാണ് കരുതുന്നത്. ഇത്തരം വാര്‍ത്തകള്‍ സ്ഥിരം സംഗതിയാണെന്നും ഇതില്‍ തനിക്ക് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാറപകടത്തില്‍ മരിച്ച അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ കുഞ്ഞിനെ പുറത്തെടുത്തു. കാപ് ഗിരാര്‍ഡ്യുവിലെ വീട്ടില്‍ നിന്ന് മിസ്സൂറിയിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് പൂര്‍ണ ഗര്‍ഭിണിയായ ഇലെര്‍ അപകടത്തില്‍പ്പെട്ടത് ഇലെര്‍ സഞ്ചരിച്ച എസ് യു വി ഒരു ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇലെറിന് അവിടെയത്തെിയ പൊലീസ് കൃത്രിമ ശ്വാസോച്ഛോസം നല്‍കി ആശുപത്രിയിലേക്ക് കൊണ്ടു …
സ്വന്തം ലേഖകന്‍: യമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലുള്ള മലയാളി വൈദികന്റെ മോചനം ഉടനെന്ന് ജര്‍മ്മന്‍ പത്രമായ ബില്‍ഡ്. ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ മലയാളി വൈദികന്‍ ഫാദര്‍ ഉഴുന്നാലില്‍ ഉടന്‍ മോചിതനാകുമെന്നാണ് ജര്‍മന്‍ പത്രമായ ബില്‍ഡ് വാര്‍ത്ത പുറത്ത് വിട്ടത്. സ്വിറ്റ്‌സര്‍ലന്‍ഡുകാരനും ദക്ഷിണ അറേബ്യന്‍ ബിഷപ്പുമായ പോള്‍ ഹില്‍ഡറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് മാന്‍ ബുക്കര്‍ പുരസ്‌കാരം. എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക്ക് അടക്കം 155 പേരെ മറികടന്നാണ് ഹാന്‍ കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവല്‍ 2016 ലെ പുരസ്‌കാരത്തിന് അര്‍ഹമായത്. ഡെബോറ സ്മിത്ത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത നോവല്‍ പോര്‍ട്ടോബെല്ലോ ബുക്ക്‌സാണ് പ്രസിദ്ധീകരിച്ചത്. സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സില്‍ …