സ്വന്തം ലേഖകന്‍: മലയാളി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 1000 ഗവേഷകര്‍ക്ക് ബ്രേക് ത്രൂ പുരസ്‌കാരം, ബഹുമതി ഭൂഗുരുത്വ തരംഗങ്ങളുടെ സാന്നിധ്യം തെളിയിച്ചതിന്. മൂന്നു മില്യണ്‍ വരുന്ന പുരസ്‌കാര തുക നല്‍കുന്നത് സിലിക്കണ്‍ വാലിയിലെ വ്യവസായ സംരഭകരുടെ കൂട്ടായ്മയാണ്. ഈ തുക ആയിരത്തോളം വരുന്ന ഗവേഷക സംഘാംഗങ്ങള്‍ പങ്കുവക്കും. അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ) …
സ്വന്തം ലേഖകന്‍: സൂര്യനു മുന്നിലൂടെ ബുധന്റെ കവാത്ത്, അപൂര്‍വ ആകാശ പ്രതിഭാസത്തിന് തിങ്കളാഴ്ച അരങ്ങൊരുങ്ങും. അടുത്ത തിങ്കളാഴ്ച വൈകുന്നേരമാണ് സൂര്യനു മുന്നിലൂടെ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ കടന്നു പോകുക. സൂര്യനും ഭൂമിക്കുമിടയില്‍ ബുധന്‍ വരുന്ന ഈ ബുധ സവാരി ഒരു നൂറ്റാണ്ടില്‍ 13 തവണ സംഭവിക്കും. തിങ്കളാഴ്ച വൈകുന്നേരം 4.30 നു ആരംഭിക്കുന്ന …
സ്വന്തം ലേഖകന്‍: സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ. ഇതോടെ ഇന്ത്യ ചൈനക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ 23 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണി നേടിയതെന്ന് കൗണ്ടര്‍പോയന്റ് നടത്തിയ പഠനത്തില്‍ പറയുന്നു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് നൂറു കോടിയിലധികം സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുമെന്നാണ് കണക്കുകൂട്ടുല്‍. …
സ്വന്തം ലേഖകന്‍: കുടിവെള്ള പ്രശ്‌നം ഉന്നയിച്ച് കത്തെഴുതിയ എട്ടു വയസുകാരിയെ തേടി ഒബാമ എത്തി. എട്ടു വയസ്സുകാരി മേരിയാണ് കുടിവെള്ള പ്രശ്‌നം ശ്രദ്ധയില്‍പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് കത്ത് എഴുതിയത്. ‘മിസ്?റ്റര്‍ ഒബാമ, താങ്കള്‍ വളരെ തിരക്കുള്ള ആളാണെന്ന് അമ്മ പറഞ്ഞ് അറിയാം. ലെഡിന്റെ അംശം കൂടുതലുള്ള മലിനമായ വെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ട എട്ടു …
സ്വന്തം ലേഖകന്‍: നിതാഖാത് പരിഷ്‌ക്കരിക്കാന്‍ സൗദി സര്‍ക്കാര്‍, പത്തു ലക്ഷത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നീക്കം. രണ്ടാഴ്ചയ്ക്കകം പദ്ധതി പ്രഖ്യാപിക്കുമെന്നും അഞ്ചു മാസത്തിനകം അതു നടപ്പാക്കുമെന്നും തൊഴില്‍ മന്ത്രി ഡോ. മുഫറജ് അല്‍ ഹഖ്ബാനി പറഞ്ഞു. പത്തു ലക്ഷത്തോളം സ്വദേശികള്‍ക്കു ജോലി നല്‍കാനുള്ള നീക്കം ഏകദേശം അത്രത്തോളം തന്നെ പ്രവാസികളുടെ പുറത്താകലിനും വഴിതെളിക്കും. സ്വകാര്യ മേഖലയില്‍ …
സ്വന്തം ലേഖകന്‍: ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷം, നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. പലരുടെയും വിസ കാലാവധി അവസാനിച്ചതിനാല്‍ ലിബിയയിലെ തുടര്‍ താമസവും ത്രിശങ്കുവിലാണ്. ലിബിയയിലെ വിവിധ ആശുപത്രികളിലായി നൂറുകണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. മാര്‍ച്ച് 25 ന് നഴ്‌സുമാര്‍ താമസിച്ചിരുന്ന നാലു നില ഫ്‌ലാറ്റിനുനേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കോട്ടയം വെളിയന്നൂര്‍ സ്വദേശി …
സ്വന്തം ലേഖകന്‍: വായനക്കാരെ കിട്ടാനില്ല, ബ്രിട്ടീഷ് പത്രമായ ന്യൂഡേ പത്രം അടച്ചു പൂട്ടുന്നു. വെള്ളിയാഴ്ചത്തെ അമ്പതാം എഡീഷനോടെ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതായി പ്രസാധകരായ ട്രിനിറ്റി മിറര്‍ അറിയിച്ചു. വെള്ളിയാഴ്ചകളില്‍ മാത്രം പുറത്തുവന്നിരുന്ന പത്രം വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് അടച്ചു പൂട്ടാന്‍ പ്രസാധകര്‍ തീരുമാനിക്കുകയായിരുന്നു. തുടങ്ങിയ കാലം മുതല്‍ രാഷ്ട്രീയത്തില്‍ നിഷ്പക്ഷ നിലപാട് എടുത്തിരുന്ന പത്രം ഫെബ്രുവരിയില്‍ തുടങ്ങി …
സ്വന്തം ലേഖകന്‍: ഐ.ടി കമ്പനിയായ വിപ്രോക്കെതിരെ ഇന്ത്യന്‍ വനിത നയിച്ച ലിംഗ സമത്വത്തിനായുള്ള സമരത്തിന് ആവേശ ജയം. വിപ്രോ ജീവനക്കാരിയായ ശ്രേയ ഊക്കിലാണ് കമ്പനിയുടെ ലിംഗ വിവേചനത്തിനെതിരെ ബ്രിട്ടീഷ് ട്രിബ്യൂണലിനെ സമീപിച്ചത്. ശമ്പളത്തിലുള്ള അസമത്വവും ബലിയാടാക്കലും ചോദ്യം ചെയ്താണ് ശ്രേയ ട്രിബ്യൂണലില്‍ പരാതിപ്പെട്ടത്. സ്ഥാപനത്തില്‍ നിന്നും ബ്രിട്ടണിലെ ഓഫീസില്‍ നിന്നും തന്നെ പുറത്താക്കാന്‍ അന്നത്തെ ചീഫ് …
സ്വന്തം ലേഖകന്‍: ദുബായില്‍ ഷവര്‍മ വില്‍ക്കുന്ന റസ്‌റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ ആരോഗ്യ സുരക്ഷാ നിയമം. ദുബായ് മുനിസിപ്പാലിറ്റി കൊണ്ടുവരുന്ന പുതിയ നിയമത്തിലാണ് ഷവര്‍മ റസ്റ്റോറന്റുകളെ നിയന്ത്രിക്കാന്‍ വ്യവസ്ഥകള്‍ ഉള്ളത്. ഷവര്‍മയുടെ നിര്‍മ്മാണത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചാണ് പുതിയ നിയമത്തില്‍ ഊന്നല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ദുബായിയിലെ 472 റസ്‌റ്റോറന്റുകള്‍ക്ക് മുന്‍സിപ്പാലിറ്റി നോട്ടീസ് നല്‍കി. ഷവര്‍മ പാകം ചെയ്യുന്നതിനും …
സ്വന്തം ലേഖകന്‍: ലോകത്ത് അക്ഷരം നിഷേധിക്കപ്പെട്ട് 7.5 കോടി കുട്ടികള്‍, യൂണിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ വിവിധ സംഘര്‍ഷ ഭൂമികളില്‍ വിദ്യാലയം നിഷേധിക്കപ്പെട്ട് മൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 46.2 കോടി കുട്ടികള്‍ നരകിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു വര്‍ഷമായി ആഭ്യന്തര യുദ്ധം ശക്തമായി തുടരുന്ന സിറിയയില്‍ 6,000 വിദ്യാലയങ്ങളാണ് തകരുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തത്. …