സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 71,607 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,24,446 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 426 പേരുടെ …
സ്വന്തം ലേഖകൻ: ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മാനവരാശിയെ കൊവിഡ് മഹാമാരിയിൽ നിന്ന് മോചിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. വിഡിയോ സന്ദേശത്തിൽ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകൾ നേരുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ 71ാമത് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥിയായി ബോറിസ് ജോൺസൺ ഡൽഹിയിൽ എത്തേണ്ടതായിരുന്നു. …
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിലടക്കം സഹകരണം ശക്തമാക്കാൻ ജിസിസി വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിമാരുടെ തീരുമാനം. യുവജനങ്ങൾക്കു കൂടുതൽ അവസരങ്ങളൊരുക്കുക, പുതിയ സംരംഭകരെ ആകർഷിക്കുക, നിക്ഷേപാനുകൂല സാഹചര്യമൊരുക്കുക, സംയുക്ത ഗവേഷണപരിപാടികൾ ആരംഭിക്കുക എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. കൊവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ തൊഴിൽ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. പരമ്പരാഗത …
സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടുകളിൽ നുഴഞ്ഞുകയറി അതിലുണ്ടായിരുന്ന പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ കേസിലുള്‍പ്പെട്ട 10 പേര്‍ വലയിലായതായി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറിയിച്ചു. ടെലിഫോണിലൂടെ വിവിധയാളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം തട്ടിയെടുത്തത്. കൈക്കലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ച് വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇതിന് പിന്നിലുള്ളവരെ പിടികൂടുന്നതിന് …
സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ തൊഴിൽ നിയമത്തിന് രൂപം നൽകുന്ന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബഉൗവിൻ. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരത്തിലോ നിയമം നിലവിൽ വരും. തൊഴിൽ നിയമത്തിനൊപ്പം പുതുക്കിയ സിവിൽ സർവിസ് നിയമവും നിലവിൽ വരും. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷത്തിനൊപ്പം ഉൽപാദനകരമായ തൊഴിൽ …
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും മികച്ച സുരക്ഷയുള്ള രണ്ടാമത്തെ രാജ്യം ഖത്തർ. ‘2021 നുംബിയോ ക്രൈം ഇൻഡക്സി’ലാണ് ദോഹ വീണ്ടും നേട്ടം െകായ്തത്. ആഗോള ഡാറ്റാബേസ് സ്ഥാപനമായ നുംബിയോ പുറത്തുവിട്ട ൈക്രം സൂചിക 2021ലാണ് ഖത്തറിന് നേട്ടം. ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള രണ്ടാമത്തെ നഗരമായാണ് ദോഹയെ തിരഞ്ഞെടുത്തിരിക്കുന്നത്. യു.എ.ഇ തലസ്ഥാനമായ അബൂദബിയാണ് ഏറ്റവും കൂടുതൽ …
സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ തലസ്ഥാനത്തേക്ക് വരുന്ന ട്രക്ക്, ചരക്ക് ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി അബുദാബി. ഫെബ്രുവരി ഒന്നു മുതൽ അബുദാബിയിലേക്ക് വരുന്ന ഡ്രൈവർമാർ ഏഴു ദിവസത്തിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് പിസിആർ ടെസ്റ്റിന്റെ ഫലം കയ്യിൽ കരുതണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. കൊവിഡ് വാക്സീൻ സ്വീകരിച്ച ഡ്രൈവർമാർ …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് വ്യാപനം തുടരുന്നതായും ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്തു ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ലോകത്തിലെ 60 രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കൂടുതലാണെന്നും ജനങ്ങള്‍ വിദേശ യാത്ര പരമാവധി ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമേ മറ്റൊരു വിദേശ …
സ്വന്തം ലേഖകൻ: 2020 മൂന്നാം പാദത്തില്‍ 2,57,170 വിദേശ തൊഴിലാളികള്‍ക്ക് സൌദി തൊഴില്‍ വിപണിയില്‍നിന്ന് ജോലി നഷ്ടമായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് (ഗസ്റ്റാറ്റ്) അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 രണ്ടാം പാദത്തില്‍ 10.46 ദശലക്ഷം തൊഴിലാളികളില്‍ നിന്ന് സൌദി ഇതര തൊഴിലാളികളുടെ എണ്ണം 10.2 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 2020 മൂന്നാം പാദത്തില്‍ …
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ട്രാക്ടര്‍ പരേഡ് അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങൾ. ട്രാക്ടര്‍ പരേഡിനിടെ വിവധയിടങ്ങളില്‍ കര്‍ഷകരും പോലീസും ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയുമുണ്ടായി. പോലീസ് വെടിവെയ്പ്പിലാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് ഡല്‍ഹി പോലീസ് …