
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ യോഗം ഒാൺലൈനിൽ നടന്നു. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ ഏകീകൃത യാത്ര നടപടിക്രമങ്ങൾ ഏർപ്പെടുത്തുന്നത് യോഗം ചർച്ച ചെയ്തു. ഏകീകൃത രോഗ പ്രതിരോധ മാനദണ്ഡങ്ങളും അതിർത്തി പോയൻറുകളിലെ പ്രവേശന നടപടികളും അവലോകനം ചെയ്തു.
ക്വാറൻറീൻ, പി.സി.ആർ പരിശോധന നടപടികളിൽ ജി.സി.സി രാഷ്ട്രങ്ങൾ നടപ്പിലാക്കിയിരിക്കുന്ന മാനദണ്ഡങ്ങളും യോഗം വിശകലനം ചെയ്തു. പുതിയ കൊവിഡ് വകേഭദം ബാധിച്ചവരുടെ എണ്ണവും കൈക്കൊണ്ടിരിക്കുന്ന പ്രതിരോധ നടപടികളും യോഗത്തിൽ വിശദീകരിച്ചു.
കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളും ചർച്ചയായി. ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹുസ്നിയെ പ്രതിനിധാനം ചെയ്ത് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ ആൻഡ് സർവൈലൻസ് ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അമൽ അൽ മാനി പെങ്കടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല