സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വന്‍ വ്യാജ വിസാ മാഫിയ പിടിയില്‍, അറസ്റ്റിലായവരില്‍ 10 ഇന്ത്യക്കാരും. വ്യാജ വിസയില്‍ വിദേശ വിദ്യാര്‍ഥികളെ കടത്തുന്ന സംഘമാണ് പിടിയിലായത്. 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടി. വ്യാജ യൂനിവേഴ്‌സിറ്റികളുടെ പേരില്‍ വിസ നല്‍കി വിദേശികള്‍ക്ക് രാജ്യത്ത് തങ്ങാന്‍ സഹായം നല്‍കിയ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ വീണ്ടും മതമൗലികവാദികള്‍ തലപൊക്കുന്നു, ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവാവിനെ വെടിവച്ചു കൊന്നു. ഫേസ്ബുക്കിലൂടെ ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച നസീമുദ്ദീന്‍ സമദ് എന്ന നിയമ വിദ്യാര്‍ഥിയാണ് വെടിയേറ്റ് മരിച്ചത്. സമദിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിനു ശേഷം തലക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ധാക്ക ജഗന്നാഥ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സമദിനെ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്ക്, നടപടി ഇടനിലക്കാരെ നിലക്കുനിര്‍ത്താന്‍. പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. വേശ്യാലയങ്ങള്‍ നടത്തുന്നതും ലൈംഗിക വ്യാപാരത്തിന് ഇടനില നില്‍ക്കുന്നതും കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വ്യാപാരവും നിലവില്‍ ഫ്രാന്‍സില്‍ നിയമവിരുദ്ധമാണ്. ഇതിന് പിന്നാലെയാണ് പണം നല്‍കി …
സ്വന്തം ലേഖകന്‍: കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം. സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന വിറ്റമിന്‍ ഡി ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍സ് വിഭാഗത്തിലെ ഗവേഷകരാണ് പഠനത്തിനു പുറകില്‍. ഹൃദ്രോഗമനുഭവിക്കുന്ന 160 പേരിലാണ് പഠനം നടത്തിയത്. ഹൃദ്രോഗത്തിനുള്ള സാധാരണ മരുന്ന് കഴിക്കുന്നവരേക്കാള്‍ വിറ്റമിന്‍ ഡി ത്രീ …
സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ രഹസ്യരേഖകള്‍, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ ജോലി പോയി. വിദേശ രാജ്യങ്ങളില്‍ രഹസ്യ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടൂര്‍ ഗുണ്‍ലോഗ്‌സണ്‍ രാജിവച്ചു. പനാമ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ തിങ്കളാഴ്ച പാര്‍ലമെന്റിനു മുന്നിലേക്ക് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധം പ്രകടനം നടന്നിരുന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും കൊണ്ടുവന്നു. എന്നാല്‍ പാര്‍ലമെന്റ് …
സ്വന്തം ലേഖകന്‍: ഹോളിവുഡ് താരം പോള്‍ വാക്കറുടെ അപകട മരണം, കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ കുറ്റക്കാരല്ലെന്ന് കോടതി. അപകടം സംഭവിക്കുമ്പോള്‍ പോള്‍ വാക്കറുടെ പോര്‍ഷെ കരേര ജി.ടി ഓടിച്ചിരുന്ന ക്രിസ്റ്റിന്‍ റോഡ്‌സ് നല്‍കിയ പരാതിയലാണ് കാലിഫോര്‍ണിയ കോടതിയുടെ വിധി. വാഹനത്തിന്റെ കുഴപ്പമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു റോഡ്‌സ് പരാതി നല്‍കിയത്. എന്നാല്‍ ഈ ആരോപണം തെളിയിക്കാന്‍ …
സ്വന്തം ലേഖകന്‍: കുവൈറ്റും ചെലവു ചുരുക്കലിന്റേയും സ്വദേശിവല്‍ക്കരണത്തിന്റേയും പാതയിലേക്ക്, പ്രവാസികള്‍ക്ക് തിരിച്ചടി. കുത്തനെ ഉയരുന്ന ചെലവുകള്‍ ചുരുക്കുന്നതിനും ജനസംഖ്യാപരമായ അസന്തുലിതത്വം പരിഹരിക്കുന്നിനുമായി കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഒരുങ്ങുന്നതായാണ് സൂചന. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സ്വദേശികളെ പരമാവധി നിയമിക്കണമെന്നാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം. സാമൂഹ്യക്ഷേമ മന്ത്രാലയത്തില്‍ വിദേശികളെ ജോലിക്ക് നിയമിക്കുന്നതിന് മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് …
സ്വന്തം ലേഖകന്‍: 2002 ലെ മുംബൈ സ്‌ഫോടന പരമ്പര, പ്രതികളില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്. ഡിസംബര്‍ 2002 നും മാര്‍ച്ച് 2003നും ഇടയില്‍ മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന പരമ്പര നടത്തിയ 10 പേരില്‍ മൂന്നു പേര്‍ക്കകാണ് പോട്ട കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. ഇതില്‍ ബോംബുകള്‍ സ്ഥാപിച്ച മുസമ്മില്‍ അന്‍സാരിക്ക് മരണം …
സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോ ട്രെയിനുകള്‍ ഇനി ഡ്രൈവറില്ലാതെ ഓടും, പുതിയ സാങ്കേതിക വിദ്യ വരുന്നു. ഡ്രൈവറില്ലാത്ത ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയിച്ചതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) പരിഷ്‌കാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒപ്പം മെട്രോ ശൃംഖലയുടെ മൂന്നാം ഘട്ട വികസനമായി ഈ വര്‍ഷം അവസാനത്തോടെ അത്യാധുനിക കോച്ചുകള്‍ പാളത്തിലിറങ്ങും. കൊറിയന്‍ നിര്‍മാതാക്കളില്‍നിന്ന് …
സ്വന്തം ലേഖകന്‍: സിറിയന്‍ സേനയും വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, സിറിയന്‍ സൈനികരെ കൊന്നു തിന്നുന്നതിന് പേരുകേട്ട ഭീകരന്‍ കൊല്ലപ്പെട്ടു. സിറിയന്‍ സേനയിലെ സൈനികരുടെ ഹൃദയവും കരളും തുരന്നെടുത്ത് ഭക്ഷിക്കുന്നതിനാല്‍ കുപ്രസിദ്ധനായ വിമത സേനയിലെ അംഗം അബു സക്കറാണ് കൊല്ലപ്പെട്ടത്. നരഭോജി ഭീകരന്‍ എന്നാണ് സക്കറെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അല്‍ കൈ്വദ തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ട …