സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം …
സ്വന്തം ലേഖകൻ: സൌദിവൽക്കരണം സജീവമായ സൗദിയിലെ വ്യവസായ, ഖനന മേഖലയിൽ കഴിഞ്ഞ വർഷം 39,404 തസ്തികകളിൽ സ്വദേശികൾ നിയമിതരായെന്ന് അധികൃതർ. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഈ മേഖലയെ സുസ്ഥിരമാക്കാൻ മന്ത്രാലയം പിന്തുണച്ച വിവിധ സംരംഭങ്ങളുടെ ഫലമാണിതെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 903 പുതിയ വ്യവസായിക ലൈസൻസുകൾ മന്ത്രാലയം നൽകിയിരുന്നു. ഇതുവഴി 23.5 ശതകോടി …
സ്വന്തം ലേഖകൻ: യുഎസിൽ ബൈഡൻ സർക്കാർ അധികാരം ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം വരുത്തുമെന്ന് കമല ഹാരിസ്. അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവർക്കും ഉടനെ ഗ്രീൻകാർഡ് നൽകുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന കമല ഹാരിസ് വ്യക്തമാക്കി. ജനുവരി 12 ചൊവ്വാഴ്ച യൂണിവിഷനു നൽകിയ അഭിമുഖത്തിലാണു …
സ്വന്തം ലേഖകൻ: യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയതായി സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു. പുതിയ കൊവിഡ് വകഭേദങ്ങള്‍ സംബന്ധിച്ച …
സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ലേബർ ക്യാംപുകളിൽ നിന്നെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വാക്സിനേഷൻ കേന്ദ്രത്തിൽ 1,000 മുതൽ 1,500 പേർ വരെ പ്രതിദിനം എത്തുന്നു. ഏറ്റവും വലിയ വാക്സീൻ കേന്ദ്രങ്ങളിലൊന്നായ ഇവിടെ 5 ബൂത്തുകളാണുള്ളത്. എമിറേറ്റ്സ് ഐഡിയുമായി എത്തിയാൽ …
സ്വന്തം ലേഖകൻ: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സൈക്കളോജിക്കൽ, സോഷ്യൽ വർക്കർ തസ്തികയിൽ സ്വദേശവത്കരണം നടപ്പാക്കാൻ നിർദേശം. സിവിൽ സർവിസ് കമീഷൻ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി. നേരത്തെ ആവശ്യമായ സ്വദേശികൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സ്വദേശിവത്കരണത്തിൽ പ്രത്യേക ഇളവ് നൽകിയ തസ്തികകളായിരുന്നു ഇവ. ഇപ്പോൾ കുവൈത്തി തൊഴിലാളികളുടെ ക്ഷാമം ഇല്ലെന്നും സ്വദേശിവത്കരണത്തിന് പ്രായോഗിക നടപടികൾ …
സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചാൽ 1,000 റിയാൽ (1.9 ലക്ഷത്തിലേറെ രൂപ) പിഴ. മെഡിക്കൽ ബ്രേസ് ലറ്റ് അഴിക്കുകയോ കേടാക്കുകയോ ചെയ്യുക, പരിശോധന നടത്താതിരിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിയമലംഘകരെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. ക്വാറന്റീൻ കാലാവധി കഴിഞ്ഞാൽ ബ്രേസ് ലറ്റ് മടക്കി നൽകണമെന്നാണ് ആരോഗ്യമന്ത്രാലയം നിർദേശം. പ്രവാസികളിൽ പലരും ബ്രേസ് …
സ്വന്തം ലേഖകൻ: യുഎഇയിൽ തണുപ്പ് തുടരുന്നു. ഇന്നലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ട കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ്. തണുപ്പുള്ള സമയത്തു പുറത്തുപോകുന്നവർ കമ്പിളി വസ്ത്രമോ ജാക്കറ്റോ ധരിക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു. ആസ്മ ഉൾപ്പെടെ അലർജിയുള്ളവരും വയോധികരും ചെറിയ കുട്ടികളും വീടുകളിൽ കഴിയുന്നതാകും ഉചിതം. ശരീരം മുഴുവനും മറയത്തക്ക വിധമുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. മാസ്ക് ധരിക്കുകയും …
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഔദ്യോഗിക ഉത്തരവ് ലഭിച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍(ഗാക്ക) ആണ് സൌദി വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കിയത്. മാര്‍ച്ച് 31 ബുധനാഴ്ച രാവിലെ 6 മുതല്‍ സൌദി പൗരന്മാര്‍ക്കും രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാനും രാജ്യത്തേക്ക് …
സ്വന്തം ലേഖകൻ: രണ്ടാഴ്ചത്തെ ഇ–ലേണിങിനുശേഷം അബുദാബിയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കും. സ്കൂളിൽ നേരിട്ടെത്തി പഠിക്കാൻ (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം വർധിച്ചതിനാൽ അധിക തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 50% വിദ്യാർഥികൾക്ക് നേരിട്ടെത്താൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയെങ്കിലും ഒന്നര മീറ്റർ അകലം പാലിച്ച് ഇരുത്തേണ്ടതിനാൽ ഇത്രയും കുട്ടികളെ സ്വീകരിക്കാൻ …