സ്വന്തം ലേഖകൻ: 1953 ന് ശേഷം ആദ്യമായി യുഎസില്‍ വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കി. 52 കാരിയായ ലിസ മോണ്ട്‌ഗോമറിയുടെ ശിക്ഷ ബുധനാഴ്ച പുലര്‍ച്ചെ 1.31 ന് ഇന്ത്യാനയിലെ ജയിലില്‍ നടപ്പാക്കിയതായി യുഎസ് നീതിന്യായവകുപ്പ് അറിയിച്ചു. ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ലിസ മോണ്ട്ഗോമറിയ്ക്ക് വധശിക്ഷ ലഭിച്ചത്. പ്രതിയുടെ …
സ്വന്തം ലേഖകൻ: മാൻ എയർ മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് ഒരു സർവിസ് കൂടി തുടങ്ങും. മൊത്തം 25 ഇടങ്ങളിലേക്ക് ജനുവരിയിൽ പുതിയ സർവിസുകൾ തുടങ്ങുമെന്ന് ദേശീയ വിമാനക്കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. മസ്കത്തിൽനിന്ന് ദോഹയിലേക്കുള്ള പ്രതിവാര വിമാനങ്ങൾ രണ്ടിൽനിന്ന് നാലായി ഉയർത്തും. ദുബൈയിലേക്കുള്ളത് മൂന്നിൽനിന്ന് അഞ്ചായും ലണ്ടനിലേക്കുള്ളത് രണ്ടിൽനിന്ന് മൂന്നായും വർധിപ്പിക്കും. കൊച്ചിക്കു പുറമെ മുംബൈ, കൈറോ, ഡൽഹി, …
സ്വന്തം ലേഖകൻ: 30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് കുവൈത്ത് പ്രവാസികളിൽ ആശങ്ക പടർത്തുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ് 34 രാജ്യങ്ങളിൽ നിന്ന് ഇനിയും പുനരാരംഭിച്ചിട്ടില്ല. എന്ന് പുനരാരംഭിക്കുമെന്ന് സൂചനയുമില്ല. ഇന്ത്യയും ഈജിപ്തും ഉൾപ്പെടെ കുവൈത്തിൽ പ്രവാസി സമൂഹം കൂടുതലുള്ള രാജ്യങ്ങളും നിരോധിത പട്ടികയിലുണ്ട്. വിമാന സർവീസ് പുനരാരംഭിക്കാത്തത് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍കോട് 58 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: വിദേശത്തു നിന്ന് ഇംഗ്ലണ്ടിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി. കൊവിഡ് ടെസ്റ്റ് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് എടുക്കേണ്ടതുണ്ട്. ഈ നിബന്ധന പാലിക്കാത്തവരിൽ നിന്ന് 500 ഡോളർ പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു. ബോട്ടുകൾ, വിമാനങ്ങൾ, ട്രെയിനുകൾ എന്നീ മാർഗങ്ങളിലൂടെ ഇംഗ്ലണ്ടിലേക്ക് വരുന്ന യുകെ പൗരന്മാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പുതിയ നിബന്ധന …
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെതിരെ അമേരിക്കൻ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെൻ്റ് പ്രമേയം. ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയ കാപിറ്റോൾ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണകാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്മെൻ്റ് പ്രമേയമാണിത്. ഭരണഘടനാ …
സ്വന്തം ലേഖകൻ: ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടര്‍ച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണ് ക്യൂബയെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഭരണമൊഴിയാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാക്കി വീണ്ടും പ്രഖ്യാപിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി എന്നത് …
സ്വന്തം ലേഖകൻ: 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. ആറു മാസം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഇനി പുതിയ വീസയില്‍ മാത്രമാണു പ്രവേശനം അനുവദിക്കുക. ജനുവരി ഒന്നു …
സ്വന്തം ലേഖകൻ: വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് ഉറപ്പ് നൽകി യുഎഇ സർക്കാർ. മലയാളികളുടേത് അടക്കം നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം. സാമ്പത്തിക രംഗം നേരിട്ട വെല്ലുവിളികൾ തരണം ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഒടുവിലത്തേതാണ് ഇത്. സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കു ആക്കം കൂട്ടാനും ഇത് ഉപകരിക്കും. …
സ്വന്തം ലേഖകൻ: ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു ക്വാറന്റീൻ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീൻ പട്ടികയിലാണ് സൌദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളാണ് ഗ്രീൻലിസ്റ്റിൽ ഉള്ളത്. ഇതുൾപ്പെടെ നിലവിൽ 17 രാജ്യക്കാർക്ക് അബുദാബിയിൽ എത്തിയാൽ 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ യാത്രയ്ക്കു …