സ്വന്തം ലേഖകൻ: സൌദിയിൽ രാജ്യാന്തര യാത്രയ്ക്ക് കൊവിഡ് വാക്സീൻ നിർബന്ധമാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം. യാത്രാ നിരോധനം മാർച്ച് 31ന് പൂർണമായും പിൻവലിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലിയുടെ വിശദീകരണം. 2 ഡോസ് കൊവിഡ് വാക്‌സീൻ എടുത്തവർക്ക് തെളിവായി ഹെൽത്ത് പാസ്‌പോർട്ട് നൽകും. ആരോഗ്യ മന്ത്രാലയം ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് …
സ്വന്തം ലേഖകൻ: യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇറാനുമായി അടുത്ത ബന്ധമുള്ള ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളെന്ന് പ്രഖ്യാപിച്ച റിപ്പബ്ലിക്കന്‍ സര്‍ക്കാരിന്റെ തീരുമാനം നിയുക്ത ഡെമോക്രാറ്റിക്ക് …
സ്വന്തം ലേഖകൻ: ഹെൽത്ത് കാർഡില്ലാത്തവർ ഉടൻ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിർദേശമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിപടിയായി രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് മന്ത്രാലയത്തിലെ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. മന്ത്രാലയം ഇൻസ്റ്റഗ്രാമിലൂെട നടത്തുന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. …
സ്വന്തം ലേഖകൻ: പരമ്പരാഗത നഗര സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി തികച്ചും വിഭിന്നമായ ഭാവി നഗരമാണ് സൌദിയുടെ വടക്കുപടിഞ്ഞാറ് ഉയരുന്ന നിയോം പദ്ധതിയെന്ന് സൌദി കിരീടാവകാശിയും നിയോം കമ്പനി ബോഡ് ഡയറക്‌ടർ ചെയർമാനുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. കാറുകളും തെരുവുകളുമില്ലാത്ത കാർബൺ രഹിത നഗരമായിരിക്കും നിയോം. ഇതിനായി ദി ലൈൻ എന്ന പേരിൽ പദ്ധതിയും പ്രഖ്യാപിച്ചു. …
സ്വന്തം ലേഖകൻ: കാപ്പിറ്റോളില്‍ അതിക്രമിച്ച് കയറിയ ട്രംപനുകൂലികള്‍ നാസി തുല്യരാണെന്ന് അര്‍ണോള്‍ഡ് ഷ്വാര്‍സനെഗര്‍. ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ട തലവനാണെന്നും ഏറ്റവും നികൃഷ്ടനായ പ്രസിഡന്റായി ചരിത്രത്തില്‍ ട്രംപ് തരംതാഴ്ത്തപ്പെടുമെന്നും നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ ഷ്വാര്‍സനഗര്‍ കൂട്ടിച്ചേര്‍ത്തു. ജര്‍മനിയിലും ഓസ്ട്രിയയിലും അരങ്ങേറിയ ‘നൈറ്റ് ഓഫ് ബ്രോക്കണ്‍ ഗ്ലാസ്സാ’ണ് യു.എസിലും ഉണ്ടായതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ഷ്വാര്‍സനഗര്‍ …
സ്വന്തം ലേഖകൻ: തീപിടിത്തം തടയാനുള്ള ‘ഹസൻതുക്’ സ്മാർട് പ്രതിരോധ സംവിധാനമൊരുക്കാൻ കെട്ടിട ഉടമകൾക്കു സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമാകില്ല. അർഹരായ എല്ലാവർക്കും സേവനം സൗജന്യമായി ലഭിക്കും. മനുഷ്യജീവനും സ്വത്തുവകകളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടു രാജ്യത്തു നടപ്പാക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നു സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. താമസ കേന്ദ്രങ്ങൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം സംരക്ഷണം ലഭിക്കും. ഇതിനു റജിസ്റ്റർ ചെയ്യണം. ഫോൺ: …
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നു സൌദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. മൂന്നര വർഷത്തിന് ശേഷമാണ് ഖത്തർ എയർവേയ്‌സിന്റെ യാത്രാ വിമാനം ഇന്ന് റിയാദിലേക്ക് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് പ്രാദേശിക സമയം 2.05ന് ഹമദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന വിമാനം റിയാദിലെ കിങ് ഖാലിദ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സംഘടന പ്രതിനിധികൾ പറഞ്ഞു. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും കൊവിഡ് മരണം ആയിരം കടന്നു. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം എൺപതിനായിരം കവിഞ്ഞു. 59,937 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ തന്നെ ഏറ്റവും അധികം ആളുകൾ രോഗികളാകുന്നതും കൂടുതൽ പേർ മരിക്കുന്നതും ഇപ്പോൾ ലണ്ടൻ നഗരത്തിലാണ്. …