സ്വന്തം ലേഖകന്‍: ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. എത്രയും വേഗം യാത്രാ രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മിക്കവാറും മലയാളികള്‍. മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ട ഷെല്ലാക്രമണം നടന്ന സബ്രാത്തയില്‍ അടക്കം നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഔദ്യോഗിക രേഖകളെല്ലാം തൊഴില്‍ ഉടമകളുടെ കൈവശമായതിനാല്‍ മടക്കയാത്ര …
സ്വന്തം ലേഖകന്‍: സിറിയയിലെ പാല്‍മീറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി, പട്ടണം സിറിയന്‍ സേന തിരിച്ചു പിടിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പാല്‍മീറ പട്ടണം. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാല്‍മീറയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ …
സ്വന്തം ലേഖകന്‍: ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക് ഗായകന് ജനക്കൂട്ടത്തിന്റെ വക പൊതിരെ തല്ല്, വീഡിയോ വൈറലാകുന്നു. മുന്‍ പാകിസ്താന്‍ പോപ് ഗായകന്‍ ജുനൈദ് ജാംഷെദിനെയാണ് ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലിയത്. 1980 ലെ പാക് പോപ് താരങ്ങളില്‍ പ്രമുഖനാണ് ജുനൈദ് ജാംഷെദ്. ശനിയാഴ്ച രാത്രി ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കുവന്ന ജാംഷെദിനെ കാത്തിരുന്ന …
സ്വന്തം ലേഖകന്‍: ദിലീപും കാവ്യ മാധവനും അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തുനു വേണ്ടി വീണ്ടും ഒന്നിക്കുന്നു. നീണ്ട ഇടവേളക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മെയ് 11ന് തിരുവനന്തപുരത്ത് വച്ച് ചിത്രീകരണം ആരംഭിക്കും. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെ.പി.എ.സി ലളിത, രവി വളളത്തോള്‍, സുധീര്‍ കരമന എന്നിവരും …
സ്വന്തം ലേഖകന്‍: കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ് കുത്തിവെപ്പ് എടുത്തില്ലെങ്കില്‍ മാതാപിതാക്കള്‍ അഴിയെണ്ണും, പുതിയ നിയമവുമായി ഉഗാണ്ട സര്‍ക്കാര്‍. ഉഗാണ്ടയില്‍ കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധ വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ ജയിലിലടക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം നിലവില്‍ വന്നു. ആറു മാസംവരെ ജയില്‍ ശിക്ഷ നല്‍കുന്ന നിയമം പ്രസിഡന്റ് യൊവേരി മുസെവെനി ഒപ്പുവച്ചതോടെ പ്രാബല്യത്തിലായി. സ്‌കൂള്‍ പ്രവേശത്തിനായി കുട്ടികളുടെ വാക്‌സിനേഷന്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് കടുത്ത കറന്‍സി ക്ഷാമം, അമേരിക്കന്‍ ഡോളറിന് വന്‍ ഡിമാന്‍ഡെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിന് ബദലായി സ്വന്തം കറന്‍സിയുടെ നിര്‍മാണം ഇസ്ലാമിക് സ്‌റ്റേറ്റ് ആരംഭിച്ചിരുന്നു. എന്നാല്‍ ആ ശ്രമം വിജയം കാണാതെ വന്നതിലാണ് ഇപ്പോള്‍ അമേരിക്കന്‍ ഡോളറിലേക്ക് തിരിഞ്ഞത്. ഐഎസ് ഭീകരര്‍ പിഴയായി ആവശ്യപ്പെടുന്നത് അമേരിക്കന്‍ ഡോളറാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിറിയന്‍ …
സ്വന്തം ലേഖകന്‍: വിജയ് മല്യയുടെ വീഴ്ച ഐഐഎമ്മില്‍ പഠന വിഷയമാകുന്നു. എന്തു ചെയ്യുമ്പോഴും അത് വാര്‍ത്തയാക്കുക എന്ന പതിവ് തെറ്റിക്കാതെ തന്റെ സാമ്പത്തിക തകര്‍ച്ചയും മഹാ സംഭവമാക്കുകയാണ് മല്യ. ബാങ്ക് വയ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയുടെ ബാങ്ക് കടമാണ് ഐ.ഐ.എമ്മില്‍ പാഠ്യ വിഷയമായിരിക്കുന്നത്. നേരത്തെ വിജയ് മല്യ ഇതേ ഐ.ഐ.എമ്മുകളില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് …
സ്വന്തം ലേഖകന്‍: കൂട്ടുകാരന്റെ പിന്‍ഭാഗത്ത് പിച്ചിയതിന് പന്ത്രണ്ടു വയസുകാരി അറസ്റ്റില്‍. ക്ലാസില്‍ സഹപാഠിയായ ആണ്‍കുട്ടിയുടെ പിന്‍ഭാഗത്ത് ‘പിച്ചിയ’ കുറ്റത്തിന് ഫ്‌ളോറിഡ ഒര്‍ലാന്റോയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കുട്ടിയെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഇതേ തുടര്‍ന്ന് പന്ത്രണ്ടു വയസ്സുകാരിയെ സസ്‌പെന്റു ചെയ്തു. പോലീസ് കുട്ടിയെ …
സ്വന്തം ലേഖകന്‍: യുഎഇ റോഡുകളില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എഫ്ടിസി (ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍) ശുപാര്‍ശ. അനുവദനീയമായതിലും 50 ശതമാനത്തില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികളോട് എഫ് ടി സി ശുപാര്‍ശ ചെയതിരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ കണ്ടുകെട്ടണമെന്നും ഡ്രൈവര്‍മാര്‍ക്കെതിരെ മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന …
സ്വന്തം ലേഖകന്‍: തങ്ങള്‍ക്ക് പഴയ പതാക തന്നെ മതിയെന്ന് ന്യൂസിലന്‍ഡ് ജനത വിധിയെഴുതി. ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് ഉള്‍പ്പെടുന്ന പതാക മാറ്റി പുതിയത് സ്വീകരിക്കണോ എന്ന കാര്യത്തില്‍ നടത്തിയ ജനഹിതപരിശോധനയിലാണ് ഈ വിധി. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ ചിഹ്നമായ ഇപ്പോഴത്തെ ദേശീയ പതാകതന്നെ തുടര്‍ന്നാല്‍ മതിയെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത 21 ലക്ഷത്തോളം പേരില്‍ 56.6 ശതമാനം …