സ്വന്തം ലേഖകൻ: പ്രവാസി ഭാരതീയ സമ്മാൻ ജിസിസി രാജ്യങ്ങളിലെ 3 മലയാളികൾക്കു ലഭിച്ചതിൽ അഭിമാനത്തോടെ പ്രവാസി മലയാളികൾ. ഖത്തറിലെ ഇഎൻടി സർജൻ ഡോ. മോഹൻ തോമസ് പകലോമറ്റം, സൌദി അറേബ്യയിലെ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്, ബഹ്റൈനിലെ വ്യവസായി കെ.ജി. ബാബുരാജൻ എന്നിവരുൾപ്പെടെ 26 വ്യക്തികൾക്കും 4 സംഘടനകൾക്കുമാണ് ഇത്തവണ രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ പുരസ്കാരം. …
സ്വന്തം ലേഖകൻ: പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്സ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് പ്രവാസലോകം. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് എന്നാണ് പദ്ധതിയുടെ പേര്. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടക്കേണ്ടത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. രോഗങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5528 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 61,239 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3279 ആയി. ചികിത്സയിലായിരുന്ന 5424 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 64,318 പേരാണ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലേറെ കൊവിഡ് മരണം. മഹാമാരി ഏറ്റവുമധികം മരണം വിതച്ച ഇന്നലെ 1325 പേരാണ് ബ്രിട്ടനിൽ മരിച്ചത്. പുതുതായി രോഗികളായത് 68,053 പേരും. വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ മുപ്പതിനായിരത്തിലധികം പേരാണ് ചികിൽസയിലുള്ളത്. ലണ്ടൻ നഗരത്തിൽ മുപ്പതിൽ ഒരാൾ വീതം കൊവിഡ് രോഗികളാണെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ …
സ്വന്തം ലേഖകൻ: ജോ ബൈഡെൻറ സ്ഥാനാരോഹണ ചടങ്ങിൽ പെങ്കടുക്കില്ലെന്ന അറിയിപ്പുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്ത്. ഒൗദ്യോഗിക ട്വീറ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ‘ചോദിച്ച എല്ലാവരോടുമായി… ജനുവരി 20-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ പെങ്കടുക്കില്ല…’ ട്രംപ് കുറിച്ചു. അതേസമയം, അതിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആക്രമങ്ങൾക്ക് പ്രേരിപ്പിച്ചെന്ന് കാട്ടി ബുധനാഴ്ച്ച ട്രംപിെൻറ ട്വിറ്റർ അക്കൗണ്ട് …
സ്വന്തം ലേഖകൻ: താല്‍ക്കാലിക യാത്രാവിലക്ക് നീക്കി എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും പുനരാരംഭിക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2021 മാര്‍ച്ച് 31 മുതലാണ് തീരുമാനം പ്രാബല്യത്തിലാകുക. സൌദി പൗരന്മാര്‍ക്ക് സൌദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും അനുവാദമുണ്ടായിരിക്കും. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ …
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള കര, നാവിക, വ്യോമ ഗതാഗത ബന്ധം ഇന്നു പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉറപ്പാക്കിയതായി യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൂൽ പറഞ്ഞു. സൌദിയിലെ അൽഉല പ്രഖ്യാപനത്തിൽ ഒപ്പുവച്ചതു പ്രകാരം ഖത്തറിനെതിരായ എല്ലാ നടപടികളും യുഎഇ അവസാനിപ്പിക്കും. അറബ്, ഗൾഫ് ഐക്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്നതാണ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ സർക്കാർ, പാർലമെൻറ് ഭിന്നത രൂക്ഷമാവുന്നു. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എം.പിമാർ ഉറച്ചുനിൽക്കുകയാണ്. പ്രധാനമായും ഉപപ്രധാനമന്ത്രി അനസ് അൽ സാലിഹിനെയാണ് എം.പിമാർ ലക്ഷ്യം വെക്കുന്നത്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെ കഴിഞ്ഞദിവസം മൂന്ന് എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയിരുന്നു. 38 എം.പിമാരുടെ പിന്തുണയുണ്ടെന്നാണ് …
സ്വന്തം ലേഖകൻ: മുംബൈയിൽ 2008ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തൊയ്ബ തീവ്രവാദിയുമായ സാക്കിർ റഹ്‌മാന്‍ ലഖ്‌വിക്ക് 15 വർഷം തടവ്. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാകിസ്താൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആറ് ദിവസം മുൻപാണ് ഭീകരവാദവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിൽ ലഖ്‌വി അറസ്റ്റ് ചെയ്യപ്പെട്ടത്. ലാഹോറിൽ രജിസ്റ്റർ ചെയ്ത …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതി ചുണ്ടങ്ങാപ്പൊയിൽ റിസ്വാന് സ്വന്തം. 136പന്തിൽ 109റൺസെടുത്ത റിസ്വാന്റെ ചുമലിലേറി ലോകറാങ്കിങ്ങിൽ 11ാം സ്ഥാനക്കാരായ അയർലൻഡിനെ യു.എ.ഇ ആറുവിക്കറ്റിന് തകർത്തു. ഐ.പി.എൽ ആരവങ്ങളൊഴിഞ്ഞ അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ യു.എ.ഇ ജഴ്സിയിൽ മൂന്നാമനായി ക്രീസിലെത്തിയ റിസ്വാൻ ടീമിന് വിജയമുറപ്പിച്ച ശേഷമായിരുന്നു മടങ്ങിയത്. ഒൻപത് ബൗണ്ടറികളും …