സ്വന്തം ലേഖകൻ: ഒമാനിൽ മൂല്യവർധിത നികുതി (വാറ്റ്) ഏപ്രിൽ 16 മുതൽ പ്രാബല്യത്തിലാകുമെന്ന് നികുതി അതോറിറ്റി അറിയിച്ചു. അഞ്ചു ശതമാനമാണ് വാറ്റ് ചുമത്തുക. അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കിയതടക്കം ‘വാറ്റു’മായി ബന്ധപ്പെട്ട മൂന്ന് എക്സിക്യൂട്ടിവ് നിയമങ്ങൾ നികുതി അതോറിറ്റി ബുധനാഴ്ച പ്രസിദ്ധീകരിച്ചു. 94 ഭക്ഷ്യോൽപന്നങ്ങളെയാണ് വാറ്റിൽനിന്ന് ഒഴിവാക്കിയത്. പാൽ, പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, കോഴിയിറച്ചി, മുട്ട, …
സ്വന്തം ലേഖകൻ: സൌദി പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ സ്വീകരിക്കപ്പെടും. ഇവ കൈവശം ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉണ്ടായാല്‍ മതിയാകും. ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാരിയാണ് ഇത്സംബന്ധമായി അറിയിച്ചത്. നിലവിലെ ഇക്കാമ പ്ളാസ്റ്റിക് രൂപത്തിലുള്ള കാര്‍ഡാണ്. പ്രവാസികള്‍ താമസ സ്ഥലങ്ങളില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ പേഴ്സുകളിലും മറ്റും ഇക്കാമ സൂക്ഷിക്കുകയും …
സ്വന്തം ലേഖകൻ: അബുദാബി ടൂറിസ്റ്റ് വീസയുള്ളവർക്ക് ഇനി വിമാനത്താവളത്തിൽ നേരിട്ടെത്താം. ഐസിഎ ഗ്രീൻ സിഗ്നൽ ലഭിച്ച താമസ വീസക്കാർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ പലരും മറ്റ് എമിറേറ്റുകളിലെത്തി റോഡ് മാർഗം അബുദാബിയിലേക്കു പോകുകയാണ് ചെയ്തിരുന്നത്. കൂടാതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. വിമാനത്താവളത്തിലെ പരിശോധനയിലും നെഗറ്റീവായാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം. പോസിറ്റീവായാൽ 14 …
സ്വന്തം ലേഖകൻ: ഖത്തറിനെതിരായ ഉപരോധം അയൽരാജ്യങ്ങൾ പിൻവലിച്ചതോടെ വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല. ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ തുറന്നതോടെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ പുത്തനുണർവുണ്ടാകും. ഉപരോധത്തിനുമുമ്പ് കര അതിർത്തിയായ അബൂസംറ വഴിയാണ് സൌദിയിൽനിന്നും അയൽരാജ്യങ്ങളിൽനിന്നും മിക്ക സാധനങ്ങളും ഖത്തറിൽ എത്തിയിരുന്നത്. എന്നാൽ, ഉപരോധത്തിന് തൊട്ടുടനെ ഈ അതിർത്തി അടക്കപ്പെട്ടതോടെ ഇറാെൻറയും തുർക്കിയുടെയും സഹായത്തോടെ ആകാശമാർഗമാണ് അവശ്യസാധനങ്ങളടക്കം ഖത്തറിൽ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ വിതരണം ഉടന്‍. വാക്‌സിനുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്നോ, നാളെ ആയി എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സിനുകള്‍ എത്തിക്കുന്നതിനായി യാത്രാ വിമാനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പ്രധാന കേന്ദ്രം പുണെ ആയിരിക്കും. രാജ്യത്തുടനീളം 41 കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനുകള്‍ പുണെയില്‍ നിന്നാകും എത്തുക. ഉത്തരേന്ത്യയില്‍ ഡല്‍ഹിയും …
സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ ഐസലേഷൻ കാലാവധി 14ൽ നിന്നു 10 ദിവസമാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ). പരിശോധനയിൽ പോസിറ്റീവ് ആയിട്ടും ലക്ഷണങ്ങൾ പ്രകടമാക്കാത്തവർക്കാണ് പ്രധാനമായും ഇളവ്. മരുന്നു കഴിക്കാതെ തന്നെ രോഗലക്ഷണങ്ങളിൽ നിന്നു മുക്തരായർ, രോഗികളുമായി അടുത്തിടപഴകിയിട്ടും രോഗലക്ഷണമില്ലാത്തവർ എന്നിവർക്കും ഇളവ് ബാധകം. മറ്റുള്ളവർക്കുള്ള നിബന്ധനകളിൽ ഇളവില്ല. ചികിത്സയിൽ കഴിയുന്നവർക്കു …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6394 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുകെയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അമ്പതിൽ ഒരാൾ വീതം ഇതിനോടകം കൊവിഡ് രോഗികളായിക്കഴിഞ്ഞതായി റിപ്പോർട്ട്. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ജനസംഖ്യയുടെ രണ്ടു ശതമാനം കൊവിഡ് രോഗികളാണ്. ബ്രിട്ടനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നടപടി ശരിവയ്ക്കുന്നതാണ് പുതിയ കണക്കുകൾ. 60,916 പേരാണ് ഇന്നലെമാത്രം രോഗികളായത്. 24 മണിക്കൂറിനിടെ മരിച്ചത് 830 പേരും. …
സ്വന്തം ലേഖകൻ: യു.എസ് സെനറ്റിെൻറ നിയന്ത്രണം ആരുടെ കൈയിലാകുമെന്ന് നിശ്ചയിക്കുന്നതിൽ നിർണായകമായ ജോർജിയയിൽ വോട്ടെടുപ്പ് തുടങ്ങി. ഇവിടെ രണ്ടു സീറ്റിൽ ജയിച്ചാൽ, കോൺഗ്രസിലാകെ ജോ ബൈഡന് നിയന്ത്രണം ഉറപ്പാക്കാനാകും. അതുവഴി തെൻറ നയങ്ങൾ തടസ്സമില്ലാതെ നടപ്പാക്കാനും അദ്ദേഹത്തിനാകും. “നാം സ്നേഹിക്കുന്ന അമേരിക്കയെ രക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന്” പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. നിലവിൽ റിപ്പബ്ലിക്കൻ നേതാക്കളായ …
സ്വന്തം ലേഖകൻ: ഗൾഫ് പ്രതിസന്ധി തീർപ്പാക്കുന്നതിന് നേരത്തെ ഇടപെട്ട കുവൈത്ത് അമീർ, അന്തരിച്ച ഷെയ്ഖ് സബ അൽ അഹ്മദിനേയും ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനെയും നമിക്കുകയാണ് ലോകം. ഗൾഫ് രാജ്യങ്ങളും അതിലെ ജനങ്ങളും തമ്മിലെ സൗഹൃദം ഊട്ടിയുറപ്പിച്ച് ബന്ധങ്ങൾ സുദൃഢമാക്കുകയും ഏകതയോടെ നിലകൊള്ളുകയും ചെയ്യുക എന്ന അൽ ഉല പ്രഖ്യാപനവും ഈ മുതിർന്ന നേതാക്കൾക്കുള്ള ആദരാഞ്ജലിയാണ്. …