സ്വന്തം ലേഖകൻ: പ്രത്യേക ഫീസില്ലാതെ യാത്രാ തിയ്യതി മാറ്റാനുള്ള അവസരം ദീർഘിപ്പിച്ച് ഗൾഫ് എയർ. കോവിഡിനോടനുബന്ധിച്ച് കഴിഞ്ഞവർഷം മാർച്ചിൽ തുടങ്ങിയ ആനുകൂല്യം അടുത്ത ഏപ്രിൽ 31 വരെയാണ് ദീർഘിപ്പിച്ചത്. കോവിഡ് സാഹചര്യത്തിൽ ഇത്തരമൊരു ആനുകൂല്യം പ്രഖ്യാപിക്കുന്ന ആദ്യ എയർലൈൻസ് ഗൾഫ് എയറായിരുന്നു. ഗൾഫ് എയർ വെബ്സൈറ്റിൽ ‘മാനേജ് മൈ ബുക്കിങ്’ വഴി യാത്രാ തിയ്യതി എത്രവേണമെങ്കിലും …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ദുബായിൽ പൂർണമായി നിർത്തലാക്കുന്നു. ഏറ്റവും ഒടുവിലായി ഷോപ്പിങ് മാളുകളിൽ വയോധികർക്കും ഗർഭണികൾക്കും പ്രവേശിക്കാമെന്ന നിർദേശമാണ് പുതുതായി വന്നിരിക്കുന്നത്. മാത്രമല്ല, മാളുകളിലെ പൊതു ഇരിപ്പിടങ്ങളും ഇനി മുതൽ സജ്ജമാവും. ദുബൈ മുനിസിപ്പാലിറ്റി ആരോഗ്യ സുരക്ഷ വകുപ്പാണ് ഇതു സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കാപ്പിറ്റോൾ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ ഇന്ത്യന്‍ പതാക പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ആരാണ് പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാകയുമേന്തി എത്തിയതെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. മലയാളിയായ വിന്‍സന്റ് പാലത്തിങ്കലാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വിന്‍സന്റ് പാലത്തിങ്കല്‍ മനോരമ ന്യൂസില്‍ പ്രതികരണവുമായെത്തിയിരുന്നു. അക്രമിക്കാനല്ല, മാന്യമായ സമരത്തിന് മാത്രമാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5051 പേര്‍ക്ക് കൊവിഡ്. യുകെയിൽനിന്നു വന്ന 4 പേര്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ 47 പേരാണ് ഈ വിഭാഗത്തിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചു. അതില്‍ ആകെ 6 പേരിലാണു ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 60,613 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്നിരുന്ന യു കെ യിൽനിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിറുത്തലാക്കിയ നടപടി യു കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിൽ എങ്കിലും നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു …
സ്വന്തം ലേഖകൻ: തുടർച്ചയായ ലോക്ഡൗണുകളുടെ പശ്ചാത്തലത്തിൽ ഈ വർഷവും ഇംഗ്ലണ്ടിൽ ജിസിഎസ്ഇ, എ-ലെവൽ, പരീക്ഷകൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പാർലമെന്റിൽ അറിയിച്ചു. കുട്ടികളുടെ പഠനനിലവാരവും ഇന്റേണൽ അസസ്മെന്റും പരിഗണിച്ച് വർഷാവസാനം അധ്യാപകർ തന്നെ ഗ്രേഡ് നിശ്ചയിക്കും. കഴിഞ്ഞ വർഷത്തെ ദുരനുഭവം പരിഗണിച്ച് ഗ്രേഡിങ്ങിന് കംപ്യൂട്ടർ സഹായത്തോടെയുള്ള അൽഗൊരിതം അടിസ്ഥാനമാക്കില്ല. ടെസ്റ്റിങ്ങും വാക്സിനേഷനും ഊർജിതമാക്കി …
സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ് കോൺഗ്രസ്. ജനുവരി 20ന് യു.എസ് പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസാണ് നിർണായക പ്രഖ്യാപനം നടത്തിയത്. 306 ഇലക്ട്രറൽ വോട്ടുകളാണ് ജോ ബൈഡൻ നേടിയത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കാൻ 270 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. …
സ്വന്തം ലേഖകൻ: യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സംഭവത്തിനിടെ വെടിയേറ്റ സ്ത്രീ ഉൾപ്പെടെ 4 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. …
സ്വന്തം ലേഖകൻ: ഈ വർഷം 7000 സൌദി എൻജിനീയർമാർക്ക് അവസരംജുബൈൽ: നിരവധി വിദേശി എൻജിനീയർമാർക്ക് ഇൗ വർഷം തൊഴിൽനഷ്ടമുണ്ടാകും. നടപ്പുവർഷം 7000 സ്വദേശി എൻജിനീയർമാർക്ക് തൊഴിലവസരം സൃഷ് ടിക്കാനൊരുങ്ങുകയാണ് സൌദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സൌദി പുരുഷന്മാർക്കും സ്ത്രീകൾക്കും സ്വകാര്യ മേഖലയിൽ എൻജിനീയറിങ് ജോലികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ‘മുഹെൽ’എന്ന ആപ് വഴി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു. കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കിയ 2020 ലെ ദേശീയ തൊഴില്‍ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന …