സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രതിസന്ധി, ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാന്‍ ധാരണ. യൂറോപ്യന്‍ യൂനിയന്‍തുര്‍ക്കി കരാറിന് അന്തമ്മരൂപം നല്‍കാന്‍ ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചയിലാണ് അഭയാര്‍ഥി പ്രവാഹം തടയാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച നയം തുര്‍ക്കി അംഗീകരിച്ചത്. തിരിച്ചു സ്വീകരിക്കുന്ന ഓരോ അഭയാര്‍ഥിക്കും പകരം തുര്‍ക്കിയിലുള്ള സിറിയക്കാരെ യൂറോപ്പ് സ്വീകരിക്കുമെന്നായിരുന്നു ധാരണ. അതിനു പുറമെ തുര്‍ക്കിക്ക് സാമ്പത്തിക …
സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ ബ്രസല്‍സില്‍ പിടിയില്‍. 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന സലാഹ് അബ്ദുസ്സലാമാണ് ബ്രസല്‍സില്‍ പിടിയിലായത്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ജനിച്ച, ഫ്രഞ്ചു പൗരനായ സലാഹ് അബ്ദുസ്സലമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ബ്രസല്‍സിനടുത്ത് മൊളെന്‍ബീക്കില്‍ വെള്ളിയാഴ്ച കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് 26കാരനായ ഇയാളെ പരിക്കുകളോടെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റു …
സ്വന്തം ലേഖകന്‍: ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് ശത്രുക്കളെങ്കില്‍ ഫേസ്ബുക്കില്‍ ഭായി ഭായി. ലോകകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തെ യുദ്ധമെന്നും ജീവന്മരണ പോരാട്ടമെന്നും വിശേഷിപ്പിച്ച് ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ രസകരമായ ഒരു സംഗതി അരങ്ങേറുന്നത്. പതിനായിരക്കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ പാകിസ്താന്റെ ‘ഫ്രെയിം’ നല്‍കിയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: ഇനി ലോക്കല്‍ കാള്‍ നിരക്കില്‍ ഐഎസ്ഡി വിളിക്കാം, പുതിയ മൊബൈല്‍ ആപ്പുകായി ബിഎസ്എന്‍എല്‍. ബി.എസ്.എന്‍.എല്‍ പുതുതായി പുറത്തിറക്കുന്ന ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ മൊബൈല്‍ ഫോണില്‍ ലാന്‍ഡ് ലൈന്‍ ഉപയോഗിക്കാം. ഏപ്രില്‍ രണ്ടു മുതല്‍ ഈ ആപ്പിന്റെ സേവനം ലഭ്യമാകും. ഈ സൗകര്യം ഉപയോഗിക്കുന്നതിന് മാസവാടക പോലെ നിശ്ചിത നിരക്ക് ഉണ്ടെങ്കിലും കാള്‍നിരക്കുകളെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് പത്തിമടക്കുന്നതായി റിപ്പോര്‍ട്ട്, അധീന പ്രദേശങ്ങളില്‍ കാല്‍ ഭാഗത്തോളം നഷ്ടമായി. കഴിഞ്ഞ പതിനഞ്ച് മാസങ്ങള്‍ക്കിടക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി കേന്ദ്രങ്ങളില്‍ പലതും നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 ല്‍ ഇറാഖിലെ പ്രദേശങ്ങളിലെ 22 ശതമാനമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സിറിയയില്‍ എട്ടു ശതമാനം പ്രദേശങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഏറ്റവും ഒടുവില്‍ പുറത്തുവന്ന …
സ്വന്തം ലേഖകന്‍: കളി കാര്യമായി, ഡിങ്ക മതക്കാരുടെ ആദ്യ മഹാസമ്മേളനം കോഴിക്കോട്. സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്ന ഡിങ്ക മതത്തിന്റെ പേരില്‍ മഹാസമ്മേളനം കോഴിക്കോട്ട് ഈ മാസം 20 ന് നടക്കുമെന്നാണ് ഡിങ്ക മതാനുയായികള്‍ പറയുന്നത്. സമ്മേളന വിവരം അരിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ഒപ്പം കോഴിക്കോട് ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡിങ്കന്റെ ചിത്രത്തോടൊപ്പം കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് …
സ്വന്തം ലേഖകന്‍: എല്ലാ വര്‍ഷവും 8000 കിലോ മീറ്റര്‍ നീന്തി ജീവന്‍ രക്ഷിച്ചയാളെ കാണാന്‍ എത്തുന്ന പെന്‍ഗ്വിന്റെ കഥ. ഡിന്‍ഡിം എന്ന പെന്‍ഗ്വിനും ബ്രസീലുകാരനായ ജോയോ പെരേര ഡിസൂസയും തമ്മിലാണ് അപൂര്‍വ സൗഹൃദത്തിന്റെ ഈ കഥ. 2011 ലാണ് തന്റെ വീടിന് മുന്നിലെ കടല്‍തീരത്ത് മരണത്തോട് മല്ലടിച്ചു കിടന്ന കുഞ്ഞു പെന്‍ഗ്വിനെ പെരേര എടുത്ത് ശുശ്രൂഷിക്കുന്നത്. …
സ്വന്തം ലേഖകന്‍: കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, കുവൈറ്റ് പ്രതിനിധി സംഘം സന്ദര്‍ശത്തിന് എത്തിയില്ല. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തിന്റെ രണ്ടാം സന്ദര്‍ശനവും മുടങ്ങിയതോടെ റിക്രൂട്ട്‌മെന്റ് വീണ്ടും അനിശ്ചിതാവസ്ഥയിലായി. നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ കാര്യക്ഷമത വിലയിരുത്താനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ സര്‍വീസ് വിഭാഗം മേധാവി ഡോ. ജമാല്‍ അല്‍ …
സ്വന്തം ലേഖകന്‍: ഹമ്മര്‍ രജിസ്റ്റര്‍ ചെയ്തത് സ്‌കോര്‍പിയോ എന്ന പേരില്‍, ക്യാപ്റ്റന്‍ ധോണിക്ക് വന്‍ പിഴ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന ഹമ്മറാണ് രജിസ്റ്റര്‍ ചെയ്യുമ്പോഴുണ്ടായ പിഴവു മൂലം വെട്ടിലായത്. ഹമ്മര്‍ റജിസ്റ്റര്‍ ചെയ്തത് സ്‌കോര്‍പിയോ എന്ന പേരിലായതാണ് കുഴപ്പമായിരിക്കുന്നത്. റജിസ്‌ട്രേഷന്‍ സമയത്ത് കാറിന്റെ വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: ഡോളോയും ക്രോസിനും ഉള്‍പ്പടെ മലയാളികളുടെ പ്രിയ മരുന്നുകള്‍ക്ക് നിരോധനം. അടുത്ത തവണ പനിപിടിച്ച് മെഡിക്കല്‍ സ്റ്റോറിലേക്ക് ഓടുമ്പോള്‍ തങ്ങളുടെ പ്രിയ മരുന്നു കിട്ടിയില്ലെങ്കില്‍ അത്ഭുതപ്പെടേണ്ട. പനിക്കും ജലദോഷത്തിനും ശരീരവേദനക്കും വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ മരുന്നുകള്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പട്ടികയിറക്കി. പനിക്കും ശരീരവേദനക്കുമുള്ള ക്രോസിന്‍ കോള്‍ഡ് ആന്‍ഡ് ഫ്‌ളൂ, ഡോളോ, ചുമക്കും …