സ്വന്തം ലേഖകൻ: ച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ സൌദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൌദിയിലെത്തുന്നത്. ഉച്ചകോടിയില്‍ സൌദിയും ഖത്തറും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കും. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ഇന്നലെ രാത്രി മുതല്‍ സൌദി …
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായതായി സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്‍ പറഞ്ഞു. അൽഉലായിൽ ചൊവ്വാഴ്ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ നടന്ന 41ാം ജി.സി.സി ഉച്ചകോടിയിലാണ് ഗൾഫ് മേഖലയുടെ ചരിത്രത്തിലെ സുപ്രധാന നീക്കം. …
സ്വന്തം ലേഖകൻ: ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ച താമസ വീസക്കാർക്ക് ഈ വർഷം മാർച്ച് 31നുള്ളിൽ തിരിച്ചുവരാം. എയര്‍ ഇന്ത്യാ എക്സ്പ്രസും ദുബായുടെ ബജറ്റ് എയർലൈൻസായ ഫ്ലൈ ദുബായും തങ്ങളുടെ വെബ് സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്–ദുബായി (ജിഡിആര്‍എഫ്എ)ല്‍ നിന്ന് അനുമതി വാങ്ങിക്കണമെന്നും …
സ്വന്തം ലേഖകൻ: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ കൂടാതെ വിദേശികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ് ഇതെന്ന് ലേബര്‍ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു. നവംബര്‍ 15 മുതല്‍ ആരംഭിച്ച പദ്ധതി നേരത്തേ ഡിസംബര്‍ …
സ്വന്തം ലേഖകൻ: കൊവിഡിനെതിരായ സൗജന്യ വാക്സീൻ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി ആരോഗ്യവിഭാഗം. വാക്സീൻ എടുത്ത് സ്വയം സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും തുടക്കം കുറിച്ചു. അബുദാബിയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വാക്സീൻ നൽകുന്നതെന്ന് അബുദാബി ആരോഗ്യവിഭാഗം ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ …
സ്വന്തം ലേഖകൻ: സർക്കാർ ജീവനക്കാർക്ക് ഓരോ 14 ദിവസത്തിലും പി.സി.ആർ. പരിശോധന നിർബന്ധമാക്കുന്നു. ജനുവരി 17 മുതലാണ് തീരുമാനം നിലവിൽ വരിക. പരിശോധനാ ഫീസ് സ്വയം വഹിക്കുകയും വേണം. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി. സർക്കാർ സംവിധാനങ്ങളിലെയും സേവന കേന്ദ്രങ്ങളിലെയും കൊവിഡ് വ്യാപനം പൂർണമായും …
സ്വന്തം ലേഖകൻ: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിരുന്നു ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം. സന്ദർശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി …
സ്വന്തം ലേഖകൻ: പോയ വര്‍ഷം രാജ്യത്തുടനീളം ഇന്റര്‍നെറ്റ് മണിക്കൂറുകളോളം നിശ്ചവമായെന്നും അതു വഴി രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് ഇന്ത്യയിലാണ്. 8927 മണിക്കൂര്‍ നേരം. ഇതുവഴി 2020-ല്‍ രാജ്യത്തിന് 20,500 കോടിയുടെ നഷ്ടമുണ്ടായതായും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 6 പേരിലാണ് ജനിതക വകഭേദം വന്ന …
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായ ഇംഗ്ലണ്ടിൽ വീണ്ടും ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രി മുതൽ ലോക്ഡൗൺ നിലവിൽ വന്നു. രാത്രി എട്ടിന് പ്രധാനമന്ത്രി ബോറീസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യമൊട്ടാകെ ഇപ്പോൾ സ്റ്റേ അറ്റ് ഹോം അലേർട്ടിലാണ്. മാർച്ചിലെ ഒന്നാം ലോക്ഡൗണിനു സമാനമായി അവശ്യ …