സ്വന്തം ലേഖകൻ: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ 20 ദശലക്ഷം ദിർഹം (40 കോടി ഇന്ത്യൻ രൂപയോളം) മലയാളിക്ക്. 323601 നമ്പർ ടിക്കറ്റിലൂടെ എൻ.വി. അബ്ദുസലാമാണ് ഭാഗ്യശാലിയായത്. സംഘാടകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ്. അബ്ദുസ്സലാമിനെ അറിയാവുന്നവർ തങ്ങളെ 02 …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ തിങ്കളാഴ്ച ഇന്ത്യൻ പതാക ഉയരും. രക്ഷാസമിതിയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. രക്ഷാസമിതിയിലെ താത്കാലിക അംഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാകും പതാക ഉയര്‍ത്തുക. ഇന്ത്യക്ക് പുറമേ താത്കാലിക അംഗത്വം ലഭിച്ച നാലുരാജ്യങ്ങളുടെ പതാകകളും 2021 ലെ ആദ്യ ഔദ്യോഗിക പ്രവൃത്തിദിനമായ ജനുവരി നാലിന് …
സ്വന്തം ലേഖകൻ: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 8.10 ഓട് കൂടിയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് അദ്ദേഹത്തെ ബന്ധുക്കൾ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ. …
സ്വന്തം ലേഖകൻ: : കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, …
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം പുനരാരംഭിക്കുകയാണ്. ജനുവരി ആറ് മുതൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും എട്ട് മുതൽ തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം യാത്രക്കാർക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസിജ്യർ (എസ്ഒപി) പ്രസിദ്ധീകരിച്ചു. ജനുവരി 8 2021 മുതൽ വിമാനങ്ങൾ …
സ്വന്തം ലേഖകൻ: പ്രസിഡന്റ് സ്ഥാനം വിട്ടുപോകാതിരിക്കാനായി അവസാന അടവും പയറ്റി ഡൊണാള്‍ഡ് ട്രംപ്. 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന നിലപാടെടുത്തതിന് പിന്നാലെ വന്‍ പ്രതിഷേധസമരത്തിന് കൂടി ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്. മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ …
സ്വന്തം ലേഖകൻ: വന്ദേഭാരത് സർവീസുകൾ പുന:രാരംഭിക്കുമ്പോൾ ലണ്ടൻ-കൊച്ചി സർവീസ് ഒഴിവാക്കിയതിനെതിരെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പുന:പരിശോധിക്കണമെന്നും, സർവീസ് ഉടൻ പുന:രാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ മലയാളി സമൂഹം. ലണ്ടൻ-കൊച്ചി സർവീസ് ഉടൻ തുടങ്ങണം എന്നാവശ്യപ്പെടുന്ന ഒരു ഓൺലൈൻ പെറ്റീഷനിൽ അഞ്ചു മണിക്കൂറിനുള്ളിൽ ആയിരത്തിലധികം ആളുകളാണ് ഒപ്പിട്ടത്. പ്രധാനമന്ത്രി മോദിക്കു …
സ്വന്തം ലേഖകൻ: ഹൂസ്റ്റണിൽ സൗജന്യ കൊവിഡ് വാക്സീൻ ജനുവരി 2 ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്നും വാക്സിൻ ആവശ്യമുള്ളവർ നേരത്തെ രജിസ്ട്രർ ചെയ്യണമെന്നും ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ ജനുവരി ഒന്നിന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രണ്ടു വിഭാഗത്തിൽപ്പെട്ട രോഗികൾക്കാണു പ്രഥമ പരിഗണന നൽകുക. 65 വയസ്സിനു മുകളിലുള്ളവർക്കും 16 വയസ്സിനു മുകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ …
സ്വന്തം ലേഖകൻ: ജനിതകമാറ്റം വന്ന കൊവിഡ് കണ്ടെത്തിയ പശ്ചാത്തലത്തിൽ സൌദി അറേബ്യ ഏർപ്പെടുത്തിയ പ്രവേശന നിരോധനം പിൻവലിച്ചു. ഞായറാഴ്ച രാവിലെ 11 മുതൽ രാജ്യത്തേക്കുള്ള കര, കടൽ അതിർത്തികൾ ഉൾപ്പെടെ തുറക്കും. രാജ്യത്തേക്കുള്ള വിമാന സർവിസുകളുടെ വിലക്കുകളും നീക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ കൊവിഡിന്‍റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: ശൈത്യകാല പ്രതിരോധ കുത്തിവെപ്പോ മറ്റു വാക്സിനുകളോ സ്വീകരിച്ചവർ ഒരു മാസത്തിനകം കോവിഡ് വാക്സിൻ എടുക്കരുതെന്ന് ആരോഗ്യ വിദഗ്ധർ. ശൈത്യകാല വാക്സിൻ എടുത്തവർക്ക് കോവിഡ് വാക്സിൻ എടുക്കുന്നതിന് തടസ്സമില്ല. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കഴിയണമെന്ന് മാത്രം. ഒരുമാസത്തിന് ശേഷം എടുക്കുന്നതാണ് നല്ലത്. കോവിഡ് ബാധിച്ചവർ മൂന്ന് മാസം കഴിഞ്ഞുമാത്രം പ്രതിരോധ കുത്തിവെപ്പെടുക്കുയാണ് ഉത്തമമെന്ന് ആരോഗ്യ മന്ത്രാലയത്തിന് …