സ്വന്തം ലേഖകൻ: ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി അബുദാബി നിരത്തുകളിൽ ശനിയാഴ്ചമുതൽ ടോൾ ഈടാക്കും. ശൈഖ് സായിദ്, ശൈഖ് ഖലീഫ, അൽ മഖ്ത, മുസഫ പാലങ്ങളിലാണ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നിരത്തുകളിൽ തിരക്കേറുന്ന രാവിലെ ഏഴുമണി മുതൽ ഒൻപത് വരെയും വൈകീട്ട് അഞ്ച് മണി മുതൽ ഏഴ് വരെയുമാണ് പ്രാരംഭ ഘട്ടത്തിൽ ടോൾ ഈടാക്കുക. ദിവസത്തിൽ 16 …
സ്വന്തം ലേഖകൻ: പുതുവര്‍ഷ ആഘോഷത്തിനിടെ ചത്തുവീണത് നൂറുകണക്കിന് പക്ഷികള്‍. ഇറ്റലിയിലാണ് ദാരുണ സംഭവം നടന്നത്. കൂട്ടക്കൊലയാണ് നടന്നിരിക്കുന്നതെന്നാണ് മൃഗസംരക്ഷണ സംഘടനകള്‍ സംഭവത്തില്‍ പ്രതികരിച്ചത്. പുതുവത്സരാഘോഷത്തില്‍ ഇറ്റാലിയന്‍ തലസ്ഥാനത്ത് നിരവധി ആളുകള്‍ വെടിക്കെട്ട് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പക്ഷികള്‍ ചത്തത്. പക്ഷികള്‍ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉയര്‍ന്ന ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിച്ചതാവാം പക്ഷികള്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്സിന്‍ നല്‍കുക സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമായി മൂന്നു കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുക. ശേഷിക്കുന്ന 27 കോടി പേര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി …
സ്വന്തം ലേഖകൻ: നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകന്‍ അല്‍ത്താഫാണ് മരിച്ചത്. പിതാവ് സഫീറിന്റേയും കാണാതായ ഇളയ മകന്റെയും മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തു. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. മൂത്ത മകനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടിയെ മരിച്ച …
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ തിയറ്ററുകൾ ചൊവ്വാഴ്ച തുറക്കുകയാണ്. തിയറ്ററുകളിലെത്താൻ തയ്യാറായി ഇരിക്കുന്നത് 80–ഓളം മലയാള ചലച്ചിത്രങ്ങളാണ്. പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളെല്ലാം പൂർത്തിയാക്കിയ ചിത്രങ്ങളാണ് ഇവ. ജയസൂര്യ നായകനായെത്തുന്ന ചിത്രം വെള്ളം ഉടൻ തന്നെ റിലീസ് ചെയ്യാൻ സന്നദ്ധരാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചതായി മനോരമ ന്യൂസ് ഡോട് കോം റിപ്പോർട്ട് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ് 80 …
സ്വന്തം ലേഖകൻ: പുതുതായി ചുമതലയേറ്റ കുവൈത്ത് സർക്കാറിെൻറ പ്രവർത്തന പദ്ധതികളിൽ പ്രധാന ഇനങ്ങളിലൊന്നായി ജനസംഖ്യ സന്തുലനം സാധ്യമാക്കലും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളലും. കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സ്വന്തം നാട്ടിൽവെച്ച് ഏജൻസികളുടെ സഹായത്തോടെ തൊഴിലാളികളുടെ കഴിവ് പരിശോധിക്കും. അതത് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രായോഗിക പരിജ്ഞാനം ഉറപ്പാക്കുന്ന പരിശോധനകൾ ഉൾപ്പെടെ നടത്തും. അവിദഗ്ധ തൊഴിലാളികൾ നിയന്ത്രണമില്ലാതെ കുവൈത്തിലെത്തുകയും …
സ്വന്തം ലേഖകൻ: ഖത്തരി ഉൽപന്നങ്ങൾക്ക് ഇനി പ്രത്യേക ലോഗോ. ഇത്തരം ഉൽപന്നങ്ങൾക്കായി കഴിഞ്ഞദിവസമാണ് പുതിയ ലോഗോ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയത്. ഖത്തരി പതാകയോടൊപ്പം അറബിയിലും ഇംഗ്ലീഷിലുമായി ഖത്തരി ഉൽപന്നം എന്ന് ആലേഖനം ചെയ്തതാണ് പുതിയ ലോഗോ. മന്ത്രാലയത്തിെൻറ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ഉൽപാദകർക്കും നിർമാതാക്കൾക്കും …
സ്വന്തം ലേഖകൻ: പ്രതിസന്ധികളുടെ പേമാരി പെയ്തെങ്കിലും ഇച്ഛാശക്തിയുടെ ബലത്തിൽ അതിജീവനത്തുരുത്തിലേറിയ സംഭവബഹുലമായ വർഷത്തെ ഓർത്തെടുത്ത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 2020ലെ അവസാന സായാഹ്നത്തിൽ ട്വിറ്റർ ഹാൻഡിലാണ് ശൈഖ് മുഹമ്മദ് കൊവിഡ് നിറഞ്ഞുനിന്ന കാലത്തെ കുറിപ്പുകൾ പങ്കുവെച്ചത്. “2020 വെല്ലുവിളികളുടെ മാത്രമല്ല നേട്ടങ്ങളുടെയും വർഷമായിരുന്നു. …
സ്വന്തം ലേഖകൻ: ഇറാന്‍ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനത്തിനും ജര്‍മ്മന്‍ എയര്‍ബേസിനും പങ്കുണ്ടെന്ന ആരോപണവുമായി ഇറാന്‍ പ്രോസിക്യൂട്ടര്‍. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച് ഒരു വര്‍ഷം പിന്നിടവെയാണ് ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയത്. വാര്‍ത്താസമ്മേളനത്തിലാണ് ഇറാനിലെ പ്രോസിക്യൂട്ടറായ അലി അല്‍ക്വാഷ്മിര്‍ ബ്രിട്ടനും ജര്‍മ്മനിക്കുമെതിരെ തെളിവുകള്‍ നിരത്താതെ ആരോപണം ഉന്നയിച്ചത്. ലണ്ടന്‍ ആസ്ഥാനമായി …