സ്വന്തം ലേഖകൻ: സൌദിയിൽ കുറഞ്ഞ വേതനമുള്ള 60% തൊഴിലുകളിൽ സൌദിവൽക്കരണം പ്രയാസം. വേതനം കുറഞ്ഞ 60% തൊഴിലുകൾ സ്വദേശിവൽക്കരിക്കാനാകില്ലെന്ന ഉന്നതാധികാര സമിതിയുടെ (ശൂറ) നിരീക്ഷണം പ്രവാസികൾക്ക് ആശ്വാസമാകുന്നു. കെട്ടിട നിർമാണം, മെയിന്റനൻസ്, ജനറൽ സർവീസസ്, കൃഷി, മത്സ്യബന്ധനം, ഗാർഹിക ജോലി തുടങ്ങി വേതനം കുറഞ്ഞ തസ്തികകളിൽ ജോലി ചെയ്യാൻ സ്വദേശികളെ കിട്ടാത്തതാണിതിനു കാരണമെന്നു ശൂറ അംഗം …
സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്കു ശേഷം ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കും. വിദ്യാർഥികളുടെ ഹാജർ നിരക്ക് ഇന്നു മുതൽ 50 ശതമാനമായിരിക്കും. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ, സ്വകാര്യ ഹാജർ നിരക്ക് ഉയർത്തിയത്. ശൈത്യകാല അവധിക്ക് ശേഷം സ്‌കൂളുകൾ പുനരാരംഭിക്കുന്നതു മുതൽ വ്യവസ്ഥ പാലിക്കണമെന്നാണ് നിർദേശം. ക്ലാസ് മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനമാണ് മുഴുവൻ …
സ്വന്തം ലേഖകൻ: 3 ആഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും. അബുദാബി എമിറേറ്റിലെ എല്ലാ വിദ്യാർഥികൾക്കും 2 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് നിർദേശം. എന്നാൽ മറ്റു എമിറേറ്റുകളിലെ വിദ്യാർഥികളിൽ നേരിട്ട് പഠിക്കാൻ (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) റജിസ്റ്റർ ചെയ്തവർക്ക് സ്കൂളിൽ എത്താം. അല്ലാത്തവർ ഇ–ലേണിങിൽ തുടരും. റാസൽഖൈമയിലെ സ്കൂൾ …
സ്വന്തം ലേഖകൻ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ അന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് ആശുപത്രി അധികൃതര്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വൂഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം വിദഗ്ദ ചികിത്സയിലൂടെയാണ് കടന്ന് പോകുന്നതെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച്ച വീട്ടിലെ ജിമ്മില്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഓക്സ്ഫഡ് സര്‍വകലാശാല- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമാണ് ഉപാധികളോടെ അനുമതി നല്‍കിയത്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക്കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ …
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ പൊതുമേഖലാ റിക്രൂട്ട്മെന്റ് ബൊണാൻസയുമായി ബോറിസ് ജോൺസൺ. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും ക്ഷാമം നേരിടുകയാണ് എൻഎച്ച്‌എസ്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കഴിഞ്ഞ വർഷം ഉയർന്നതായാണ് സർക്കാർ കണക്കുകൾ പ്ര് സൂചിപ്പിക്കുന്നത്. എന്നാൽ ആശുപത്രികൾ കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞതോടെ മുമ്പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയിലാണ് യുകെയിലെ ആരോഗ്യരംഗം. ഈ സാഹചര്യത്തിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും …
സ്വന്തം ലേഖകൻ: ഹെൽത്ത് സെൻററുകളിൽ പ്രവാസികൾക്കുള്ള ഏഴു ദീനാർ പരിശോധന ഫീസ് ഒഴിവാക്കിയത് രണ്ടു മാസത്തേക്കുകൂടി നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ ഏകോപന സമിതിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒമ്പതിനാണ് രാജ്യത്ത് …
സ്വന്തം ലേഖകൻ: വിദേശികളുടെ തൊഴിൽ സ്റ്റാറ്റസ് മാറുന്നതിന് ഒമാൻ തൊഴിൽ മന്ത്രാലയം അനുവദിച്ച സമയം അവസാന ദിവസങ്ങളിലേക്ക്. ഈ മാസം ആറിന് സമയം അവസാനിക്കും. വിദേശ തൊഴിലാളികൾക്ക് നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് അനുവദനീയമായ തസ്തികയിലേക്ക് വിസയിൽ മാറ്റം വരുത്താനാകും. ഒരേ സ്ഥാപനത്തിന് കീഴിലെ വിവിധ വിഭാഗങ്ങളിലേക്ക് തൊഴിലാളികളെ മാറ്റുന്നതിനും അവസരമുണ്ട്. വിദേശ തൊഴിലാളികളുടെ വേദനത്തിനും ഇക്കാലയളവിൽ …
സ്വന്തം ലേഖകൻ: സിബിഎസ്ഇ 10, 12 പരീക്ഷകൾ മേയ് നാലിലേക്കു നീട്ടിയതിനെ പ്രവാസി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സ്വാഗതം ചെയ്തു. വിദ്യാർഥികൾക്ക് മതിയായ സമയം കിട്ടുന്നത് വേണ്ടത്ര ഗൗരവത്തോടെ പഠിച്ച് ആയാസരഹിതമായി പരീക്ഷ എഴുതാൻ ഉപകരിക്കുമെന്ന് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നു. പരീക്ഷ വൈകുന്നത് 11ാം ക്ലാസ് തുടങ്ങാൻ 3 മാസം വൈകും എന്നതൊഴിച്ചാൽ കാര്യമായ പ്രശ്നമുണ്ടാകില്ല. …