1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു
സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു
സ്വന്തം ലേഖകന്‍: സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര യുദ്ധത്തിന്റെ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് സിറിയന്‍ ജനത സമാധാനം എന്തെന്നറിയുന്നത്. കരാര്‍ അനുസരിച്ച് ബശ്ശാര്‍ സൈന്യവും റഷ്യന്‍ സൈന്യവും ആക്രമണം അവസാനിപ്പിച്ചു. എങ്കിലും ചെറിയ റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2015 സെപ്തംബര്‍ മുതലാണ് റഷ്യ ബശ്ശാര്‍ സര്‍ക്കാരിനു പിന്തുണയുമായി …
പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി
പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി
സ്വന്തം ലേഖകന്‍: പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി. പാലക്കാട് പുലാപ്പറ്റ നാലുശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം എഴുന്നുള്ളിപ്പിനോട് അനുബന്ധിച്ചാണ് സംഭവം. എഴുന്നുള്ളിപ്പിനിടെ സമീപത്ത് നിന്ന ആനയുടെ ശരീരവുമായി ഉരസിയതോടെയാണ് ദേവീദാസന്‍ എന്ന ആന ഇടഞ്ഞത്. ബൈക്കുകള്‍ തുമ്പിക്കെയില്‍ പൊക്കിയെടുത്ത് ദൂരേയ്ക്ക് എറിഞ്ഞ ആന, വഴിയരുകില്‍ പാര്‍ക്ക് …
നന്നായി പഠിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയില്‍ പന്നിയിറച്ചി സ്‌കോളര്‍ഷിപ്പ്
നന്നായി പഠിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയില്‍ പന്നിയിറച്ചി സ്‌കോളര്‍ഷിപ്പ്
സ്വന്തം ലേഖകന്‍: നന്നായി പഠിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയില്‍ പന്നിയിറച്ചി സ്‌കോളര്‍ഷിപ്പ്. ചൈനയിലെ ഷിജിയാങ് പ്രവിശ്യയിലാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് പന്നിയിറച്ചി സ്‌കോളര്‍ഷിപ്പായി നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സ്‌കോളര്‍ഷിപ്പ് നല്‍കിപ്പോരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെന്‍ലിങ് സിറ്റിയിലെ ഷിക്യാഓട്ടോ മിഡില്‍ സ്‌കൂളിലാണ് മികച്ച 45 വിദ്യാര്‍ത്ഥികള്‍ക്ക് പന്നിയിറച്ചി സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പുതിയ അധ്യയന …
ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍
ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍. ഫേസ്ബുക് ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പുതിയ ബട്ടനുകള്‍ അവതരിപ്പിച്ചത്. ലൈക് ബട്ടന് പുറമെയാണിത്. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള ആറു ചിഹ്നങ്ങളാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. എന്നാല്‍ ഡിസ്‌ലൈക് ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല. …
ഇറാനില്‍ റെക്കോര്‍ഡ് പോളിംഗ്, പ്രസിഡന്റ് റുഹാനിയുടെ പക്ഷത്തിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍
ഇറാനില്‍ റെക്കോര്‍ഡ് പോളിംഗ്, പ്രസിഡന്റ് റുഹാനിയുടെ പക്ഷത്തിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ഇറാനില്‍ റെക്കോര്‍ഡ് പോളിംഗ്, പ്രസിഡന്റ് റുഹാനിയുടെ പക്ഷത്തിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷം മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയതെങ്കിലും 2013 ലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് ശതമാനം ഇടിഞ്ഞു. പരിഷ്‌കരണവാദിയായ പ്രസിഡന്റ് റുഹാനിയുടെ പക്ഷത്തിനായിരിക്കും ഉയര്‍ന്ന വോട്ടിംഗ് ശതമാനം ഗുണം ചെയ്യുക എന്നാണ് പൊതുവെ വിലയിരുത്തല്‍. ഹസന്‍ …
അന്താരാഷ്ട്ര ഫുടബോള്‍ സംഘടനയായ ഫിഫ ഇനി ജാനി ഇന്‍ഫന്റിനോ ഭരിക്കും
അന്താരാഷ്ട്ര ഫുടബോള്‍ സംഘടനയായ ഫിഫ ഇനി ജാനി ഇന്‍ഫന്റിനോ ഭരിക്കും
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര ഫുടബോള്‍ സംഘടനയായ ഫിഫ ഇനി ജാനി ഇന്‍ഫന്റിനോ ഭരിക്കും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 115 വോട്ടുകള്‍ നേടിയാണ് സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള ഇന്‍ഫന്റിനോ പ്രസിഡന്റായത്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു. 88 വോട്ട് നേടിയ ബഹ്‌റൈനില്‍ നിന്നുള്ള ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം …
അമേരിക്കയിലെ കന്‍സാസില്‍ വെടിവപ്പ്, നാലു പേര്‍ മരിച്ചു
അമേരിക്കയിലെ കന്‍സാസില്‍ വെടിവപ്പ്, നാലു പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ കന്‍സാസില്‍ വെടിവപ്പ്, നാലു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലോസ് ആഞ്ചലസിനു സമീപം കന്‍സാസിലെ ഹെസ്റ്റടണിലുള്ള പുല്ലുവെട്ട് യന്ത്ര നിര്‍മ്മാണ ഫാക്ടറിയായ എക്‌സല്‍ ഇന്‍ഡസ്ട്രീസിലാണ് വെടിവപ്പുണ്ടായത്. ഫാക്ടറിയിലെ ഒരു ജീവനക്കാരനാണ് ആക്രമണം നടത്തിയതെന്ന് ഹാര്‍വെ കൗണ്ടി ഷെരീഫ് ടി.വാള്‍ട്ടണ്‍ അറിയിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. …
നിങ്ങള്‍ രാജ്യദ്രോഹിയാണോ? ഫേസ്ബുക്കില്‍ തരംഗമായി ആന്റി നാഷണല്‍ ചലഞ്ച്
നിങ്ങള്‍ രാജ്യദ്രോഹിയാണോ? ഫേസ്ബുക്കില്‍ തരംഗമായി ആന്റി നാഷണല്‍ ചലഞ്ച്
സ്വന്തം ലേഖകന്‍: നിങ്ങള്‍ രാജ്യദ്രോഹിയാണോ? ഫേസ്ബുക്കില്‍ തരംഗമായി ആന്റി നാഷണല്‍ ചലഞ്ച്. മുമ്പ് പ്രചാരം നേടിയ ഐസ് ബക്കറ്റ് ചലഞ്ചിന്റെ മാതൃകയിലാണ് ‘ആന്റി നാഷണല്‍ ചലഞ്ച്’ രൂപപ്പെട്ടത്. തങ്ങളുടെ സുഹൃത്തുക്കളെ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിക്കുകയാണ് പുതിയ മത്സരത്തിന്റെയും രീതി. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പിന്തുടരേണ്ട നിയമങ്ങള്‍ ഇവയാണ്: 1. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെടുകയാണെങ്കില്‍ …
ഉത്തര കൊറിയയും അമേരിക്കയും വീണ്ടും ഉരസുന്നു, കൊറിയക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് വേണമെന്ന് യുഎന്നില്‍ അമേരിക്ക
ഉത്തര കൊറിയയും അമേരിക്കയും വീണ്ടും ഉരസുന്നു, കൊറിയക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് വേണമെന്ന് യുഎന്നില്‍ അമേരിക്ക
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയും അമേരിക്കയും വീണ്ടും ഉരസുന്നു, കൊറിയക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് വേണമെന്ന് യുഎന്നില്‍ അമേരിക്ക. ഉത്തര കൊറിയക്കെതിരായ ഉപരോധം കൂടുതല്‍ കടുപ്പമുള്ളതക്കണമെന്ന് പ്രമേയത്തില്‍ അമേരിക്ക ആവശ്യപ്പെട്ടു. ചൈനയുടെ പിന്തുണയോടെയാണ് അമേരിക്ക ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ കരട് പ്രമേയം അവതരിപ്പിച്ചതെന്നാണ് കൗതുകകരം. അടുത്തകാലത്ത് ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണവുമാണ് കടുത്ത …
തായ്‌ലന്‍ഡില്‍ മാതാപിതാക്കള്‍ മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട പിഞ്ചുകുഞ്ഞിന് പുനര്‍ജന്മം
തായ്‌ലന്‍ഡില്‍ മാതാപിതാക്കള്‍ മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട പിഞ്ചുകുഞ്ഞിന് പുനര്‍ജന്മം
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ മാതാപിതാക്കള്‍ മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട പിഞ്ചുകുഞ്ഞിന് പുനര്‍ജന്മം. മര്‍ദിച്ചവശനാക്കിയ ശേഷം തൊട്ടടുത്തുള്ള വയലില്‍ ആഴം കുറഞ്ഞ കുഴിയില്‍ ഇല കൊണ്ടു മൂടിയ നിലയിലാണ് കുടുംബാംഗങ്ങള്‍ ആണ്‍കുഞ്ഞിനെ മറവു ചെയ്തത്. തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഖോന്‍ കാനിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. പശുവിനെ പുല്ലുതീറ്റിക്കാന്‍ വയലിലത്തെിയ കര്‍ഷകസ്ത്രീ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തെരഞ്ഞപ്പോഴാണ് …